Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 11, 2016

ഇത് വായിച്ചാൽ കരയാതെ പോകുല

അറബിക്കടലിനക്കരെ ഈന്തപ്പന തൈകൾക്ക് പേരു കേട്ട നാട്ടിൽ........
ചുട്ട് പൊള്ളുന്ന മരുഭൂമിയിൽ ഒരു കൊച്ചു വീട്ടിനുള്ളിൽ നടന്ന സംഭവം:-രണ്ടു പേർ മാത്രം ഉള്ള ആ കൊച്ചു വീട്ടിൽ മൂന്നാമനായി ഒരു അപരിചിതൻ കടന്നു വരുന്നു.....ആ വീടിന്റെ വാതിലിനു മുട്ടുന്നു.....
വാതിലിനു മുട്ടുന്ന ശബ്ദം കേൾക്കേണ്ട താമസം ഭാര്യ ഓടി വന്നു കൊണ്ട് വാതിൽ തുറക്കുമ്പോൾ ഒരു അപരിചിതനായ മനുഷ്യനെ കാണുന്നു......അയാൾക്ക് നാണയ തുട്ടുകൾ നൽകിയപ്പോൾ അയാളതാ തിരിച്ചു പോകുന്നു.....കുറച്ചു സമയങ്ങൾക്കു ശേഷം വീണ്ടുമതാ വാതിലിന് മുട്ടുന്ന ശബ്ദം വീണ്ടു ആ സ്ത്രീ ഓടിവന്നു വാതിൽ തുറക്കുമ്പോൾ അതാ അയാളെ തന്നെ വീണ്ടും കാണുന്നു....കുറച്ചു നാണയങ്ങൾ കൂടി അയാൾക്ക് കൊടുക്കുന്നു അതും വാങ്ങി അയാൾ സ്ഥലം വിടുന്നു....മൂന്നാമതും അതാ ആരോ വാതിലിനു മുട്ടുന്ന ശബ്ദം കേൾക്കുമ്പോൾ രോഗ ശയ്യയിൽ കിടക്കുന്ന ലോകത്തിന്റെ നേതാവ് മെല്ലെ തല പൊക്കി കൊണ്ട് ചോതിക്കുന്നു ആരാണ് വാതിലിനു മുട്ടുന്നത്......അപ്പോളതാ ഈ അപരിചിതനായ മനുഷ്യൻ വിളിച്ചു പറയുന്നു അന അസ്റാഈൽ ഞാൻ അസ്രാഈലാണ്.ഇത് കേൾക്കേണ്ട താമസം പ്രവാചകൻ വിളിച്ചു പറയുന്നു......യാ ആയിഷാ വേഗം ചെന്ന് ആ വാതിൽ തുറന്നു കൊടുക്കൂ.....കരഞ്ഞ കണ്ണുകളോടെ ആയിഷ ബീവി വാതിൽ തുറക്കുന്നു....അസ്രാഈലതാ പുന്നാര മേനി കിടക്കുന്ന റൂമിനടുത്തെക്ക് ചെന്ന് കൊണ്ട് സലാം പറയുന്നു.....അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്......സലാം മടക്കിയത്തിനു ശേഷം അവിടുന്ന് പറഞ്ഞു യാ അസ്രാഈൽ എന്തിനാണ് വന്നത്.......ആ സമയത്തത അസ്രാഈൽ പറയുന്നു നബിയെ അങ്ങയുടെ റൂഹിനെ പിടിക്കാൻ വേണ്ടി വന്നതാണ് അങ്ങ് സമ്മതിക്കുകയാണെങ്കിൽ അങ്ങയുടെ റൂഹിനെ പിടിക്കാൻ അല്ലെങ്കിൽ അങ്ങയുടെ രോഗ വിവരങ്ങൾ അന്യേഷിച്ചു മടങ്ങിപ്പോകാൻ അല്ലാഹു പറഞ്ഞയച്ചതാണ്....അതാ അവിടുന്ന് പറയുന്നു അങ്ങെന്തിനു എന്റെ റൂഹിനെ പിടിക്കാതിരിക്കണം അങ്ങയ്ക്ക് വേണമെങ്കിൽ എന്റെ റൂഹ് പിടിക്കാം പക്ഷെ അതിനു മുൻപ് എന്റെ കൂട്ടുകാരനായ എല്ലാ വിഷമ ഘട്ടങ്ങളിലും എന്റെ കൂടെയുണ്ടാകുന്ന ജിബിരീലിനെ കൂട്ടിക്കൊണ്ടു വരൂ......പ്രവാചകന്റെ വാക്കുകൾ മാനിച്ചു കൊണ്ടതാ അസ്രാഈൽ ജിബ്രീലിനെയും കൂട്ടിവന്നു....
..പ്രവാചകന്റെ റൂമിനുള്ളിലേക്ക് കയറിയ ജിബ്രീൽ അതാ റസൂലിനെ(സ) കാണേണ്ട നിമിഷം മുഖം തിരിച്ചു കളയുന്നു......
ഉടനെത്തന്നെ വളരെ വിഷമത്തോടെ അല്ലാന്റെ റസൂൽ(സ) ജിബിരീലിനോട് ചോതിക്കുന്നു അല്ലയോ ജിബ്രീലെ ഏതു പ്രതിസന്തി ഘട്ടത്തിലും എന്റെ കൂടെ നില്ക്കുന്ന അങ്ങെന്തിനാ എന്നെ കാണുനമ്പോൾ മു ഖം തിരിച്ചു കളഞ്ഞത് ........ഉടനത്തന്നെ കരഞ്ഞു കൊണ്ട് ജിബ്രീൽ പറയുന്നു യാ റസൂലല്ലാഹ് (സ)ഈ അവസാന നിമിഷത്തിൽ അങ്ങയുടെ മുഖം കാണാൻ കഴിയാത്ത വിഷമത്തോടെ മുഖം തിരിച്ചു കളഞ്ഞതാണ്. പ്രവാചകൻ പറയാൻ തുടങ്ങി ജിബരീലെ ഞാൻ ഈ ലോകത്ത് നിന്ന് വിട പറയാൻ പോവുകയാണ് എനിക്ക് സമാധാനത്തോട് കൂടി മരിക്കണം....അത് കൊണ്ടെന്നെ സമാധാനിപ്പിക്കൂ ജിബ്രീൽ .....അവിടുന്ന് ജിബ്രീൽ പറഞ്ഞു യാ റസൂലല്ലാഹ് അങ്ങ് എന്തിനു വിഷമിക്കണം പ്രയാസപ്പെടണം അങ്ങയുടെ ആത്മാവിനെ സ്വീകരിക്കാനായ് ആകാശ ലോകത്ത് മാലാഖമാർ സ്വഫുസ്വഫായി നിൽക്കുന്നുണ്ട് നബിയെ....
ഉടനെ റസൂൽ (സ)പറഞ്ഞു പോര ജിബ്രീലെ പോര ഇത് കൊണ്ടൊന്നും എനിക്ക് സമാദാനമാവൂല.....വീണ്ടും ജിബ്രീൽ പറയാൻ തുടങ്ങി യാ റസൂലല്ലാഹ് സ്വർഗ്ഗ ലോകത്ത് അങ്ങയുടെ ആത്മാവിനെ സ്വീകരിക്കാൻ ഹൂർലീങ്ങളായ സ്ത്രീകൾ കാത്തു നിൽക്കുന്നുണ്ട് നബിയെ......അവിടുന്ന് വീണ്ടും പറഞ്ഞു പോര ജിബ്രീലെ എനിക്ക് ഒരു സമാധാനവുമില്ല എന്നെ സമാധാനിപ്പിക്കൂ ജിബ്രീൽ അവിടുന്ന് ജിബ്രീൽ പറയാൻ തുടങ്ങി യാ റസൂലല്ലാഹ് ആരാരും സഹായിക്കാനില്ലാത്ത മഹ്ഷറയിൽ ചെല്ലുമ്പോൾ ആദ്യമായി സ്വർഗത്തിൽ കയറുന്ന സമുദായം അങ്ങയുടെ സമുദായമാണ്.......ആ സമയത്ത് അവിടുന്ന് പറഞ്ഞു ഇപ്പഴാണ് എനിക്ക് സമാദാനമായതു ഇനി എന്റെ റൂഹിനെ പിടിക്കാം.......അസ്രായീൽ അലൈഹിസ്സലാം അൽപ്പാൽപ്പമായി കൊണ്ട് വളരെ സാവദാനത്തിൽ വെണ്ണയിൽ നൂലിട്ടു വലിക്കും പ്രകാരം അവിടുത്തെ ആത്മാവിനെ പിടിക്കുന്ന സമയം അവിടുന്ന് വേദന സഹിക്കാൻ കഴിയാതെ വിളിച്ച് പറഞ്ഞു യാ ആയിഷാ  മരണത്തിനു സഹിക്കാൻ കഴിയാത്ത വേദനയുണ്ട് പ്രവാചകൻ മരണ വേദന കടിച്ചമർത്തി കൊണ്ട് ചോതിച്ചു......അസ്രാഈൽ ഇത് പോലെയാണോ എന്റെ ഉമ്മത്തീങ്ങളുടെ
യും റൂഹിനെ പിടിക്കുക അവിടുന്ന് പറഞ്ഞു നബിയെ അങ്ങയുടെ റൂഹിനെ പിടിക്കുന്നത് വെണ്ണയിൽ നൂലിട്ടു വലിക്കും പ്രകാരം വളരെ സാവധാനത്തിലും......
അങ്ങയുടെഉമ്മത്തീങ്ങളുടെ റൂഹിനെ പിടിക്കുക പരുത്തിയിൽ ഇരുമ്പ് കു ളത്തിട്ടു വലിക്കുമ്പോലെ വളരെ ശക്തമായ വേദനയോടു കൂടിത്തന്നെയാണ്
......ഉടനെത്തന്നെഅവിടുന്ന് കരഞ്ഞു കൊണ്ട് വിളിച്ചു പറഞ്ഞു യാ അസ്രാഈൽ എന്റെ ഉമ്മത്തീങ്ങളെ നീ വേദനിപ്പിക്കരുത് അവർ അനുഭവിക്കാൻ പോകുന്ന മുഴുവൻ വേദനയും എന്റെ മേലിൽ ഇട്ട് എന്റെ ആത്മാവിനെ നീ വലിചെടുത്താലും അവർ വേദനിക്കുന്നത് ഒരു നിമിഷം പോലും എനിക്ക് സഹിക്കാൻ പറ്റുന്നതല്ല.........അങ്ങനെ മരണ സമയത്ത് പോലും എന്റെ സമുദായം എന്റെ സമുദാത്തിന്റെ കാര്യംഎന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ഈ ലോകത്ത് നിന്നും യാത്ര പോയ ഒരു നേതാവുണ്ടായിരുന്നു  നമുക്ക്   ആ  നേതാ വിന്റെ  കാര്യം ഒരുനിമിഷമെങ്കിലു ചിന്തിക്കാറുണ്ടോ..നമ്മൾ?
صلى الله على سيدنا محمد صلى الله عليه وسلم
صلى الله على سيدنا

No comments: