Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 28, 2016

അവൾ എന്തു കൊണ്ട് മുസ്ലിമായി

ഒരു ഇംഗ്ലീഷുകാരിയായ യുവതി ഇസ്ലാം സ്വീകരിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അവർ എഴുതി. എന്റെ കോളേജിലെ ഏറ്റവും സുന്ദരിയായ പെണ്ണ് ആയിരുന്നു ഞാൻ .അത് കൊണ്ട് തന്നെ ഞാൻ ക്യാമ്പസ്സിലേക്ക് കടന്നാൽ ആൺകുട്ടികളുടെ നോട്ടം എന്നിൽ ആയിരുന്നു...എന്നോട് ചങ്ങാത്തം കൂടാൻ പലരും അടുത്തു .പ്രേമാഭ്യർഥനകൾ ഞാൻ നിരസിച്ചു.. എന്റെ സൗന്ദര്യത്തെക്കുറിച്ച് ഞാൻ ബോധവതി ആയിരുന്നു..അത് കൊണ്ട് തന്നെ എനിക്ക് ആ കാര്യത്തിൽ അഹങ്കാരവും ഉണ്ടായിരുന്നു.

പക്ഷേ എന്റെ ആ മുൻധാരണ ഒരു ദിവസം മാറ്റേണ്ടി വന്നു. കോളേജിന്റെ മുകളിലുള്ള നിലയിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ എന്നത്തേയും പോലെ എന്നെ നോക്കുന്നു . ലിഫ്റ്റ് പൊങ്ങി തുടങ്ങിയപ്പോൾ ആണു ഞാൻ ശ്രദ്ദിച്ചത് അതിൽ ഒരാൾ മാത്രം എന്നെ നോക്കുന്നില്ല.. അയാളുടെ നോട്ടം താഴേക്ക് ആണു താടി നീട്ടി വളർത്തിയിരിക്കുന്നു. വസ്ത്രധാരണയിൽ എന്തൊക്കെയോ വ്യത്യാസം ചുണ്ടുകളിൽ എന്തോ മന്ത്രിക്കുന്നുണ്ട്.

അയാളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ഞാൻ ഗോഷ്ട്ടികൾ കാട്ടി അയാൾ ശ്രദ്ധിച്ചില്ല. അയാളുടെ അടുക്കലേക്ക് നിന്നു എന്നിട്ടും അയാൾ നോക്കിയില്ല. അസ്വസ്ഥമായ മനസ്സോടെ ഞാൻ ലിഫ്റ്റിൽ നിന്ന് ഇറങ്ങി.. എന്ത് കൊണ്ട് എന്റെ സൗന്ദര്യത്തിനു അയാളെ ആകർഷിക്കാൻ കഴിഞ്ഞില്ല... ഇയാളെക്കുറിച്ച് എനിക്ക് കൂടുതൽ അറിയണമെന്ന് തോന്നി.. അയാളുടെ ഡിപ്പാർട്ട്മെന്റിൽ ഞാൻ ചുറ്റിത്തിരിയാൻ തുടങ്ങി . ദിവസങ്ങളുടെ നിരീക്ഷണത്തിൽ അയാൾ വ്യത്യസ്ഥൻ ആയി തോന്നി.

ആ ക്യാമ്പസ്സിലെ ആരോട് സംസാരിക്കാനും എനിക്ക് മടിയില്ലായിരുന്നു കാരണം അവരൊക്കെ എന്നോട് സംസാരിക്കാൻ ആഗ്രഹം ഉള്ളവർ ആയിരുന്നു ഞാനൊന്നു സംസാരിക്കാൻ കാത്തിരിക്കുന്നവർ ആയിരുന്നു.പക്ഷേ ആ മനുഷ്യനോട് സംസാരിക്കാൻ എന്റെ ഹൃദയത്തിനു ധൈര്യം കിട്ടിയില്ല. ഒരു ദിവസം ധൈര്യം സംഭരിച്ച് കൊണ്ട് ഞാൻ അയാളുടെ അടുക്കലേക്ക് ചെന്നു .

ഞാൻ ചോദിച്ചു ഈ ക്യാമ്പസ്സിൽ ഒരുപാട് യുവാക്കൾ ഉണ്ട്. ഞാൻ ആരെയൊക്കെ എന്റെ ആകർഷണവലയത്തിൽ ആക്കാൻ ശ്രമിച്ചിട്ടുണ്ടൊ എനിക്കത് സാധിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ കുറെ ദിവസങ്ങളായി നിങ്ങളുടെ ഒരു നോട്ടം കിട്ടാൻ ഞാൻ നിങ്ങളൂടെ പിന്നാലെ നടക്കുന്നു പക്ഷേ എനിക്കതിനു കഴിഞ്ഞില്ല... എന്താണു ഇത്ര മാത്രം ഉന്നതമായ ഇത്രമാത്രം നിയന്ത്രിതമായ ഒരു ജീവിതം നയിക്കാൻ നിങ്ങളെ പ്രാപ്തൻ ആക്കിയത് ?

ആ യുവതി ഇതെഴുതിയ താളിൽ ആ യുവാവിന്റെ മറുപടി ക്യാപിറ്റൽ ലെറ്ററിൽ എഴുതി . I AM A TRUE FOLLOWER OF MUHAMMED . ഞാൻ മുഹമ്മദ് നബിയുടെ യഥാർത്ത അനുയായി ആണു . എന്ത് മുഹമ്മദൊ ? ഞാൻ കേട്ടിട്ടുണ്ട് ആ പേരു മീഡിയകളിലൂടെ.... സ്ത്രീലമ്പടൻ ആയി വാളിന്റെ പ്രതീകമായി കാമപ്രാന്തൻ ആയി മീഡിയകൾ ചിത്രീകരിക്കുന്ന മുഹമ്മദിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് .

പക്ഷേ ഇത്തരത്തിൽ ഉന്നതരായ ഉദാത്തന്മാരായ നിയന്ത്രണമുള്ള മനസ്സുകളുടെ ഉടമകളായ ചെറുപ്പക്കാരെ സൃഷ്ട്ടിച്ചെടുത്ത മഹാ വിപ്ലവകാരി ആയ മുഹമ്മദിനെക്കുറിച്ച് ഞാൻ പഠിച്ചിട്ടില്ല. ചരിത്രങ്ങളിൽ ഞാൻ വായിച്ചിട്ടില്ല.. ഞാൻ തീരുമാനിച്ച് എനിക്ക് പഠിക്കണം മുഹമ്മദിനെക്കുറിച്ച് .അങ്ങനെ മുഹമ്മദിന്റെ ചരിത്രം ഞാൻ പഠിച്ചു... ഓരോ താൾ കഴിയുമ്പോഴും ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ആദരിക്കുന്ന ഒരു വ്യക്തിത്വം ആയി മുഹമ്മദ് മാറുകയായിരുന്നു.. അത് പഠിച്ച് കഴിഞ്ഞപ്പോൾ ഞാൻ ആ യുവാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു എനിക്കും ആകണം മുഹമ്മദ് നബിയുടെ അനുയായി.

ആ ചെറുപ്പക്കാരൻ പറഞ്ഞ് കൊടുത്തു "അശ്ഹദു അൻ ലാഹി ലാഹ ഇല്ലള്ളാ വ അശ് ഹദു അന്ന മുഹമ്മദൻ റസൂലുള്ള"
********************
നമ്മളിൽ എത്ര പേർക്ക് പറയാൻ കഴിയും ഞാൻ മുഹമ്മദ് നബി (സ അ) യുടെ യഥാർത്ത അനുയായി ആണെന്ന്..

ഈ ലോകത്ത് ആർക്കും കഴിയില്ല ആ പ്രവാചകനെ ഇകഴ്ത്തിക്കാണിക്കാൻ

ആർക്കും കഴിയില്ല ആ പ്രവാചകന്റെ വ്യക്തിത്വത്തെ താറടിക്കാൻ

ആർക്കും കഴിയില്ല ആ പ്രവാചകൻ തീവ്രവാദി ആണെന്ന് തെളിയിക്കാൻ

ആർക്കും കഴിയില്ല ആ പ്രവാചകൻ ഭീകരവാദി ആണെന്ന് തെളിയിക്കാൻ

ആർക്കും കഴിയില്ല വസ്തു നിഷ്ഠമായി ആ പ്രവാചകൻ സ്ത്രീ ലമ്പടൻ ആണെന്ന്.

ആർക്കും കഴിയില്ല ആ പ്രവാചകൻ പണത്തിനു വേണ്ടിയും അധികാരത്തിനു വേണ്ടിയ സ്ത്രീകൾക്ക് വേണ്ടിയും സ്വാധീനത്തിനു വേണ്ടിയും കപടമായ പ്രവാചകത്വം അവകാശപ്പെട്ട വ്യക്തി ആണു എന്ന് ചരിത്രത്തിന്റെ താളുകളിൽ നിന്ന് തെളിവുകൾ ഉദ്ധരിച്ച് കൊണ്ട് തെളിയിക്കാൻ ഈ ഭൂലോകത്ത് ആർക്കും സാധ്യമല്ല..

എന്നിട്ടും നമ്മുടെ കയ്യിലെ മാണിക്യത്തിന്റെ വില നമ്മൾ അറിയാതെ പോകുന്നു..

ആ തിരു നബിയുടെ ശഫാ അത്ത് കിട്ടുന്നവരിൽ അള്ളാഹു നമ്മളെ ഉൾപ്പെടുത്തട്ടെ...          

Key word: Why did she embrace islam,Converted,Hijab

No comments: