ചോദ്യം; ചിത്രങ്ങളുളള മുസ്വല്ലയില്‍ വെച്ച് നിസ്കരിക്കല്‍ കറാഹത്താണെന്നു ചിലര്‍ പറയുന്നു. ഇതു ശരിയാണോ?
ഉത്തരം :അതേ. കറാഹത്താണ്. അതു ഭക്തിക്കു കോട്ടം വരുത്തും എന്നതാണു കാരണം. (തുഹ്ഫ 2/161)
ചോദ്യം ; നിസ്കാരം ഉപേക്ഷിച്ചതിന്‍റെ പേരില്‍ ഭര്‍ത്താവിന് ഭാര്യയെ അടിക്കമോ???
ഉത്തരം; ഭാര്യ നിസ്കരിച്ചില്ലെന്‍കില്‍ അവളെ അടിക്കേണ്ട ബാധ്യത അവളുടെ മാതാപിതാക്കള്‍ക്കാണ്. അവര്‍ രണ്ടു പേരും ഇല്ലാതിരിക്കുകയോ അതില്‍ അവര്‍ വിഴ്ച വരുത്തുകയോ ചെയ്താല്‍ മുറിയാവാത്ത നിലയ്ക്ക് അവളെ അടിക്കല്‍ ഭര്‍ത്താവിനു നിര്‍ബന്ധമാണ്. (തുഹ്ഫ 1/452)
ചോദ്യം; ഭര്‍ത്താവിനു തന്‍റെ ഭാര്യയെ തുടര്‍ന്നു നിസ്കരിക്കാമോ???
ഉത്തരം ; പുരുഷന്‍ സ്ത്രിയോടു തുടര്‍ന്നു നിസ്കരിച്ചാല്‍ സ്വഹീഹാവില്ല. (ശര്‍വാനി 2/14)
ചോദ്യം; സോക്സ് ധരിച്ച് നിസ്കരിക്കമോ?
ഉത്തരം; നിസ്കരിക്കാം. എങ്കിലും സുജൂദിന്‍റെ അവയവമായ വിരലിന്‍റെ പളള മറയില്ലാതെ വെക്കല്‍ സുന്നത്താണ്. (ഫത്ഹുല്‍ മുഈന്‍)
ചോദ്യം ; ഔറത്ത് മറയ്ക്കാതെ കുട്ടികളെ നിസ്കാരം പരിശീലിപ്പിക്കാമോ?
ഉത്തരം;പാടില്ല. (ഫത്ഹുല്‍ മുഈന്‍ 213)
ചോദ്യം; ജുമുഅ പിരിയുന്നതിനു മുമ്പ് സ്ത്രികള്‍ക്കു ളുഹ്ര്‍ നിസ്കരിക്കല്‍ അനുവദനീയമാണോ?
ഉത്തരം ; അനുവദനീയമാണ്. മാത്രമല്ല ജുമുഅ തീരുന്നതു കാത്തു നില്‍ക്കാതെ വേഗത്തില്‍ ളുഹ്ര്‍ നിസ്കരിക്കലാണു സ്ത്രീകള്‍ക്കു സുന്നത്ത്. (തുഹ്ഫ 2/418)
ചോദ്യം; സുജൂദില്‍ കണ്ണടക്കാമോ??
ഉത്തരം; കണ്ണടയ്ക്കാതിരിക്കല്‍ സുന്നത്താണ്. (ഫത്ഹുല്‍ മഈന്‍ 69)
ചോദ്യം; ഫര്‍ള് നിസ്കാരം ഖളാ ഉളളവന്‍ സുന്നത്ത് നിസ്കരിക്കുന്നതിന്‍റെ വിധി എന്ത്??
ഉത്തരം; ഫര്‍ള് നിസ്കാരം ഖളാ ഉളളവന്‍ അതു ഖളാ വീട്ടാതെ നിര്‍വഹിക്കുന്ന എല്ലാ സുന്നത്ത് നിസ്കാരങ്ങളും അവനു ഹറാമാണ്. എന്നാല്‍ സുന്നത്ത് നിസ്കാരം സ്വഹീഹാകുന്നതുമാണ്. ( കുര്‍ദി 1/144)
ചോദ്യം; വസ് വാസുളള ആളെ തുടര്‍ന്നു നിസ്കരിക്കാമോ??
ഉത്തരം; വസ് വാസുളളവരെ തുടര്‍ന്നു നിസ്കരിക്കല്‍ കറാഹത്താകുന്നു. (ഫത്ഹുല്‍ മുഈന്‍ 132)
ചോദ്യം; ബീജം തുപ്പുനീര്‍ എന്നിവ നജസണോ? ഇവ വസ്ത്രത്തിലായാല്‍ നിസ്കാരം സ്വഹീഹാകുമോ?
ഉത്തരം; ഇവകള്‍ നജസല്ല. ഇവ വസ്ത്രത്തിലായാല്‍ കഴുകല്‍ നിര്‍ബന്ധമില്ല. (ശറഹ് ബാഫള്ല്‍ 1/168)
ചോദ്യം; നില്‍ക്കാന്‍ കഴിവുളളവര്‍ക്ക് സുന്നത്ത് നിസ്കാരം ഇരുന്ന് നിര്‍വഹിക്കാമോ?
ഉത്തരം; നിര്‍വഹിക്കാം. ഫര്‍ള് നിസ്കാരത്തില്‍ മാത്രമേ നില്‍ക്കല്‍ നിര്‍ബന്ധമുളളു. (തുഹ്ഫ 2/29)
ചോദ്യം; സുന്നത്ത് നിസ്കാരത്തില്‍ സൂറത്ത് ഓതല്‍ സുന്നത്തുണ്ടോ?
ഉത്തരം; സുന്നത്തുണ്ട്. മയ്യിത്ത് നിസ്കാരത്തിലൊഴികെ മറ്റെല്ലാ നിസ്കാരങ്ങളിലും സൂറത്ത് ഓതല്‍ സുന്നത്താണ്. (തുഹ്ഫ 2/51)
ചോദ്യം; പല പളളികളിലും ഇന്നു കസേരയില്‍ ഇരുന്നു കൊണ്ടുളള നിസ്കാരം പതിവായി കാണുന്നു. പളളിയിലേക്കു നടന്നു വരുന്ന ഇവര്‍ നില്‍ക്കാന്‍ കഴിവുണ്ടായിരിക്കേ പല പ്രയാസങ്ങളും പറഞ്ഞ് കസേരയില്‍ ഇരുന്നു നിസ്കരിക്കുന്നു. ഈ നിസ്കാരം സ്വഹീഹാകുമോ?
ഉത്തരം; സ്വഹീഹാവില്ല. സ്വയം നില്‍ക്കാന്‍ കഴിവില്ലാത്ത ആളുകള്‍ വടിയുടെയോ മറ്റൊരാളുടെയോ സഹായത്താല്‍ നിന്നു തന്നെ നിസ്കരിക്കണം. സഹായിക്കുന്നവന് കൂലി കൊടുത്തിട്ടാണെകിലും അപ്രകാരം ചെയ്യണം. ( ശര്‍വാനി 2/20)
ചോദ്യം; നിസ്കാരത്തിലായിരിക്കെ സലാം പറയപ്പെട്ടാല്‍ നിസ്കരിക്കുന്നവന്‍ എന്തു ചെയ്യണം?
ഉത്തരം; കൈ ഉയര്‍ത്തിക്കാണിക്കുകയും നിസ്കാരത്തില്‍ നിന്നു വിരമിച്ച ശേഷം സലാം മടക്കുകയും ചെയ്യല്‍ സുന്നത്താണ്. (ഫത്ഹുല്‍ മുഈന്‍)
ചോദ്യം; നാലു റക്അത്തുളള നിസ്കാരത്തില്‍ ഇമാം അഞ്ചാം റക്അത്തിലേക്ക് ഉയര്‍ന്നാല്‍ മഅ്മൂമീങ്ങള്‍ എന്തു ചെയ്യണം?
ഉത്തരം; അവര്‍ ഇമാമിനെ പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരിക്കുകയോ ഇമാമിനെ വിട്ടു പിരിയുകയോ ചെയ്യാം. ഇമാമിന്‍റെ കൂടെ എഴുന്നേല്‍ക്കാന്‍ പാടില്ല. (ഫത്ഹുല്‍ മുഈന്‍)
ചോദ്യം; മറയുടെ പിന്നില്‍ നിന്നു നിസ്കരിക്കുന്നവന്‍ അല്‍പ്പം തെറ്റി നില്‍ക്കണം എന്നു പറയുന്നതു ശരിയണോ?
ഉത്തരം; ശരിയാണ്. മറ മുഖത്തിനു നേരെയല്ലാതെ അല്‍പ്പം വലത്തോട്ടോ ഇടത്തോട്ടോ തെറ്റി നില്‍ക്കല്‍ സുന്നത്താണ്. (തുഹ്ഫ 2/160)
ചോദ്യം; ഒരു സഥലത്തു വെച്ച് ഒരു നിസ്കാരം നിര്‍വഹിച്ചാല്‍ അടുത്ത നിസ്കാരത്തിനു വേണ്ടി മറ്റൊരു സ്ഥലത്തേക്കു മാറി നില്‍ക്കല്‍ സുന്നത്തുണ്ടോ?
ഉത്തരം; ഉണ്ട്. അല്‍പ്പം മാറി നില്‍ക്കല്‍ സുന്നത്താണ്. (തുഹ്ഫ 2/106)
ചോദ്യം; നിസ്കാരത്തില്‍ വിരല്‍ പൊട്ടിക്കുന്നതിന്‍റെ വിധിയെന്താണ്?
ഉത്തരം; നിസ്കാരത്തില്‍ വിരല്‍ പൊട്ടിക്കല്‍ കറാഹത്താണ്.....
No comments:
Post a Comment