Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 25, 2022

ഹദീസ് പാഠം 107 Hadees Padam 107

    ┏══✿ഹദീസ് പാഠം 107✿══┓
        ■══✿ <﷽> ✿══■
             23 - 10 -2016 ഞായർ
وَعَنْ أَبِي عَبَّاسٍ سَهْلِ بْنِ سَعْدٍ السَّاعِِدِيِّ رَضِيَ اللهُ عَنْهُ قَالَ: مَرَّ رَجُلٌ عَلَى النَّبيّ ﷺ فَقَالَ لِرَجُلٍ عِنْدَهُ جَالِسٌ: مَا رَأيُكَ في هَذَا؟ فَقَالَ: رَجُلٌ مِنْ أشْرَافِ النَّاسِ، هَذَا واللهِ حَرِيٌّ إنْ خَطَبَ أنْ يُنْكَحَ، وَإنْ شَفَعَ أنْ يُشَفَّعَ. فَسَكَتَ رسولُ الله ﷺ ثُمَّ مَرَّ رَجُلٌ آخَرُ، فَقَالَ لَهُ رسولُ الله ﷺ: مَا رَأيُكَ في هَذَا؟ فَقَالَ: يَا رَسُولَ الله، هَذَا رَجُلٌ مِنْ فُقَراءِ المُسْلِمِينَ، هَذَا حَرِيٌّ إنْ خَطَبَ أنْ لا يُنْكَحَ، وَإنْ شَفَعَ أنْ لا يُشَفَّعَ، وَإنْ قَالَ أنْ لا يُسْمَعَ لِقَولِهِ. فَقَالَ رَسُول الله ﷺ: هَذَا خَيْرٌ مِنْ مِلءِ الأرْضِ مِثْلَ هَذَا (مُتَّفَقٌ عَلَيهِ)
✿══════════════✿
അബൂ അബ്ബാസ് സഹ്ൽ ബ്ൻ സഅ്ദി സ്സാഇദി (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: തിരു നബി ﷺ യുടെ അരികിലൂടെ ഒരാൾ കടന്നുപോയി ; അപ്പോൾ തിരു നബി ﷺ അരികിലിരിക്കുന്ന  ആളോട് ചോദിച്ചു : ഈ വ്യക്തിയെ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അപ്പോൾ അദ്ദേഹം പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ.. ജനങ്ങളിൽ വെച്ച് ഏറ്റവും സമുന്നതൻ, കല്യാണമാലോചിച്ചാൽ ഉടൻ നടത്തിക്കൊടുക്കാനും ശുപാർശ പറഞ്ഞാൽ സ്വീകരിക്കപ്പെടാനും അനുയൊജ്യൻ. തിരു നബി ﷺ മൗനം ദീക്ഷിച്ചു. പിന്നീട് വേറൊരാൾ അതു വഴി കടന്നുപോയി അപ്പോൾ തിരു നബി ﷺ അരികിലിരിക്കുന്ന ആളോട് ചോദിച്ചു : ഇവനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്? അദ്ദേഹം പറഞ്ഞു: ഓ  അല്ലാഹുവിന്റെ തിരു ദൂതരേ.. ഇദ്ദേഹം മുസ്ലിമീങ്ങളിലെ ഏറ്റവും ദരിദ്ര വിഭാഗത്തിൽ പെട്ടവനാണ്; കല്യാണമാലോചിച്ചാൽ നൽകപ്പെടാതിരിക്കാനും, ശുപാർശ പറഞ്ഞാൽ സ്വീകരിക്കപ്പെടാതിരിക്കാനും, വല്ലതും പറഞ്ഞാൽ കേൾക്കപ്പെടാതിരിക്കാനും അനുയോജ്യൻ. അപ്പോൾ തിരു നബി ﷺ പറഞ്ഞു: അവനെ പോലോത്ത (ആദ്യം കടന്നുപോയവൻ) ഭൂമി നിറയേ ഉണ്ടാകുന്നതിനേക്കാൾ ഉത്തമനാണിവൻ (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: