17-06-2016
1⃣ ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു
🔻പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെടുത്തു. പ്രതി അമിയൂര്‍ ഉള്‍ ഇസ്ലമിന്റെ താമസ സ്ഥലത്തു നിന്നാണ് കത്തി കണ്ടെടുത്തത്. ചോരക്കറ പുരണ്ട കത്തിയാണ് കണ്ടെടുത്തത്.
===========================
2⃣ രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്‍മാനാകും
🔻പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ യു.ഡി.എഫ് ചെയര്‍മാനാകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും താന്‍ തന്നെ ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. സാധാരണ പ്രതിപക്ഷ നേതാവ് തന്നെയാണ് യു.ഡി.എഫ് ചെയര്‍മാനാവുക. ഉമ്മന്‍ചാണ്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആ സ്ഥാനം താന്‍ തന്നെ ഏറ്റെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
===========================
3⃣ സിബിഐ അന്വേഷണം വേണമെന്ന് ജിഷയുടെ അച്ഛന്‍
🔻ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയതില്‍ തൃപ്തിയില്ലെന്ന് ജിഷയുടെ അച്ഛന്‍ പാപ്പു. സിബിഐ അന്വേഷണം വേണം. കൊല്ലിച്ചതാരാണെന്ന് കണ്ടെത്തണമെന്നും പാപ്പു പറഞ്ഞു.
===========================
4⃣ പ്രതിയെ പിടികൂടിയത് പ്രാഥമിക ഘട്ടം മാത്രമെന്ന് ഡിജിപി
🔻ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയത് അന്വേഷണത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും തെളിവുകള്‍ ശാസ്ത്രീയമായി തെളിയിക്കേണ്ടത് വെല്ലുവിളിയാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
===========================
5⃣ മൈക്രോഫിനാൻസ് പദ്ധതിയിൽ ക്രമക്കേടുണ്ടായെന്ന് വെള്ളാപ്പള്ളി
🔻എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ ക്രമക്കേടുണ്ടായെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചില യൂണിയന്‍ നേതാക്കളാണ് പദ്ധതിയില്‍ ഗുരുതരവീഴ്ച വരുത്തിയത്. അഞ്ചുകോടി രൂപ വരെ കൈവശപ്പെടുത്തിയവരുണ്ടെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി.
===========================
6⃣ കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്
🔻കേരള സര്‍വകലാശാലയിലെ എസ്എഫ്ഐ ആക്രമണത്തിനെതിരെ കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയി ഉൾപ്പെടെ എട്ടുപേർക്ക് പരുക്കേറ്റു.
===========================
7⃣ വരവിൽ കവിഞ്ഞ സ്വത്ത്: കെ.സി.ജോസഫിനെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്
🔻വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ മന്ത്രി കെ.സി ജോസഫിനെതിരെ ത്വരിത പരിശോധ നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് കോടതി ഉത്തരവ്. ഇരിട്ടി പെരിങ്കരി സ്വദേശി എ,കെ ഷാജി നാൽകിയ പരാതിയിലാണ് തലശ്ശേരി വിജിലൻസ് കോടതിയുടെ നടപടി. കഴിഞ്ഞ അഞ്ച് വർഷത്തെ വാർഷിക വരുമാനവും ഇത്തവണ കാണിച്ച ആകെ വരുമാനവും തമ്മിൽ മാത്രം പതിനെട്ടര ലക്ഷത്തോളം രൂപയുടെ മാറ്റമുണ്ടെന്നാണ് പരാതിക്കാരന്‍റെ വാദം.
===========================
8⃣ ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം
🔻ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട 11 പേർക്ക് ജീവപര്യന്തം തടവും മറ്റ് 12 പേർക്ക് ഏഴുവർഷം ഒരാൾക്ക് 10 വർഷവും തടവുശിക്ഷ വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
===========================
✍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഫൈനലില്‍. ബുധനാഴ്‌ച നടന്ന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് 4-2ന് തോറ്റെങ്കിലും ബെല്‍ജിയം-ബ്രിട്ടന്‍ മത്സരം സമനിലയില്‍ (3-3) പിരിഞ്ഞതോടെയാണ് ഏഴുപോയിന്റുമായി ഇന്ത്യ ഫൈനലില്‍ കടന്നത്.
✍കോപ്പ അമേരിക്ക: ഇക്വഡോറിനെ കീഴടക്കി അമേരിക്ക സെമിയിൽ
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആതിഥേയരായ അമേരിക്ക സെമിഫൈനലില്‍. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അമേരിക്കയുടെ സെമി പ്രവേശം. ==========================
No comments:
Post a Comment