┏══✿റമളാൻ ഉപദേശം 26✿══┓
■══✿ <﷽> ✿══■
📆 1-7-2016 വെള്ളി 📆
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : أَوَّلُ النَّاسِ يُقْضَى لَهُمْ يَوْمَ الْقِيَامَةِ ثَلَاثَةٌ : رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ : فَمَا عَمِلْتَ فِيهَا ؟ قَالَ : قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ : كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِيُقَالَ : فُلَانٌ جَرِيءٌ. فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ، وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ : فَمَا عَمِلْتَ فِيهَا ؟ قَالَ : تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ،وَقَرَأْتُ فِيكَ الْقُرْآنَ. قَالَ : كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ : عَالِمٌ. وَقَرَأْتَ الْقُرْآنَ لِيُقَالَ : قَارِئٌ. فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ، وَرَجُلٌ وَسَّعَ اللهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، فَقَالَ : مَا عَمِلْتَ فِيهَا ؟ قَالَ : مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ - قَالَ أَبُو عَبْدِ الرَّحْمَنِ : وَلَمْ أَفْهَمْ : تُحِبُّ، كَمَا أَرَدْتُ - أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ : كَذَبْتَ، وَلَكِنْ لِيُقَالَ : إِنَّهُ جَوَادٌ. فَقَدْ قِيلَ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ، فَأُلْقِيَ فِي النَّار(رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ഖിയാമത്ത് നാളിൽ ജനങ്ങളേ കൂട്ടത്തിൽ നിന്ന് ആദ്യം വിചാരണ നേരിടുന്നത് ഒരു രക്ത സാക്ഷിയാണ്; അവനെ കൊണ്ട് വന്ന് അവന് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ഓർമ്മിപ്പിക്കപ്പെടും, അവന് അത് ബോധ്യപ്പെടും, അല്ലാഹു ചോദിക്കും ഈ അനുഗ്രഹങ്ങളിൽ നീ എന്തു ചെയ്തു ? അവൻ പറയും നിനക്ക് വേണ്ടി ഞാൻ യുദ്ധ പോർക്കളത്തിൽ അടരാടി വീരമൃത്യു വരിച്ചു അല്ലാഹു പറയും നീ പറഞ്ഞത് പച്ചക്കള്ളമാണ് നീ യുദ്ധം ചെയ്ത് മരിച്ചത് ജനങ്ങൾ നിന്നെ കുറിച്ച് ധീരനായ യോദ്ധാവാണെന്ന് പറയാനാണ് അത് പറഞ്ഞ് കഴിഞ്ഞിട്ടുണ്ട് ;പിന്നീട് അവനെ മുഖത്തിൻറെ മേൽ വലിച്ചിഴച്ച് നരകത്തിലിടപ്പെടും രണ്ടാമതായി ദീനീ വിജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും ഖുർആൻ പാരായണം നടത്തുകയും ചെയ്ത വ്യക്തിയെ കൊണ്ട് വരും അവന് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ വിവരിക്കപ്പടും അവന് അത് ബോധ്യപ്പടും; അല്ലാഹു ചോദിക്കും ഈ അനുഗ്രഹങ്ങളിൽ നീ എന്തു ചെയ്തു അവൻ പറയും നിനക്ക് വേണ്ടി ഞാൻ ദീനീ വിജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും ഖുർആൻ പാരായണം നടത്തുകയും ചെയ്തു അല്ലാഹു പറയും നീ പറഞ്ഞത് പച്ചക്കള്ളമാണ് നീ വിജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും ഖുർആൻ പാരായണം നടത്തുകയും ചെയ്തത് ജനങ്ങൾ നിന്നെ കുറിച്ച് വലിയ ആലിമാണെന്നും വലിയ പാരായണക്കാരനെന്ന് വിളിച്ച് പറയാൻ വേണ്ടിയായിരുന്നു അത് പറഞ്ഞ് കഴിഞ്ഞിട്ടുണ്ട് പിന്നീട് അവനെ മുഖത്തിൻറെ മേൽ വലിച്ചിഴച്ച് നരകത്തിലിടപ്പെടും മൂന്നാമ്പതായി സാമ്പത്തികമായി വിശാലത ചെയ്യപ്പെട്ട സമ്പത്തിൻറ വ്യത്യസ്ത ഇനങ്ങൾ നൽകപ്പെട്ട ഒരു വ്യക്തിയെ കൊണ്ട് വരും അവന് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ വിവരിക്കപ്പടും അവന് അത് ബോധ്യപ്പടും അല്ലാഹു ചോദിക്കും ഈ അനുഗ്രഹങ്ങളിൽ നീ എന്തു ചെയ്തു അവൻ പറയും നിനക്ക് ഇഷ്ടമുള്ള ഒരു മാർഗ്ഗത്തിലും ഞാൻ ചിലവൊഴിക്കിതിരുന്നിട്ടില്ല അല്ലാഹു പറയും നീ പറഞ്ഞത് പച്ചക്കള്ളമാണ് നീ ചെയ്തത് മുഴുവനും ജനങ്ങൾ നിന്നെ കുറിച്ച് വലിയ ധർമ്മിഷ്ടനാണെന്ന് വിളിച്ച് പറയാൻ വേണ്ടിയായിരുന്നു അത് പറഞ്ഞ് കഴിഞ്ഞിട്ടുണ്ട് പിന്നീട് അവനെയും മുഖത്തിൻ്റെ മേൽ വലിച്ചിഴച്ച് നരകത്തിലിടപ്പെടും (മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel
No comments:
Post a Comment