Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 21, 2016

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

21-06-2016
1⃣ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

🔷കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. പശ്ചിമഘട്ടവും ശബരിമലയും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി പറഞ്ഞു.
===========================

2⃣ യോഗയിൽ കീർത്തനം: മന്ത്രി ശൈലജയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം

🔷യോഗയ്ക്കു മുൻപ് കീർത്തനം ചൊല്ലിയ വിഷയത്തിൽ മന്ത്രി കെ.കെ.ശൈലജയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശൈലജയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രാര്‍ഥനയോടെ ചടങ്ങുകള്‍ തുടങ്ങുക എന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മൻ ചാണ്ടി വിശദമാക്കി.
===========================

3⃣ യോഗാചരണത്തിനിടെ കീര്‍ത്തനം: മന്ത്രി ശൈലജയുടെ നടപടി അനാവശ്യമെന്ന് മുസ്‌ലിംലീഗ്

🔷യോഗയില്‍ കീര്‍ത്തനം തെറ്റില്ലെന്ന് മുസ്‌ലിം ലീഗും പറഞ്ഞു. പ്രാര്‍ഥനകളോട് സിപിഎം നിലപാട് ഇതാണോയെന്ന് വ്യക്തമാക്കണം. സിപിഎമ്മിന്റെ അസഹിഷ്ണുതയും കഥയില്ലായ്മയുമാണ് പുറത്തുവന്നത്. മന്ത്രിമാര്‍ക്ക് എന്തു പറയണമെന്ന് അറിയില്ല. സംസ്കൃതത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും ഇത്തരം പ്രാര്‍ഥനകളുണ്ടെന്നും മുസ്‌ലിം ലീഗ് വിശദമാക്കി
===========================

4⃣ യോഗ മതപരമായ ആചാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര  മോദി

🔷അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചണ്ഡീഗഢിലെ യോഗാ ക്യാമ്പിലാണ് അഭ്യാസം നടത്തിയത്. യോഗ മതപരമായ ആചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമുള്ളതാണെന്നും മോദി പറഞ്ഞു. യോഗ രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും. അടുത്ത യോഗാ ദിനം മുതല്‍ ഈ മേഖലയില്‍ മികച്ച സംഭാവന നല്‍കുന്നവര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
===========================

5⃣ അമീർ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ 

🔷ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അമീറിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈമാസം 30 വരെയാണ് കസ്റ്റഡി കാലാവധി. അമീറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
===========================

6⃣ജിഷ വധക്കേസ് പ്രതി അമീറുലിന്റെ സഹോദരന്‍ പൊലീസ് പിടിയില്‍

🔷ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ സഹോദരനെ പൊലീസ് പിടികൂടി. പെരുമ്പാവൂരില്‍ നിന്നാണ് ബദറുല്‍ ഇസ്‌ലാമിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ ഇവിടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പൊലീസ് ബദറുലിനായി തെരച്ചില്‍ നടത്തി വരികയായിരുന്നു.
===========================

7⃣ മുഖ്യമന്ത്രി പിണറായിക്കെതിരെ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

🔷ദളിത് യുവതിയേയും കുഞ്ഞിനേയും ജയിലിലടച്ചത് കേരളത്തിലാദ്യമാണെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. ഇതിനെക്കുറിച്ച് അന്വേഷിച്ച് മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്നു. പരിശോധിച്ച് പ്രതികരിക്കാമെന്ന എ കെ ബാലന്റെ നിലപാടെങ്കിലും മുഖ്യമന്ത്രി സ്വീകരിക്കണമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
===========================

8⃣ ദളിത് യുവതിയേയും കുഞ്ഞിനേയും ജയിലിലടച്ചതില്‍ മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരമായിപ്പോയി. വിഎം സുധീരന്‍

ദളിത് യുവതിയേയും കുഞ്ഞിനേയും ജയിലിലടച്ചതില്‍ മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരമായിപ്പോയി. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ ആപല്‍ക്കരമായി നിസംഗതയാണ് കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.
===========================

9⃣കർണാടകയിൽ മലയാളി വിദ്യാർഥിനിക്ക് ക്രൂരമായ റാഗിങ്

🔷കർണാടകയിൽ ഒന്നാം വർഷ മലയാളി നഴ്സിങ് വിദ്യാർഥിനി ക്രൂരമായ റാഗിങ്ങിനിരയായി. കർണാടകയിലെ ഗുൽബർഗയിലുള്ള നഴ്സിങ് കോളജിന്റെ ഹോസ്റ്റലിൽവച്ചാണ് സംഭവം. മലയാളികളായ സീനിയർ വിദ്യാർഥികൾ നിർബന്ധപൂർവം ക്ലീനിങ് ലോഷൻ കുടിപ്പിക്കുകയായിരുന്നു. എടപ്പാൾ സ്വദേശിനിയായ വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

🔹റാഗിങ്ങിനു പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ ഗുൽബർഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി കേൾക്കാൻ പൊലീസ് തയാറായില്ലെന്നും കോളജിന് അനുകൂലമായ നിലപാടെടുക്കുകയും ചെയ്തതായി മാതാപിതാക്കൾ പറയുന്നു. തുടർന്നാണ് കുട്ടിയെ നാട്ടിലെത്തിച്ചതും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതും.
===========================

🔟 ചവറ ഗവ.കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം: നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്ക്

🔷ചവറ ഗവ.കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. കല്ലേറില്‍ വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും പൊലിസുകാരനും പരിക്ക്. ഇന്നു രാവിലെ അധ്യയനം തുടങ്ങാന്‍ നേരത്തായിരുന്നു സംഘര്‍ഷം തുടങ്ങിയത്. കെ.എസ്.യു എസ്.എഫ്.ഐ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്.
===========================              

1⃣1⃣കോപ്പ അമേരിക്ക

🔷കോപ്പ അമേരിക്ക ഫുട്ബോളിൽ നാളെ അർജന്റീനയും അമേരിക്കയും മുഖാമുഖം
===========================              

No comments: