Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 15, 2016

സ്വവർഗരതി ഇസ്ലാം ഒർലാണ്ടോ

എന്താണ് രഞ്ചിത്ത് ഭായ് നിങ്ങൾ ഒർലാണ്ടോ വെടിവെപ്പിനെ കുറിച്ച് നിശഭ്ധത പാലിച്ചത് ? നിങ്ങളുടെ നിശബ്ധത ഒരു മൗനസമ്മതമല്ലേ ? എന്താണ് അതിൻറെ ഇസ്ലാമിക കാഴ്ചപ്പാട് ? വിശധീകരിക്കണം ..

ഇത് ചോദിച്ചത് എൻറെ ഒരു സുഹൃത്താണ് .. വെറും സുഹൃത്തല്ല ആത്മാർഥ സുഹൃത്ത് ....

ഞാൻ എൻറെ വാളിൽ കുറിക്കുന്ന ചില കാര്യങ്ങൾ വായിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. 

ഇനി വിഷയത്തിലേക്ക് കടക്കാം
എന്താണ് സ്വവർഗരതിയെ കുറിച്ച് മതങ്ങളുടെ കാഴ്ചപ്പാട്

മനുസ്മൃതി പറയുന്നത്
==============================

”കനൈ്യവ കന്യാം യാ കുര്യാത്തസ്യാഃ സ്യാദ്വിശതോ ദമഃ
ശുല്‍ക്കം ച ദ്വിഗുണം ദദ്യാച്ഛിഫാശ്ചൈ വാപ്‌നുയാദ്ദശ
യാ തു കന്യാം പ്രകുര്യാത് സ്ത്രീ സാസദ്യോ മൗണ്ഡ്യമര്‍ഹതി
അംഗുല്യോരേവ വാ ച്ഛേദം ഖരേണോദ്വഹനം തഥാ”
”ഒരു കന്യക തന്നെ മറ്റൊരു കന്യകയെ മേല്‍പ്പറഞ്ഞ രീതിയില്‍ ദുഷിപ്പിച്ചാല്‍ 200 പണം പിഴ കൊടുക്കണം. അവള്‍ ദുഷിപ്പിക്കപ്പെട്ട കന്യകയുടെ പിതാവിന് കന്യാശല്കത്തിന്റെ ഇരട്ടികൊടുക്കുകയും ചാട്ടയോ ചൂരലോ കൊണ്ട് പത്തടി കൊള്ളുകയും വേണം.
ഒരു കന്യകയെ ദുഷിപ്പിക്കുന്നതു സ്ത്രീയാണെങ്കില്‍ അവര്‍ ഉടന്‍തന്നെ ശിരോമുണ്ഡനമോ സാഹചര്യമനുസരിച്ച് രണ്ടംഗുലികളുടെ ഛേദനമോ അര്‍ഹിക്കുന്നു. അതുപോലെ തന്നെ ആ സ്ത്രീയെ കഴുതപ്പുറത്തു കയറ്റി രാജവീഥിയിലൂടെ സഞ്ചരിപ്പിക്കുകയും വേണം.” മനുസ്മൃതി 8:369,370.

സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമം. ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസ്സിലാക്കാം.
”ബ്രാഹ്മണസ്യ രുജഃകൃത്വാ ഘ്രാതിര ഘ്രേയ മദ്യയോഃ
ജൈഹ്മ്യം ച മൈഥുനം പുംസി ജാതി ഭ്രംശകരം സ്മൃതം”
”ബ്രാഹ്മണനെ(താഡനാദിയാല്‍) പീഡിപ്പിക്കുക. അഘ്രേയങ്ങളായ (മണക്കാന്‍ പാടില്ലാത്ത) ഉള്ളി, അമേദ്ധ്യം മുതലായവയും മദ്യവും മണപ്പിക്കുക, വക്രത, പുരുഷന്മാരുമായി പ്രകൃതിവിരുദ്ധമൈഥുനം എന്നിവ ജാതിഭ്രംശകരമായ പാതകമാണ്.” മനുസ്മൃതി 11:68.

ബൈബിൾ പറയുന്നത്
======================
”സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു.”(ലേവ്യ 18:22.)
”ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.”ലേവ്യ 20:13.
”അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ! നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു.” കൊരിന്ത്യര്‍ 6:9-10.
”അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ ശരീരങ്ങള്‍ പരസ്പരം അപമാനിതമാക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്ക് ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായി അവര്‍ കരുതിയതു നിമിത്തം അധമവികാരത്തിനും അനുചിത പ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാ തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണ് എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.” റോമക്കാര്‍ 1:24-32.

ഖുറാൻ പറയുന്നത്
=====================

സ്വവര്‍ഗരതി സ്വീകരിച്ച സദൂംനിവാസികള്‍ക്കിടയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായ ലൂത്ത്(അ) അവിടത്തുകാരുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് സ്വവര്‍ഗരതിയെ കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം ആര്‍ക്കും വായിച്ചെടുക്കാവുന്നതാണ്.

ലൂത്ത് നബി(അ) പറഞ്ഞതായി ക്വുര്‍ആന്‍ ഉദ്ധരിക്കുന്നു:
”നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.”ക്വുര്‍ആന്‍ 26:165,166.
”നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.”ക്വുര്‍ആന്‍ 27:55.
”സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.”ക്വുര്‍ആന്‍ 7:81.
”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.”ക്വുര്‍ആന്‍ 29:30.

സ്വവര്‍ഗരതിക്കാരുടെ സമൂഹത്തെകുറിച്ച വ്യക്തമായ ചിത്രം നല്‍കുവാന്‍ പര്യാപ്തമാണ് ഈ വചനങ്ങള്‍. അതിക്രമകാരികളായ ജനത (ഖൗമുന്‍ ആദ്ദൂന്‍), അവിവേകം കാണിക്കുന്ന ജനത (ഖൗമുന്‍ തജ്ഹലൂന്‍), അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ജനത (ഖൗമുന്‍ മുസ്‌രിഫൂന്‍), കുഴപ്പക്കാരായ ജനത (ഖൗമില്‍ മുഫ്‌സിദീന്‍) എന്നിങ്ങനെയാണ് ഈ വചനങ്ങളില്‍ സ്വവര്‍ഗഭോഗികളായ ഭൂമിയിലെ ആദ്യസമുദായത്തെ വിളിച്ചിരിക്കുന്നത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്വവര്‍ഗരതി അവിവേകവും അതിക്രമവും അതിരുവിട്ട പ്രവര്‍ത്തനവും കുഴപ്പവുമാണെന്ന വസ്തുതയാണ് ഖുര്‍ആന്‍ ഈ വചനങ്ങളിലൂടെ പഠിപ്പിക്കുന്നത്. ലൂത്ത് നബിuയുടെ സമുദായം ചെയ്തുകൊണ്ടിരുന്ന ലൈംഗികവൈകൃതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴും ഖുര്‍ആന്‍ ശക്തമായ പ്രയോഗങ്ങളാണ് നടത്തുന്നത്.
”നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.”ക്വുര്‍ആന്‍ 7:84.
”ലൂത്തിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു): തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല.”ക്വുര്‍ആന്‍ 29:28.
”നിന്റെ ജീവിതം തന്നെയാണെ സത്യം. തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.” ക്വുര്‍ആന്‍ 15:72.
സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും (മുജ്‌രിമീന്‍) അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ഒരാളും ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ടമായ കാര്യങ്ങളാണെന്നും (ഫാഹിഷത്ത്) അതിലേര്‍പ്പെട്ടവര്‍ ഒരു തരം ലഹരിയിലാണെന്നും (സക്‌റത്ത്) ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മ്മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ഖുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്‌ലാമിന്റേത് എന്നര്‍ഥം.

മുഹമ്മദ് നബി r ഇക്കാര്യം ഊന്നിപറയുന്നുണ്ട്. സ്വവര്‍ഗരതിയുടെ നികൃഷ്ടത വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. ജാബിര്‍t നിവേദനം, നബിr പറഞ്ഞു: ”ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.” തിര്‍മിദി, ഇബ്‌നുമാജ.

ഇബ്‌നു അബ്ബാസ് t നിവേദനം: നബി s പറഞ്ഞു: ”ലൂത്തിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ; മൃഗങ്ങളെ കാമനിവൃത്തിക്കുവേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ” (നബി ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു). തിര്‍മിദി, ഇബ്‌നുമാജ.
ഇബ്‌നു അബ്ബാസ്‌t നിവേദനം: നബി s പറഞ്ഞു: ”ലൂത്തിന്റെ ജനം ചെയ്ത തിന്മ ചെയ്യുന്നവരെ നിങ്ങള്‍ കണ്ടാല്‍ അത് ചെയ്തവരേയും അതിന് ഉപയോഗിച്ചവരേയും നിങ്ങള്‍ കൊന്നുകളയുക.” തിര്‍മിദി, ഇബ്‌നുമാജ.

ഇത്രേം പറഞ്ഞത് , മതങ്ങൾ സ്വവർഗ്ഗ രതി മഹാപാപമായി കാണുന്നു , അത് ഒരു സമൂഹം നശിക്കാനുള്ള കാരണമായി കാണുന്നു എന്ന് വ്യക്തമാക്കാനാണ് ..

ശരി , ഇനി സ്വവർഗ്ഗ അനുരാഗികൾക്ക് ഇസ്ലാമിക നിയമം മരണഷിക്ഷയാണ് വിധിക്കുന്നത് !
അത് സത്യം തന്നെ , ബലാത്സഘത്തിനും , കൊലപാതകത്തിനും , മയക്കുമരുന്ന് കള്ളകടത്തിനും ഒക്കെ ശിക്ഷ മരണം തന്നെയാണ് ...
പക്ഷെ ആ ശിക്ഷ നടപ്പാക്കേണ്ടത് എവിടെ എപ്പോൾ ആര് എങ്ങിനെ ????

1. ഇസ്ലാമിക നിയമം അനുശാസിക്കും പ്രകാരമുള്ള നിയമ വ്യവസ്ഥ   നിലവിലുണ്ടെങ്കിൽ മാത്രമാണ് ഇസ്ലാമിക ശിക്ഷാരീതി നടപ്പാക്കാൻ കഴിയുന്നത് ... ഇന്ത്യയിൽ വ്യഭിചാരത്തിന് ആരെയും കല്ലെറിഞ്ഞു കൊല്ലുന്നില്ല , കൊലപാതകിയുടെയും ബലാത്സഘവീരന്മാരുടെയും തല വെട്ടുന്നില്ല ... കാരണം ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമല്ല , അമേരിക്കയും ഒരു ഇസ്ലാമിക രാജ്യമല്ല  .. അവിടെ ഇസ്ലാമിക ശിക്ഷാ രീതി നടപ്പാക്കാൻ അതുകൊണ്ട് തന്നെ സാധ്യമല്ല . ഓരോ നാട്ടിലും ഓരോ നിയമമുണ്ട് , അത് മാനിക്കുക

2 .ഇസ്ലാമിക ശിക്ഷ നടപ്പാക്കേണ്ടത് ഇസ്ലാമിക ഭരണ കൂടമാണ് അല്ലാതെ വ്യക്തികളല്ല ! ഇസ്ലാമിക നിയമപ്രകാരം വിചാരണ ചെയ്യപെട്ട് , ആ വിചാരണ കോടതിയുടെ വിധി നടപ്പിലാക്കേണ്ട ഉത്തിരവാദിത്വം ഇസ്ലാമിക ഭരണ കൂടത്തിനാണ്. അത് ഒരു വ്യക്തിയോ സംഘടനയോ ചെയ്യേണ്ട ഒന്നല്ല ! അത് കൊണ്ട് തന്നെ ഒർലാണ്ടോയിൽ സംഭവിച്ചത് ഒരു ശുദ്ധ പോക്രിത്തരമാണ്  

പശുവിറച്ചി തിന്നു എന്ന് ആരോപിച്ചു സങ്കികൾ തല്ലികൊന്ന മനുഷ്യരുടെ കാര്യം എടുക്കുക .... പശുവിനെ അറുക്കുന്നത് നിയമപരമായി നിരോധിച്ച സംസ്ഥാനങ്ങളിൽ പശുവിനെ അറുത്താൽ തല്ലി കൊല്ലണോ അതോ ആ സംസ്ഥാനത്തിൻറെ നിയമം മാനിച്ചുകൊണ്ട് അയാളെ വിചാരണക്ക് വിധേയമാക്കണോ ??

ഇവിടെ സംഭവിച്ചതും അത് തന്നെയാണ് , സ്വവർഗ്ഗ രതിക്കുള്ള ഇസ്ലാമിക ശിക്ഷ മരണമാണ് , പക്ഷെ അത് നടപ്പാക്കേണ്ടത് ഇസ്ലാമിക രാജ്യത്താണ് , ഇസ്ലാമിക ഭരണ കൂടമാണ്.. അത് ഒരു വ്യക്തിക്കോ സംഘടനക്കോ ആളുകളെ കൊല്ലാനുള്ള ലൈസൻസ് അല്ല  ..അമേരിക്കയിലുള്ള ഒരു മുസ്ലിം നാമധാരിക്ക് ഇസ്ലാമിക നിയമം സ്വവർഗ്ഗ രതിക്കാർക്ക് വധശിക്ഷ നൽകുന്നു എന്ന ന്യായം പറഞ്ഞു അവിടെയുള്ള സ്വവർഗ രതിക്കാരെ കൊല്ലാനുള്ള അവകാശം ഇല്ലാ എന്നർഥം !!

ഒർലാണ്ടോ യിൽ കൊല്ലപെട്ട 50 പേർ ആ പണി ചെയ്തത് സൗദിയിലൊ , ഇറാനിലോ ആയിരുന്നെകിൽ അവർ പരസ്യമായി തന്നെ കൊല്ലപ്പെടുമായിരുന്നു , അത് ആ നാട്ടിലെ നിയമമാണ്. പക്ഷെ ആ നിയമം അമേരിക്കയിലും ഇന്ത്യയിലും നടപ്പാക്കണം എന്ന് വാശിപിടിക്കുന്നത് ഒരുതരം " സങ്കി വാദമാണ് " അതായത് ഞങ്ങൾക്ക് പശു ദൈവമാണ് , ഞങ്ങളുടെ ദൈവത്തെ നിങ്ങൾ കൊന്നാൽ നിങ്ങളെ ഞങ്ങൾ കൊല്ലും .എന്ന് പറയുന്നത് പോലെ ..
ഇസ്ലാമിനും ക്രിസ്തുമതത്തിനും ഹിന്ദുമതത്തിനും സ്വവർഗ രതി പാപമാണ് , ശിക്ഷ കഠിനമാണ് താനും ... പക്ഷെ മനുസ്മൃതി പ്രകാരമുള്ള നിയമമല്ല ഇന്ത്യയിൽ  നിലവിലുള്ളത്  , ഖുർആനിക നിയമമോ ബൈബിൾ പ്രകാരമുള്ള നിയമമോ അല്ല അമേരിക്കയിൽ  നിലവിലുള്ളത്  ...അത് കൊണ്ട് തന്നെ ഒർലാണ്ടോയിൽ സ്വവർഗ രതിക്കാരുടെ ബാറിൽ കയറി ആളുകളെ വെടിവെച്ചു കൊന്നത് ഒരു തരം സങ്കിസമാണ് .. അതിനോട് യോജിപ്പില്ല , അതിശക്തമായിത്തന്നെ വിയോജിക്കുന്നു ..

സങ്കികൾ തല്ലി കൊന്ന മനുഷ്യരുടെ പേരിൽ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന നിഷ്പക്ഷ ഹിന്ദുക്കൾ സമാധാനം പറയണം എന്ന് പറയുന്നത് ന്യായമാണോ ?? സങ്കികൾ ചെയ്യുന്ന അക്രമങ്ങൾക്ക് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന നിഷ്പക്ഷ ഹിന്ദുക്കൾ ഉത്തരവാദികളാണോ ?? അല്ലെങ്കിൽ ... അതേ  ന്യായം അതേ  അവകാശം മുസ്ലിംകൾക്കും ബാധകമല്ലേ ???

ശിക്ഷ എന്നത് പ്രായോഗികമാകുന്നത് ആ ശിക്ഷയെ പേടിച്ചു ആളുകൾ തെറ്റുകളിൽ നിന്നും മാറി നിൽക്കുമ്പോളാണ് , ഇസ്ലാമിക ശിക്ഷാ രീതി പ്രായോയികമാകുന്നത് ആ ശിക്ഷയെ പേടിച്ച് ആളുകൾ സ്വവർഗരതി , ബലാത്സഘം, കൊലപാതകം , പോലുള്ള കുറ്റങ്ങളിൽ നിന്നും ആളുകൾ ഭയം കൊണ്ട് മാറി നിൽക്കുന്നു എന്നതാണ്  ... നമ്മുടെ നാട്ടിലും സ്വവർഗരതി , ബലാത്സഘം, കൊലപാതകം , പോലുള്ള കുറ്റങ്ങൾക്ക് ശിക്ഷയുണ്ട് .. പക്ഷെ ആ ശിക്ഷാ രീതി എത്രത്തോളം പ്രായോഗികമാണ് എന്നത് ജിഷയുടെയും സൌമ്യയുടെയും നിർഭയയുടെയും കൊലപാതകങ്ങളിൽ നിന്നും നമുക്ക് വായിചെടുക്കാവുന്നതാണ് !

ഹിന്ദു പേരുള്ള ഒരു സങ്കി ചെയ്യുന്ന തന്തയില്ലായ്മക്ക് ഇന്ത്യാ മഹാരാജ്യത്തെ ബഹു ഭൂരിപക്ഷം ഹിന്ദുക്കൾ ഉത്തരവാദികൾ അല്ലെങ്കിൽ , മുസ്ലിം പേരുള്ള ഒരുത്തൻ ചെയ്യുന്ന തന്തയില്ലായ്മക്ക് ഈ ഭൂലോകത്തെ
മുഴുവൻ മുസ്ലിംകളും ഉത്തരവാദികൾ ആകുമോ  ?? ഈ ചോദ്യത്തിനുള്ള ഉത്തരം ചോദ്യ കർത്താവിനു തന്നെ വിട്ടുതരുന്നു ..


Keyword:Gay Sex,Islamic vision, Vedas

No comments: