Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 6, 2016

നോമ്പിൽ കറാഹത്താകുന്ന കാര്യങ്ങൾ

1. റമളാനിലെ പകൽ സമയങ്ങളിൽ സുഗന്ധം ഉപയോഗിക്കൽ.


2. സുഗന്ധ വസ്തുക്കൾ മണക്കൽ.

3. പകൽ മുഴുവനും ഉറങ്ങൽ.

4. ഭാര്യാഭർത്താക്കൾ തമ്മിൽ സല്ലപിക്കൽ, വികാരത്തെ ഇക്കിളിപ്പെടുത്തുന്ന ചുംബനം പോലോത്ത പ്രവർത്തനങ്ങൾ തഹ് രീമിന്റെ കറാഹത്താകന്നു.

5. വുളൂ ചെയ്യുമ്പോൾ വായിലും മൂക്കിലും അമിതമായി വെള്ളം ഉപയോഗിക്കൽ.

6. പകലിൽ സുറുമ ഇടൽ.

7. കാരണം ഇല്ലാതെ ഉച്ചയ്ക്ക് ശേഷം പല്ലു തേക്കൽ.

8. വിനോദങ്ങളിൽ സജീവമാകൽ,വ്യാപൃ
തനാവൽ.

9. ഭക്ഷണം വായിലിട്ട് ചവക്കൽ (ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്)

10. കുത്തിവെക്കൽ, കൊമ്പ് വെക്കൽ(രക്തം കുത്തിയെടുക്കൽ)

11. മുങ്ങിക്കുളിക്കുക (വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ് മുറിയുന്നതാണ്)

12. ഭക്ഷണം രുചിച്ച് നോക്കൽ.

13. സമയമായിട്ടും നോമ്പ് മുറിക്കാതെ പിന്തിപ്പിക്കൽ.

14. തർക്കത്തിൽ ഏർപ്പെടൽ.

No comments: