18-06-2016
1⃣ ജിഷ വധം: പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് അനുമതി
🔰പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ പൊലിസിന് അനുമതി ലഭിച്ചു. എറണാകുളം സി.ജെ.എം കോടതിയാണ് അനുമതി നല്‍കിയത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കണം തിരിച്ചറിയല്‍ പരേഡ്.
===========================
2⃣ സംഭവസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് അമീറുൽ; മൊഴി വിശ്വസനീയമല്ലെന്ന് പൊലീസ്
🔰ജിഷയുടെ കൊലപാതക കേസിൽ അറസ്റ്റിലായ അമീറുൽ ഇസ്‌ലാമിന്റെ മൊഴിയിൽ വ്യക്തതയില്ലെന്ന നിലപാടിൽ പൊലീസ്. കുളിക്കടവിലെ തർക്കം കൊലയിലേക്കു നയിച്ചുവെന്ന വാദം വിശ്വസനീയമല്ല. കൊലപാതകത്തിന് ഒന്നിലേറെ ആയുധങ്ങൾ ഉപയോഗിച്ചതായും മൊഴിയുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്. സംഭവസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും അമീറുല്‍ മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.
===========================
3⃣ പെൺമക്കളെ അറസ്റ്റ് ചെയ്തതിനു പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് പിതാവ്
🔰സിപിഎം ഓഫീസിൽ കയറി പ്രവർത്തകനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ട് പെൺമക്കളെ അറസ്റ്റു ചെയ്ത പൊലീസ് നടപടി വളരെയധികം ക്രൂരമെന്ന് പിതാവ് എൻ.രാജൻ. അറസ്റ്റിനു പിന്നിൽ സിപിഎം സമ്മർദമാണെന്നാണ് പൊലീസ് തന്നോട് പറഞ്ഞത്. സിപിഎം പ്രവർത്തകർ മുൻപു വീട്ടിൽ കയറി തന്നെയും മകളെയും ആക്രമിച്ചിരുന്നു. എന്നാൽ ഇതിൽ കർശനമായ നടപടിയുണ്ടായിരുന്നില്ല. തന്നെയും മകളുടെ ഭർത്താവിനെയും ഒഴിവാക്കി പെൺമക്കൾക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും രാജൻ പറഞ്ഞു.
===========================
4⃣ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തുടക്കത്തിലേ കല്ലുകടി
🔰സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തുടക്കത്തിന് തുടക്കത്തിലേ കല്ലുകടി. മരുന്നു കമ്പനികളുടെ ഗൂഢാലോചന നീക്കത്തിനു പിന്നിലുണ്ടെന്നാണ് പ്രധാന ആരോപണം. ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ചെയ്യുന്നതെന്നാണ് ബെറ്റര്‍ ലൈഫ് സൊസൈറ്റി എന്ന സംഘടനയുടെ വാദം.
===========================
5⃣ ചെന്നിത്തല ലിഫ്റ്റിൽ അരമണിക്കൂർ കുടുങ്ങി; ഫയർഫോഴ്സെത്തി രക്ഷപെടുത്തി
🔰കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളന വേദിയിലേക്കുള്ള ലിഫ്റ്റിൽ കുടുങ്ങി. അര മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതാക്കളെയും അഗ്നിശമന സേനാവിഭാഗം എത്തിയാണ് പുറത്തിറക്കിയത്.
===========================
6⃣ ഇന്ത്യയ്ക്ക് യുറേനിയം നല്‍കാമെന്ന് നമീബിയ
🔰സമാധാനപരമായ ആണവ ഉപയോഗത്തിനായി ഇന്ത്യയ്ക്ക് യുറേനിയം നല്‍കാനുള്ള നിയമവഴികള്‍ പരിശോധിക്കുമെന്ന് ആഫ്രിക്കന്‍ രാജ്യമായ നമീബിയ. രാഷ്ട്രപതി പ്രണബ് മുഖരിക്കു നല്‍കിയ വിരുന്നിലാണ് നമീബിയന്‍ പ്രസിഡന്റ് ഹെയ്ജ് ഹീന്‍ഗോബ് ഇക്കാര്യം പ്രഖ്യാപിച്ചത്.
===========================
7⃣ എ.എ.പി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു
🔰കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് ഡല്‍ഹി പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി അടുത്തവര്‍ഷം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ജൂലൈ ഒന്‍പതിന് അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന ഗുജ്‌റാത്ത് സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
===========================
8⃣ സംസ്ഥാനത്ത് മഴ ശക്തമാകുന്നു.
🔰സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മഴ 21 വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
===========================
9⃣ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി, ഓസ്ട്രേലിയ ചാമ്പ്യന്‍മാര്‍
🔰ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് പരാജയം. ഓസ്ട്രേലിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇതാദ്യമായാണ് ഇന്ത്യ വെള്ളി മെഡല്‍ നേടുന്നത്.
===========================
📖നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റില്‍📝
===========================
♻ പെണ്‍കുട്ടികളെ ജയിലിലടച്ച് ചുമ്മാ ഭരിക്കാമെന്ന് കരുതണ്ട; കണക്ക് പറയേണ്ടി വരും; ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍
🔹പാവം പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ചുകൊണ്ട് ചുമ്മാ ഭരിക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ടതില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശക്തമായ പ്രതിഷേധ കൊടുങ്കാറ്റാണ് വരും ദിവസങ്ങളില്‍ ഇടതു ഭരണത്തിനെതിരെ ആഞ്ഞടിക്കാന്‍ പോകുന്നത്. സ്ത്രീ സുരക്ഷയുടെയും ദളിത് സംരക്ഷത്തിന്റെയും പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി ഭരണത്തിലേറിയ പിണറായിയും സംഘവും ഇപ്പോള്‍ സ്ത്രീകളെയും ദളിതരെയും അടിച്ചമര്‍ത്താന്‍ ഭരണത്തെ ഉപയോഗിക്കുകയാണെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജില്‍ ആരോപിച്ചു.
===========================
♻ ദളിത് യുവതികളെ ജയിലിലടച്ചത് സര്‍ക്കാരിന്റെ മാടമ്പി മനോഭാവത്തിന്റെ ഉദാഹരണം: കുമ്മനം രാജശേഖരന്‍
🔹ജാതിപ്പേര് വിളിച്ച് അപഹസിച്ച സിപിഎം നേതാക്കളോട് പ്രതികരിച്ച ദളിത് യുവതികളെ ജയിലിലടച്ചത് സര്‍ക്കാരിന്റെ മാടമ്പി മനോഭാവത്തിന്റെ ഉദാഹരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. നിരാലംബരായ ദളിത് സ്ത്രീകളെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് സിപിഎം പീഡിപ്പിക്കുകയാണെന്നും കുമ്മനം തന്റെ ഫേസ്ബുക്ക് പേജില്‍ ആരോപിച്ചു.
===========================
♻ രാഷ്ട്രീയ കുടില തന്ത്രങ്ങള്‍ക്കൊപ്പം തുള്ളേണ്ടവരല്ല പോലീസ്; വിടി ബല്‍റാം
🔹സര്‍ക്കാരിനേയും പോലീസിനേയും വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ യുടെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികളെ കൈക്കുഞ്ഞിനോടൊപ്പം അറസ്റ്റ് ചെയ്തതിനേയും തിരുവനന്തപുരത്ത് കെഎസ്‌യു മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തേയും വിമര്‍ശിക്കുകയാണ് ബല്‍റാം. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണെന്നും ബല്‍റാം പറയുന്നു.
===========================
Keyword:Latest news,today news, update
No comments:
Post a Comment