06-06-2016
===========================
1⃣: കൊച്ചി മെട്രോ 2017 മാർച്ചിൽ യാഥാർഥ്യമാക്കണം: മുഖ്യമന്ത്രി
🔵കൊച്ചി മെട്രോ റെയിൽ അടുത്ത മാർച്ചിൽ യാഥാർഥ്യമാകും വിധം നിര്‍മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിർമാണ പ്രവർത്തനങ്ങൾ ത്രൈമാസ അടിസ്ഥാനത്തിൽ ലക്ഷ്യംവച്ച് മുന്നോട്ട് പോകണമെന്നും റിപ്പോർട്ട് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
===========================
2⃣: സ്വര്‍ണക്കടത്തു കേസില്‍ ഹൈക്കോടതി ജഡ്ജിക്ക് 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം
🔵നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി കേസ് പരിഗണിക്കുന്ന ഹൈക്കോടത് ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരന്‍. ഇതിനെതുടര്‍ന്ന് കേസ് ഒഴിയുകയാണെന്ന് ജഡ്ജി തുറന്ന കോടതിയില്‍ അറിയിച്ചു.
===========================
3⃣: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന് സുപ്രിംകോടതിയും
🔵മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. മലാപ്പറമ്പ് സ്‌കൂള്‍ ജൂണ്‍ 8 നകം അടച്ചു പൂട്ടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാ വശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തവ് ഉടന്‍ നടപ്പിലാക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ചു.
===========================
4⃣: സുധീരനെ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല: രമേശ് ചെന്നിത്തല
🔵അടുത്ത അഞ്ച് വര്‍ഷം ശ്ക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് വി.എം സുധീരനെ മാറ്റുന്ന കാര്യം നിര്‍വാഹക സമിതി യോഗത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അദ്ദേഹത്തെ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. സംഘടനയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
===========================
5⃣: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലാന്റില്‍
🔵പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലാന്റില്‍. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് അദ്ദേഹം സ്വിറ്റ്‌സര്‍ലാന്റില്‍ എത്തിയത്.
===========================
6⃣: ബിജെപി എംഎല്‍എയുടെ ഒരു വോട്ട് കൊണ്ടാണ് പി.ശ്രീരാമകൃഷ്ണന്‍ ജയിച്ചതെങ്കില്‍ അന്ന് തന്നെ സ്‌പീക്കര്‍ സ്ഥാനം രാജിവെക്കുമായിരുന്നു; കോടിയേരി ബാലകൃഷ്ണന്‍
🔵സംസ്ഥാന നിയമസഭയിലെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെ ഒരു വോട്ട് കൊണ്ടാണ് പി.ശ്രീരാമകൃഷ്ണന്‍ ജയിച്ചതെങ്കില്‍ അന്ന് തന്നെ സ്‌പീക്കര്‍ സ്ഥാനം രാജിവെക്കുമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫോ ശ്രീരാമകൃഷ്ണനോ രാജഗോപാലിനോട് വോട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
===========================
✍: ഹരിപ്പാട് മെഡിക്കല്‍കോളജ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്ന്. 800 ഏക്കര്‍ ഏറ്റെടുത്തുവെന്നത് വാസ്തവവിരുദ്ധമാണ്. മെഡിക്കല്‍കോളജിന് ആവശ്യം 27ഏക്കര്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല.
✍: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചു കൊന്ന അഖ്‍ലാഖിന്‍റെ വീട്ടില്‍ സൂക്ഷിച്ചത് ഗോമാംസം തന്നെയാണെന്ന വിവാദ ലാബ് റിപ്പോര്‍ട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു. അഖ്‍ലാഖിന്‍റെ കുടുംബത്തിനെതിരെ ഗോവധത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം സംഘടിക്കുമെന്ന് ഗ്രാമീണര്‍ പറഞ്ഞു.

No comments:
Post a Comment