ഇത് Amou Haji . അവിവാഹിതന്‍ , 80 വയസ്.ഇതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നുവെന്ന് തോന്നുന്നുണ്ടോ ..??
എങ്കില്‍ , ഇത് കൂടി കേള്‍ക്കുക.ഇദ്ധേഹം അറുപത് വര്‍ഷമായി കുളിച്ചിട്ടില്ല , അലക്കിയിട്ടില്ല ; അത്തരം `മോശം' സ്വഭാവങ്ങളൊന്നുമില്ല..!!
ദക്ഷിണ ഇറാനിലെ Fars പ്രവിശ്യയില്‍ Dejgah ഗ്രാമത്തിലാണ് ഇദ്ധേഹത്തിന്‍റെ താമസം. ആളുകളില്‍ ഒറ്റപ്പെട്ട് Amou യുടെ ജീവിതക്രമം ലോകത്തെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്.തീര്‍ത്തും വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിക്കുന്ന ഇദ്ധേഹത്തിന്‍റെ ഭക്ഷണം ചത്ത മൃഗങ്ങളുടെ മാംസമാണ്.ഇഷ്ട വിഭവം അഴുകിയ മുള്ളന്‍ പന്നിയുടെ ഇറച്ചി..!! തുരുമ്പിച്ച ഒരു കാനുണ്ട് കൈയ്യില്‍ . അതില്‍ നിത്യേന അഞ്ച് ലിറ്ററോളം വെള്ളവും കുടിക്കും. പുകവലിയാണ് ടിയാന്‍റെ മറ്റൊരു വീക്ക്നെസ്സ്.അതിലും , Amou ലോകത്തിലെ സകലരെയും പിന്നിലാക്കിക്കളഞ്ഞു.മൃഗങ്ങളുടെ ഉണങ്ങിയ കാഷ്ടം ഒരു കുഴലില്‍ നിറച്ചാണ് ഇദ്ധേഹം പുകവലിയുടെ സ്വാദ് ആസ്വദിക്കുന്നത്.ഈ വലിയിലൂടെ Amou ന് വല്ലാത്ത ഉന്മേഷം ലഭിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.ഏതാനും ചിലയാളുകള്‍ ഇദ്ധേഹത്തെ കുളിപ്പിക്കാനൊരു ശ്രമം നടത്തിയിട്ടുണ്ടത്രേ.ദൈവം കാത്തു ; ആ `മഹാദുരന്ത'ത്തില്‍ നിന്നും അദ്ധേഹം രക്ഷപ്പെട്ടു കളഞ്ഞു.
കല്ലറ പോലുള്ള ഒരു പൊത്തിലാണ് ഉറക്കം.ചിലപ്പോഴെല്ലാം , ഇഷ്ടിക വെച്ച പണിത ചെറിയ കെട്ടിടത്തിനുള്ളിലും.പഴകിയ ഒരു വസ്ത്രവും അപൂര്‍വ്വമായി ഹെല്‍മറ്റും ധരിക്കും.ഇത്രയെല്ലാം കേള്‍ക്കുമ്പോള്‍ , തീരെ സൗന്ദര്യ ബോധമില്ലാത്ത ഒരാളാണ് Amou എന്ന് ആരെങ്കിലും കരുതിയാല്‍, നിങ്ങള്‍ക്ക് തെറ്റി.ഒന്നു ഗ്ലാമറാകണമെന്ന് തോന്നുമ്പോള്‍ , പഴയൊരു കാറിന്‍റെ ഗ്ലാസില്‍ മുഖം നോക്കി മിനുക്കും.മുടി വെട്ടാനാണെങ്കില്‍ , ജഢ പിടിച്ച ഭാഗങ്ങളെല്ലാം തീയ്യില്‍ കാണിച്ച് കരിക്കും.
38 വര്‍ഷം കുളിയും നനയുമില്ലാതെ കഴിഞ്ഞ 66 -കാരന്‍ ഇന്ത്യന്‍ വംശജന്‍കൈലാഷ് സിങിനായിരുന്നു , ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ വ്യക്തിയെന്ന ഖ്യാതി.Amou ഈ റെക്കോര്‍ഡ് തകര്‍ത്തു കളഞ്ഞു.
അങ്ങനെ , കൊല്ലം എണ്‍പത് കഴിഞ്ഞതല്ലേ , തനിക്കും ഇത്തിരി സ്നേഹിച്ചു ജീവിക്കണമെന്നാണ് കഥാപുരുഷന്‍റെ ആഗ്രഹം.ഇദ്ധേഹത്തിന്‍റെ ജീവിത രീതികളോട് പൊരുത്തപ്പെടാന്‍ കഴിയുന്ന സത്രീ ജനങ്ങള്‍ക്ക് മാത്രം സ്വാഗതം ..!!
Keyword: Amou, bath less, 66th years, wold record
No comments:
Post a Comment