Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 7, 2016

സംശയനിവാരണം ഭാഗം6

1⃣വുളൂഅ് എടുക്കുമ്പോൾ വെളളം അകത്തേക്ക് ചെന്നാൽ നോമ്പ് മുറിയുമോ❓ 
✅വായിൽ വെളളം കൊപ്ലിക്കൽ,മൂക്കിൽ വെളളം കയറ്റിച്ചീറ്റൽ എന്നിവ അമിതമായ കാരണം കൊണ്ട് വെളളം അകത്ത് കടന്നാൽ (നോമ്പ് കാരനെന്ന അറിവോടെ,ബോധത്തോടെ)നോമ്പ് മുറിയും,അല്ലെങ്കിൽ മുറിയില്ല(ഫത്ഹുൽ മുഈൻ  190)✅ 
2⃣വലിയ അശുദ്ധിക്കാരൻ വെളളം കോരിക്കുളിക്കുമ്പോൾ വെളളം അകത്ത് കടന്നാൽ നോമ്പ് മുറിയുമോ❓ 
✅ഇല്ല ,അവർ മുങ്ങിക്കുളിക്കുമ്പോഴാണ് സംഭവിച്ചതെങ്കിൽ നോമ്പ് മുറിയും(ഫത്ഹുൽ മുഈൻ 191)✅ 
3⃣ഇഞ്ചക്ഷൻ കൊണ്ട് നോമ്പ് മുറിയുമോ❓ 
✅ഇഞ്ചക്ഷൻ രണ്ട് തരത്തിൽ ഉണ്ട്; ആദ്യത്തേത് രക്തകുഴലിലേക്ക് കുത്തുന്ന ഇഞ്ചക്ഷൻ ( intra venous അഥവാ I.V). മിക്ക ആൻ്റിബയോട്ടിക്കുകളും ഗ്ലൂക്കോസു ഡ്രിപ്പുകളും ഇങ്ങനെയാണ് നൽകുന്നത്‌. ഉള്ള് പൊള്ളയായ രക്തകുഴലിലേക്ക് ആയതിനാൽ ഇങ്ങനെ ഇഞ്ചക്ഷൻ എടുത്താൽ നോമ്പ് മുറിയുന്നതാണ്. രണ്ടാമത്തേത് മാംസത്തിലേക്ക് കുത്തുന്ന ഇഞ്ചക്ഷനാണ്(intra muscular അഥവാ I.M). പാരസറ്റമോൾ ഇഞ്ചക്ഷനും വാക്സിനേഷനും ഇങ്ങനെയാണ് നൽകുന്നത്. ഇത് മൂലം നോമ്പ് മുറിയുകയില്ല 
4⃣നോമ്പ് മുറിയുന്ന ഉളളുകൾ ഏതെല്ലാം❓ 
✅വായ,മൂക്ക്,ചെവി,മലമൂത്രദ്വാരം,മുലക്കണ്ണ് എന്നിവയുടെ ഉളള്,മൂർദ്ദാവിലൂടെയോ വയറ്റത്തുളള മുറിവിലൂടെയോ വല്ലതും അകത്ത് കടന്നാലും മുറിയുന്നതാണ്(തുഹ്ഫഃ 3/441)✅ 
5⃣ശൗച്യം ചെയ്യുമ്പോൾ മുറിയുന്ന രൂപമുണ്ടോ❓ 
✅ഉണ്ട് വിരൽ പിൻദ്വാരത്തിൽ പ്രവേശിക്കുകയോ ശുചീകരണ വേളയിൽ നിർബന്ധമായ പരിധിക്ക് പുറത്തേക്ക് സ്ത്രീ യോനിയിൽ വിരൽ പ്രവേശിപ്പിക്കുകയോ ചെയ്താൽ നോമ്പ് മുറിയും(തുഹ്ഫഃ 3/441)✅ 
6⃣ബ്ലീഡിംഗ് രോഗി നോമ്പ് കാലത്ത് യോനിയിൽ പഞ്ഞി വെച്ചാൽ മുറിയില്ലേ❓ 
✅മുറിയും,നിസ്കരിക്കണമെങ്കിൽ പഞ്ഞി വെക്കുകയും വേണം,ഇവർ നോമ്പ് മുറിയുന്ന ഉളളിലേക്ക് പഞ്ഞി നിറക്കരുത്,വെച്ച് കെട്ടിയാൽ മതി,നോമ്പിനാണ് ഇവൾ കൂടുതൽ പരിഗണന നൽകേണ്ടത്(മഹല്ലി 1/101)✅ 
7⃣സ്ഖലിക്കാത്ത രീതിയിൽ ഭാര്യയോട് ഇണങ്ങിച്ചേരുന്നതിന്റെ വിധി❓ 
✅ഫർള് നോമ്പിന് ഹറാം,എന്നാൽ നഗ്നരായി ആലിംഗനം ചെയ്യുമ്പോൾ സ്ഖലനം ഉണ്ടായാൽ നോമ്പ് മുറിയും(ഖുലാസ്വ 2/98)✅ 
8⃣റമളാൻ മാസം പകൽ അമു സ് ലിമിന് ഭക്ഷണം നൽകുന്നതിന്റെ വിധി❓ 
✅ഹറാം(ശർവാനി3/470)✅ 
9⃣മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങി ഭക്ഷണം കഴിച്ചാൽ നോമ്പ് മുറിയുമോ❓ 
✅ഇല്ല(ഫത്ഹുൽ മുഈൻ 192,തുഹ്ഫഃ3/448)✅ 
1⃣0⃣ഏതെല്ലാം ദിവസങ്ങളിൽ നോമ്പ് പിടിക്കൽ ഹറാമാണ്❓ 
✅രണ്ട് പെരുന്നാൾ ദിനം,അയ്യാമുത്തശ്‌്രീഖ്,ശഅബാൻ 15 ന് ശേഷമുളള കേവലസുന്നത്ത് നോമ്പുംശഅബാൻ 30ന് റമളാൻ സ്ഥിരീകരണം വരാത്തദർശനമുണ്ടാവുമ്പോഴും നോമ്പ് ഹറാമാണ്(ഖുലാസ്വ 2/95)✅, 
🌹🌹🌹🌹🌹🌹🌹 
ജന്നതുൽ മിന്ന സംയുക്ത Whatsapp ഗ്രൂപ്പിനെ അടുത്തറിയാനും ഗ്രൂപ്പുകളിൽ ചേരാനും(ഇപ്പോൾ ടോട്ടൽ വിത്യസ്ത 17 ഗ്രൂപ്പ് ഉണ്ട്) ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക 
📲 +91 92072 15313 
✍ഹബീബ് വണ്ടൂർ (VMh)

1 comment:

ashkarali said...

4⃣നോമ്പ് മുറിയുന്ന ഉളളുകൾ ഏതെല്ലാം❓
✅വായ,മൂക്ക്,ചെവി,മലമൂത്രദ്വാരം,മുലക്കണ്ണ് എന്നിവയുടെ ഉളള്,മൂർദ്ദാവിലൂടെയോ വയറ്റത്തുളള മുറിവിലൂടെയോ വല്ലതും അകത്ത് കടന്നാലും മുറിയുന്നതാണ്(തുഹ്ഫഃ 3/441)✅
ഇത് നിങ്ങൾ തന്നെ പറഞ്ഞ സ്ഥിതിക്ക് രക്തക്കുഴലിലേക്ക് സിറിഞ്ച് കടന്നാൽ നോമ്പ് മുറിയുന്നതെങ്ങനെ....