Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 25, 2023

ഇസ്ലാമിക് ക്വിസ് || Islamic Quiz 2023 || Islamic Questions and Answers || ഇസ്ലാമിക് ചോദ്യോത്തരങ്ങൾ || മത്സര ചോദ്യങ്ങൾ

⭕1. ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്❓
യൂസുഫ് നബിയുടെ കഥ.
⭕2. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓
സൈനബ് ബിൻത് ഖുസൈമ (റ)
⭕3. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓
യൂസുഫ് നബി (അ).
⭕4. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്
വിശ്വസിച്ചവര്‍❓
  മക്കയിലെ കിനാര്‍ വിഭാഗം.
⭕5.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍              പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
 34 സ്ഥലങ്ങളില്‍.
⭕6.ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓
മറിയം ബീവി.
⭕7. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓
യൂനുസ് (അ).
⭕8. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓
മറിയം ബീവി.
⭕9.ആദം നബിയുടെ രണ്ട്
പുത്രന്മാര്‍❓
ഹാബീല്‍, ഖാബീല്‍.
⭕10. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓
മൂസ(അ).
⭕11."കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓
മൂസ(അ).
⭕12. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓
  ഇംറാന്‍.
⭕13. യൂനുസ് നബി നിയുക്തനായ നാടിന്‍റെ
പേര്❓
  ഈജിപ്ത്.
⭕14.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
  സക്കരിയ്യ നബി.
⭕15.കഅ്ബ പുതുക്കിപ്പണിതത്
ആരാണ്❓
ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.
⭕16.  അഗ്നികുണ്ഡാരത്തിലേ
ക്ക് എറിയപ്പെട്ട
പ്രവാചകൻ❓
ഇബ്റാഹീം നബി.
⭕17.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
950 വര്‍ഷം.
⭕18.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓
അയ്യൂബ് നബി.
⭕19.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
ഹാജറ, സാറ.
⭕20. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓
 നൂഹ് നബി (അ).
⭕2l. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓
ആദ് സമുദായം.
⭕22.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓
 മദ് യിൻ.
⭕23.സുലൈമാന്‍ നബിയുടെ പിതാവിന്‍റെ
പേര്❓
ദാവൂദ് നബി.
⭕24:യഹിയാ നബിയുടെ പിതാവ്❓
സകരിയ്യാ നബി.
⭕25.ആദ്യത്തെ വേദ
ഗ്രന്ഥം❓
തൗറാത്ത്.
⭕26.പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍❓
സുലൈമാന്‍ നബി.
⭕27.സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം    പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
7 പ്രാവശ്യം.
⭕28 .ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍, അവരുടെ പേര്❓
ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈല്‍ നബി)
⭕29.വിവാഹം കഴിക്കാത്ത നബി❓
ഈസാ നബി.
⭕30.യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓
ബിന്‍യാമീന്‍.
⭕31.ബൈതുല്‍ മുഖദ്ദസ്
നിര്‍മിച്ചത്❓
ദാവൂദ് നബി, സുലൈമാന്‍ നബി.
⭕32.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓
യൂസുഫ് നബി.
⭕33.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓
ആദം നബി, ഈസാ നബി.
⭕34.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന
പ്രവാചകന്‍❓
ഈസാ നബി.
⭕35.സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓
നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.
⭕36.നബിയുടെ ഗോത്ര നാമം❓
ഖുറൈശ്.
⭕ 37.നബിയുടെ കുടുംബ നാമം❓
ബനൂ ഹാശിം.
⭕38.നബിയുട
പിതാമഹന്‍❓
അബ്ദുല്‍ മുത്തലിബ്.
⭕39.ആമിനാ ബീവിക്ക് ശേഷം നബിയെ
മുലയൂട്ടിയത്❓
സുവൈബ.
⭕ 40.നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓
ഉമ്മു അയ്മന്‍.
⭕41.ഇസ്ലാമിലെ ആദ്യ
രക്തസാക്ഷി❓
സുമയ്യ ബീവി.
⭕42. നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓
  അബൂബക്കര്‍(റ).
⭕ 43 . നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ
കാലം❓
13 വർഷം.
⭕44.നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം
10 വർഷം.
⭕45.ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓
ഉമറുബ്നു അബ്ദില്‍ അസീസ്.  
⭕46.നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി❓
സൈദുബ്നു സാബിത് (റ)
⭕47.പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓
നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕48.നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓
ആനക്കലഹ വര്‍ഷം.
⭕49 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓
ഹര്‍ബുല്‍ ഫിജാര്‍.
⭕50.മദീനയുടെ പഴയ
പേര്❓
യസ്രിബ്.
⭕51.ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ
സ്ഥലം❓
സൗര്‍ ഗുഹ.
⭕52. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത
സ്വഹാബി❓
അബൂഹുറൈറ(റ).
⭕53 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓
കഅ്ബുബ്നു അശ്റഫ്.
⭕54.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ
പ്രായം❓
ഖദീജാ ബിവിയെ(40 വയസ്സ്)
⭕55. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓
ആഇശാ ബീവി.
⭕56.ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓
ഹിജ്റ 57.
⭕57. നബിﷺ അവസാന
മായി വിവാഹം ചെയ്തത്❓
മൈമൂന ബിവി.
⭕58.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓
മാരിയതുല്‍ ഖിബ്തിയ്യ.
⭕59. പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍           വയസ്സെത്രയായിരുന്നു❓
 2 വയസ്സ്.
⭕60.നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓  മാസം❓
നുബുവ്വതിന്‍റെ പത്താം വര്‍ഷം,  (ശവ്വാലില്‍)
⭕61.ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓
ആഇശാ ബീവി.
⭕62.നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓
സൈനബ് ബിന്‍ത് ജഹ്ശ്.
⭕63.ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓
നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕64.മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓
 ബൈത്തുൽ മുഖദ്ദസ്.
⭕65. മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓
സിദ്റതുല്‍ മുന്‍തഹാ.
⭕66. നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓
മിഅ്റാജ് ദിനം.
⭕67. മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓
സിദ്റതുല്‍ മുന്‍തഹാ.
⭕68.ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓
പതിനാല്.
⭕69.അവസാനമായി ഇറങ്ങിയ സൂറത്ത്❓
 സൂറത്തുൽ അന്നസ്ർ.
⭕70.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
ആയതുദ്ദൈൻ.
⭕71.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓
ബദർ യുദ്ധ ദിനം.
⭕72.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ
സൂറത്ത്❓
സൂറത്തു ത്വാഹാ.
⭕73.നോമ്പുകാർ പ്രവേശിക്കുന്ന  സ്വർഗ്ഗ
കവാടം❓
റയ്യാൻ.
⭕74. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓
ഹസ്സാനുബ്‌നു സാബിത്‌
⭕75.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓
അസ്അദ് ബിൻ സുറാറ (റ)
⭕76.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓
ഉമ്മു അതിയ്യ(നസീബ ബിന്‍ത്‌ ഹാരിസ്‌).
⭕77. നബിക്കു പിതാവില്‍ നിന്നും അനന്തരമായി
ലഭിച്ചത്‌❓
അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.
⭕78.ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്‌❓
സൂറതുല്‍ അന്‍ആം.
⭕79.ഖുര്‍ആനിന്റെ
സൂക്ഷിപ്പുകാരി❓
ഹഫ്‌സ (റ).
⭕80.നബി(സ)യുടെ പേര്‌ ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌❓
നാലു തവണ
⭕81.നബി (സ) മയ്യിത്ത്‌ നിസ്‌ക്കരിച്ച ഏക ഭാര്യ❓
സൈനബ്‌ (റ);
⭕82.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം❓
മുവത്ത(മാലികീ ഇമാം).
⭕83.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്‌. ആരാണിയാള്‍❓
വലീദുബ്‌നു മുഗീറ
⭕84. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ ജിസത്ത്❓
 വിശുദ്ധ ഖുർആൻ.
⭕85. നബി(സ) വഫാത്തായ
തീയ്യതി❓
 റബീഉൽ അവ്വൽ 12.

7 comments:

Unknown said...

Question no 27 answer തെറ്റാണ്
7 പ്രാവശ്യം പരമശിച്ചിട്ടുള്ളു. സൂറ ആലി ഇമ്രാൻ
37,37,38 അൻ ആം 85, മർയം 6,7 അമ്പിയാഅ് 89 ഇതൊന്ന് ക്ലാരിഫൈ ചെയ്യാമോ

Noushad MA said...



Qus no 69 ശരിയായ ഉത്തരം: സൂറ അന്നസ്റ്.

Qus 75 ശരിയായ ഉത്തരം:
അസ്അദ് ഇബ്നു സുറാറ.

كبير said...

⭕75.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓
ഉസ്‌മാനുബ്‌നു അഫ്ഫാൻ allaa -

Basheer said...

അവസാനമായി ഖുർആൻ അവതരിച്ച മാസം ഏത്

Firu said...

ഫാത്തിമയുമായുള്ള വിവാഹത്തിന് അലി (റ)
വിവാഹ സന്ധ്യ പോൻസർ ചെയുന്നത് ആര്?

Anonymous said...

2, മൂസാ നബിയുടെ അഭാവത്തിൽ ഇസ്രായീല്യർക്ക് സ്വർണ്ണം കൊണ്ടുള്ള പശുക്കുട്ടിയെ ഉണ്ടാക്കുവാൻ നേതൃത്വം നൽകിയതാര് ?

Anonymous said...

Pishajinte sanjarathe kurich manushayn bodanam nalkunna jeevi eth