20-06-2016
1⃣ജിഷ വധക്കേസ്: അമീറിന്റെ തിരിച്ചറിയല്‍ പരേഡിന് എത്തിച്ചത് ഒരു സാക്ഷിയെ മാത്രം
🔰ജിഷ വധക്കേസില്‍ പോലീസിന്റെ പിടിയിലായ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ് ആരംഭിച്ചു. അമീര്‍ കസ്റ്റഡിയിലിരിക്കുന്ന കാക്കനാട് ജില്ലാ ജയിലിലാണ് പരേഡ് നടക്കുന്നത്. അമീറിനെ തിരിച്ചറിയാനായി ഒരു സാക്ഷിയെ മാത്രമാണ് പോലീസ് എത്തിച്ചിരിക്കുന്നത്. ജിഷയുടെ അയല്‍വാസിയായ സ്ത്രീയെയാണ് പോലീസ് ആദ്യ സാക്ഷിയായി എത്തിച്ചിരിക്കുന്നത്.
===========================
2⃣ദളിത് യുവതികളുടെ അറസ്റ്റ്: അന്വേഷിക്കാന്‍ കേന്ദ്രസംഘം
🔰കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് രണ്ട് ദളിത് യുവതികളേയും ഒന്നരവയസ്സുകാരിയായ കുട്ടിയേയും ജയിലിലടച്ച സംഭവം അന്വേഷിക്കാന്‍ കേന്ദ്രസംഘം എത്തും. പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന്‍ പ്രതിനിധിയായ ഗിരിജായുടെ നേതൃത്വത്തിലുള്ള സംഘമാണ് തലശ്ശേരിയിലെത്തുക. കമ്മീഷന്‍ ചെയര്‍മാന്‍ പിഎല്‍ പുനിയയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
===========================
3⃣ജിഷ വധക്കേസ്: അമീറുലിന്റെ സുഹൃത്ത് അനറുല്‍ അസമില്‍ നിന്ന് രക്ഷപ്പെട്ടു
🔰ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനറുല്‍ ഇസ്‌ലാം അസമില്‍ നിന്ന് രക്ഷപ്പെട്ടു. പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇയാള്‍ കടന്നുകളഞ്ഞത്. അതേസമയം, കേരളത്തിലേക്കാണ് അനാര്‍ പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
===========================
4⃣ദലിത് യുവതികളുടെ അറസ്റ്റ്: വിഎസ് നിലപാടു വ്യക്തമാക്കണമെന്ന് വി.ഡി.സതീശൻ
🔰കണ്ണൂരിൽ ദലിത് യുവതികൾക്കുനേരെ നടന്ന അവകാശ ലംഘനങ്ങളിൽ വി.എസ്.അച്യുതാനന്ദൻ നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി.സതീശൻ. അച്യുതാന്ദന്റെ മൗനം കാപട്യമാണ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ നിലപാടെടുത്തയാളാണ് വി എസ്സെന്നും ഇപ്പോൾ പദവികൾക്കു വേണ്ടിയുള്ള കോംപ്രമൈസാണ് നടത്തുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ സതീശന്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അദ്ദേഹത്തിന്റെ ഇരട്ടമുഖം വെളിവാക്കുന്നതാണെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേർക്കുന്നു.
===========================
5⃣എഞ്ചിനിയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് റാം ഗണേഷിന്
🔰സംസ്ഥാനത്തെ എഞ്ചിനിയറിംങ് റാങ്ക് പട്ടിക വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ലയിലെ അക്ഷയ് ആനന്ദ് രണ്ടാം റാങ്കും തിരുവനന്തപുരത്തുനിന്നുള്ള അശ്വിന്‍ എസ് നായര്‍ മൂന്നാം റാങ്കും നേടി.
🔹എസ്.സി വിഭാഗത്തില്‍ ഒന്നാം റാങ്ക് മലപ്പുറത്തെ ഷിബൂസ് പിയും രണ്ടാം റാങ്ക് തൃശൂരിലെ ഋഷികേഷ് വി.എമ്മും നേടി.
🔹എസ്.ടി വിഭാഗത്തില്‍ കോട്ടയത്തുനിന്നുള്ള ആദര്‍ശ് എസ് ഒന്നാം റാങ്കും എറണാകുളത്തുനിന്നുള്ള നമിത എസ് രണ്ടാം റാങ്കും നേടി.
===========================
6⃣ബംഗാള്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി
🔰പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെച്ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി. സഖ്യം പാര്‍ട്ടി നയരേഖക്ക് വിരുദ്ധമാണെന്ന് രേഖപ്പെടുത്താത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര കമ്മിറ്റിയംഗം ജഗ്മതി സംഗ്‌വാന്‍ രാജിവച്ചു.
===========================
7⃣ഇന്ത്യയുടെ എൻഎസ്ജി അംഗത്വം അജൻഡയിലില്ല: ചൈന
🔰ആണവ വിതരണ കൂട്ടായ്മയിലേക്കുള്ള (എൻഎസ്ജി) ഇന്ത്യയുടെ അംഗത്വം എൻഎസ്‌ജി പ്ലീനറി യോഗത്തിന്റെ അജൻഡയിലില്ലെന്ന് ചൈന. ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്ത അംഗങ്ങളെ ചേർക്കുന്നത് അജൻഡയിലില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ഛുനൈയിങ് അറിയിച്ചു. അടുത്ത വെള്ളിയാഴ്ച ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലാണ് എൻഎസ്‌ജി പ്ലീനറി യോഗം. 48 രാജ്യങ്ങളാണ് എൻഎസ്ജിയിൽ ഉള്ളത്.
===========================
8⃣പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കറാച്ചി 81.
🔹പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കറാച്ചി 81. പാക്കിസ്ഥാനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. ആസിഫലിയെ നായകനാക്കി ഇഡിയറ്റ്‌സ് എന്ന സിനിമയൊരുക്കിയ കെഎസ് ബാവയാണ് കറാച്ചി 81 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
===========================
9⃣സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍
🔰മുന്‍ ഇംഗ്ലീഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനുമായിരുന്ന സ്റ്റീവ് കോപ്പല്‍ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പരിശീലകനാവും. ടീം ഉടമകളിലൊരാളായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു വര്‍ഷത്തെ കരാറിലാണ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്.
===========================
✍🏻നാല് ഡിജിപിമാരെ തരം താഴ്ത്തണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. തസ്തിക ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസീന്‍ എന്നിവര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട്. നളിനി നെറ്റോ നല്‍കിയ ശിപാര്‍ശ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ പരിഗണനയിലാണ്.
✍🏻സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം എഫ്.ബി.െഎ ലാബ് സന്ദര്‍ശിക്കും. സുനന്ദയുടെ ആന്തരീകാവയവ പരിശോധനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിനാണ് അന്വേഷണ സംഘം എഫ്.ബി.െഎ ലാബ് സന്ദര്‍ശിക്കുന്നത്
===========================
No comments:
Post a Comment