ചങ്ങായിയുടെ വീട്ടിലെ സൽകാരത്തിനു ശേഷം ഞാനും അവളും വീട്ടിലെത്തിയപ്പോൾ വൈകി..
ഉമ്മയും ഉപ്പയും ഉറങ്ങിയിട്ടുണ്ട്..വിളിച്ച് ബുദ്ധിമുട്ടാക്കണ്ടാന്ന് കരുതി കയ്യിലുള്ള കീ കൊണ്ട് തുറന്ന് അകത്ത് കയറി..
കിടന്നുറങ്ങാൻ നേരം അല്ലറ ചിലറ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് കൊഞ്ചിക്കുന്നതിനിടയിൽ അവൾ പറഞ്ഞു:
"ഇക്ക നമുക്കിപ്പോ കുട്ടികളൊന്നും വേണ്ടാട്ടോ"
"ഹ്മ്മ് ഞാനും അത് മുത്തിനോട് പറയാൻ നിക്കായിരുന്നു.."
"ഒന്ന് രണ്ട് കൊല്ലം കഴിയട്ടെ അതുവരെ ലാവിഷായി നമുക്ക് അടിച്ച് പൊളിക്കാം .ന്തേ ഇക്ക "
"ആടി..അതാ നല്ലത്,അല്ലേങ്കിൽ പിന്നെ കുട്ടി ആയാ പിന്നെ ഉത്തരവാദിത്തം കൂടി ഒന്നിനും ടൈം കിട്ടില്ല "
"ഹാ..എന്നാ നമുക്ക് കിടക്കാം എനിക്ക് നല്ല ഒർക്കം വരണിണ്ട് "
അവൾ നെഞ്ചിലേക്ക് കേറി കിടന്നു. അവൾക്കെന്നും ഉറങ്ങാൻ രോമങ്ങൾ നിറഞ്ഞ എന്റെ നെഞ്ചിലെ ചൂട് വേണം.
_ഇസ്ലാമിക പഠനങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് -9446607973. കുടുംബജീവിതം, ഇസ്ലാമികവിധികൾ,ജീവിതരീതികൾ,അച്ചടക്കം തുടങ്ങിയ വിവിധ വിഷയങ്ങളിലെ പഠനാർഹമായ ലേഖനങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ഗ്രൂപ്പുകൾ. അറിവിന്റെ അനന്തവിഹായസിലേക്ക് കൈപിടിച്ചുയർത്തുന്ന വ്യത്യസ്തവും പുതുമയാർന്നതുമായ പോസ്റ്റുകൾ. വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ രംഗത്ത് തികച്ചും വ്യത്യസ്തമായ ഗ്രൂപ്പ്. ഇന്ന് തന്നെ ജോയിൻ ചെയ്യുക_
അമ്മോഷൻ തന്ന ഐ ടെൻ കാർ വീട്ടിലുണ്ടെങ്കിലും ബുള്ളറ്റിന്റെ മുകളിലാ മുഴുവൻ കറക്കം...
ഇളയതൊരു അനിയൻ പ്ലസ് റ്റൂനു പടിക്കുന്നവൻ..
ഉമ്മാക്കും ഉപ്പാക്കും പേര കുഞ്ഞിനെ കാണാനുള്ള കൊതി പുറമെ കാണിക്കാതെ പ്രകടമാക്കി പോന്നു..
ഒന്ന് രണ്ട് വർഷം കഴിഞ്ഞു..
കളി ചിരിയും കറക്കവുമൊക്കെ ഒരു പരിതിവരെ മടുത്തു
തുടങ്ങി..
ഒരു കുഞ്ഞിക്കാലു കാണാനുള്ള മോഹം ഇരുവരിലും പൊട്ടി മുളച്ചു...
പക്ഷെ,
പടച്ചോന്റെ കനിവ് ലഭിക്കുന്നില്ല..ഡോക്റ്ററെ കണ്ടു ഒരുപാട് ചികിൽസിച്ചു..
ആർക്കാണു പ്രെശ്നമെന്ന് പുറത്ത് പറഞ്ഞില്ല..രണ്ടുപേർ മാത്രം ഉള്ളിലൊതുക്കി ഇരുന്നു..
ഇല്ലെങ്കിൽ
ആൾകൂട്ടത്തിലെ ചൂഴ്‌ന്നുള്ള നോട്ടവും അർത്ഥം വെച്ചുള്ള ചോദ്യങ്ങളും എല്ലാം മനസ്സിനെ വല്ലാണ്ട് വേദനിപ്പിച്ചാലോ..
കൂടെ പടിച്ചവരും ചങ്ങായിമാരും ഓരോ പരിപാടികളിൽ വെച്ച് കണ്ടു മുട്ടുമ്പോൾ അവരുടെ വിരൽ തുമ്പിലോ തോളിലോ ഇളം പല്ലുമായ് ഒരു കുഞ്ഞികുരുന്നിനെ കാണുന്നത് ഞങ്ങളിൽ പ്രയാസമേറെയാക്കി കൊണ്ടിരുന്നു..
വിവാഹം കഴിഞ്ഞ് ആദ്യ വർഷത്തിലെ കുഞ്ഞിക്കാലു കണ്ട അരുമ നൻപന്റെ വാപ്പ ആയതിനുള്ള ട്രീറ്റിൽ പങ്കെടുക്കുമ്പോൾ മനസ്സ് മരവിച്ചു തുടങ്ങി..
വരുന്ന വഴിയിലവൾ ബൈക്കിന്റെ പിറകിലിരുന്ന് തേങ്ങി കരഞ്ഞു ..
വീട്ടിൽ മരണവീടുപോലെ വല്ലാത്തൊരു നിശബ്ദത..
ഉപ്പാന്റെ മൗനം ഏറെ പ്രയാസമാക്കി,
ഉമ്മ യതീം ഖാനയിലേക്ക് നേർച്ചകൾ നേർന്നുകൊണ്ടിരുന്നു..
അവളുടെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം എന്തോ ഒരു മരവിപ്പ് പോലെ..
അന്നെടുത്ത തീരുമാനം എന്തിനായിരുന്നു എന്ന ആ ചോദ്യം ഒരുപാട് തവണ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു..
ഉമ്മയായാൽ ഭംഗി കുറയുമെന്നും തടി വെച്ച് നിന്റെയീ ഭംഗി നശിക്കുമെന്നും പറഞ്ഞ കുടുമ്പത്തിലെ അകന്ന ബന്ധുവായ പരിഷ്കാരി ആയ ആ സ്ത്രീയെ അവൾ ശപിച്ചു..
"മോനേ,പടച്ചോന്റെ കുഞ്ഞുങ്ങളാ എല്ലാരും, അതെപ്പോ എങ്ങനെ എത്രത്തോളം ബർക്കത്തോടെ നമുക്ക് തരുമെന്ന് ആർക്കും പറയാൻ പറ്റില്ല ഡാ,
നിങ്ങൾ രണ്ടാളും അന്ന് കുട്ടി വേണ്ടാന്ന് പറഞ്ഞപ്പോ മലക്കുകൾ ആമീൻ പറഞ്ഞു കാണും അതാ..ദു ആ ചെയ്യ് "
ഉമ്മാന്റെ വാക്കുകൾ ചാട്ടൂളി പോലെ എന്റെ മനസ്സിൽ തുളഞ്ഞു കയ്യറി..
ജീവിതത്തിന്റെ ലഹരിയിൽ തുളുമ്പുന്ന യവ്വനം ചിലതിനെയൊക്കെ ഓർമ്മപ്പെടുത്തുന്നുണ്ട്..
ഇന്നത്തെ വിവാഹ ദമ്പതികളിൽ ഏറെ പേരും തീരുമാനിക്കാൻ ഇടയുള്ള ഒരു സംഭവം..
എല്ലാം കഴിഞ്ഞ് ഒറ്റയ്ക്ക് നിങ്ങൾ രണ്ടുപേരും മാത്രമായ് ആകുന്ന നേരം അൽപ നേരം കണ്ണടച്ചിരുന്നാൽ ജന്നാത്തുൽ ഫിർദ്ദസിന്റെ കവാടത്തിലിരുന്ന് നക്ഷത്ര കണ്ണുകളുള്ള കുഞ്ഞുങ്ങൾ പറയുന്നതായ് നിങ്ങൾക്ക് കേട്ടേക്കാം ഇങ്ങനെ:
"നിങ്ങളെ ഉമ്മയെന്നും ഉപ്പായെന്നും വിളിച്ച് അരികത്തിരിക്കാനും കൊഞ്ചി കുഴയനും,കുസൃതി കാട്ടാനും കരയുമ്പോൾ അമ്മിഞ്ഞ പാലു നൽകാനും ഉപ്പാന്റെ തോളിൽ ചാരി കിടക്കാനും ഞാൻ വരുമായിരുന്നില്ലേ പക്ഷെ ......."
ഇതിവിടെ പറയാൻ കാരണം,
നിങ്ങൾ ജീവിതത്തിൽ തീരുമാനങ്ങൾ എടുത്തോളൂ,
പക്ഷെ ചില തീരുമാനങ്ങൾ നമ്മൾ വിചാരിക്കുന്നിടത്തെത്തില്ല,
പ്രത്യേകിച്ച്
നവ ദമ്പതികളിൽ കാണുന്ന, യാതൊരു പ്രതിസന്ധികളും മുൻപിലില്ലാതിരുന്നിട്ടും കുറച്ചിലാകുമോ എന്നും പിന്നെ എപ്പോഴെങ്കിലും ആകാമെന്നും കരുതി അവധിക്ക് വെയ്ക്കുന്ന ചില തീരുമാനങ്ങൾ..
ഓർക്കുക,
സന്താനങ്ങൾ ഒരു അമാനത്താണ്..
സ്വാലിഹായ മക്കൾ ഏതൊരു ഉപ്പാന്റേം ഉമ്മാന്റേം ഊന്നുവടിയായിരിക്കും..
അതില്ലാത്തവർ ഇരുളിൽ പരസ്പരം കെട്ടിപിടിച്ച് കരഞ്ഞുകൊണ്ടിരിക്കേണ്ടി വരും..
മക്കളില്ലാത്തവരുടെ മനസ്സിനു ജീവനുണ്ടാകില്ല,അതിന്നു ജീവൻ ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം...കടപ്പാട്
*വായിച്ച് കഴിഞ്ഞതിനു ശേഷം ഷെയർ ചെയ്യുക. അറിവുകൾ സുഹൃത്തുക്കളിലേക്കും എത്തട്ടെ
Key Word: Child, Marriage
No comments:
Post a Comment