
വത്. ഇസ്ലാമിക ചരിത്രത്തിലെ
പ്രധമ യുദ്ധമെന്ന നിലയിലും
ആയിരക്കണക്കിനു വരുന്ന ശത്രു
വ്യൂഹത്തെ കേവലം 313
പേരടങ്ങുന്ന ആവശ്യമായ ആയുധ
അംഗ ബലമില്ലാത്തവര് തങ്ങളുടെ
വിശ്വാസ ശക്തി കൊണ്ട്
നേരിട്ടുവെന്നതും മഹാ
ത്യാഗികളായിരുന്ന അവര്
അല്ലാഹു ഇഷ്ടപ്പെട്ടവരും
സ്വര്ഗസ്ഥരായ
പുണ്ണ്യാത്മാക്കളായിരുന്നുവെന്ന
തുമൊക്കെ അവരെ
അനുസ്മരിക്കാന് വിശ്വാസികളെ
കടമപ്പെടുത്തുന്നുണ്ട്.
യുദ്ധം സമാധാനത്തിന്
വിശുദ്ധ ഇസ്ലാമിന്റെ
പ്രഖ്യാപിത നയം തന്നെ
സമാധാനമാണ്, രീതി
സഹവര്ത്തിത്വവും. എന്നാല്
തിന്മകളോട് രാജിയാവാന്
ഇസ്ലാം തയ്യാറായിട്ടില്ല.
അധര്മങ്ങള്ക്കെതിരില്
അണിചേരുകയാണിസ്ലാം.
അവിടെ ഒളിച്ചോട്ടം
അരാജകത്വങ്ങള്
ക്ഷണിച്ചുവരുത്തുമെന്ന് ഇസ്ലാം
സിദ്ധാന്തിക്കുന്നു. ഇസ്ലാമിലെ
യുദ്ധങ്ങള് എന്ന പ്രയോഗം പോലും
അവാസ്തവമാവുന്നത് ഇവിടെയാണ്.
ബദ്ര് യുദ്ധം സംഭവിച്ചത്
ക്രിസ്ത്വബ്ദം 624 ജനുവരിയിലെ
ഒരു വെള്ളിയാഴ്ചയായിരുന്നു.
(റമളാന് 17). 313 സ്വഹാബികളാണ്
മുസ്ലിം പക്ഷത്ത് അണിനിരന്നത്.
ശത്രുക്കള് ആയിരമോ,
തൊട്ടടുത്തോ ഉണ്ടായിരുന്നു. 96
'മുഹാജിറുകളും', 207
'അന്സ്വാറുകളു'മാണ് സ്വഹാബികള്.
മദീനയില്നിന്ന് ഏകദേശം 40
നോട്ടിക് മൈല് ദൂരെ മാറി
സ്ഥിതി ചെയ്യുന്ന ബദ്ര് ഒരു
മരുപ്രദേശമാണ്. അക്കാലത്ത് മക്ക -
മദീന വഴിയിലുള്ള വിജനമായ ഒരു
സ്ഥലമായിരുന്നു. വാണിജ്യ
സംഘത്തെ തേടി പുറപ്പെട്ട നബി
(സ.അ.)യും സഖാക്കളും
കച്ചവടസംഘം മക്കയിലേക്ക്
ഒളിച്ചു കടന്നതും പ്രതികാരം
ചെയ്യാന് ഖുറൈശി
പ്രമാണിമാരുടെ നേതൃത്വത്തില്
ഒരു വന് സൈന്യം ബദ്റിലേക്ക്
നീങ്ങിയതും
വൈകിയാണറിയുന്നത്.
വിശ്വാസിയുടെ ആയുധം
ഈമാന്(അചഞ്ചല
വിശ്വാസം)
മുസ്ലിം സൈന്യത്തിന്റെ
ഈമാനികാവേശം
പരീക്ഷിക്കുന്ന ഈ പ്രതിസന്ധി
ഘട്ടത്തെ എങ്ങനെ തരണം
ചെയ്യാമെന്ന് നബി (സ.അ.)
സ്വഹാബികളുമായി
കൂടിയാലോചന നടത്തുകയും,
ശത്രുക്കളെ നേരിടുന്ന കാര്യത്തില്
ഒറ്റക്കെട്ടായി
അണിനിരക്കാമെന്ന്
ഐകകണ്ഠ്യേന
അംഗീകരിക്കുകയുമാണുണ്ടായത്.
ഇവിടെ അംഗ ബലത്തിലോ ആയുധ
ബലത്തിലോ അല്ലായിരുന്നു അവര്
ശ്രദ്ധിച്ചിരുന്നത്. ഉറച്ച
വിശ്വാസം(ഈമാന്) അതു
മാത്രമായിരുന്നു അവരുടെ
മുതല്ക്കൂട്ട്.
ശത്രുക്കളെ ഭയന്ന് ഒളിച്ചോടുന്ന
ഭീരുത്വം
വിശ്വാസികള്ക്കുണ്ടാവതല്ല.
ഒപ്പം ഈ ധര്മയുദ്ധത്തില്
വീരരക്തസാക്ഷിത്വം നേടുന്നത്
മഹാഭാഗ്യമായി കാണുകയും
ചെയ്ത വിശ്വാസികള് ശ്ത്രു
പക്ഷത്തിന്റെ യുദ്ധ സന്നാഹങ്ങള്
കാര്യമാക്കുകയും ചെയ്തില്ല.
യുദ്ധം ഇങ്ങിനെ
മക്കയില് നിന്ന് അബൂജഹ്ലിന്റെ
നേതൃത്വത്തില് പുറപ്പെട്ട
സൈന്യം ബദ്റില് തമ്പടിച്ചുകൂടി.
തൊട്ടടുത്ത് നബി(സ.അ.)യും
സ്വഹാബികളും തമ്പടിച്ചു.
പോര്വിളികള്ക്കും
വെല്ലുവിളികള്ക്കുമൊടുവില്
സമ്പൂര്ണയുദ്ധം തന്നെ നടന്നു. അന്ന്
പരിശുദ്ധ റമളാന് പതിനേഴും
വെള്ളിയാഴ്ചയായിരുന്നു. റമളാന്
നോമ്പ് നിര്ബന്ധമാക്കപ്പെട്ട
പ്രഥമ വര്ഷമായിരുന്നു അതെന്നും
സ്വഹാബാക്കള്
നോമ്പുകാരായിരുന്നു എന്നതും
പ്രത്യേകം ഓര്ക്കണം.
ശത്രുപക്ഷത്ത് 600 അങ്കിധാരികളും
100 കുതിരപ്പടയാളികളും 100
കുന്തപ്രയോഗക്കാരുമുള്പ്പെടെ
എല്ലാവരും ആയുധധാരികളും
സുഭിക്ഷമായ
ഭക്ഷണത്തിനാവശ്യമായ
ഭക്ഷ്യശേഖരം
കരുതലുള്ളവരുമായിരുന്നു.
പടയാളികളുടെ
മാനസികോല്ലാസത്തിനു
വിവിധതരം
സംഗീതപരിപാടികളും
സ്ത്രീകളുടെ ഗാനമേളകളും
ഉണ്ടായിരുന്നു.
എന്നാല് മുസ്ലിം പക്ഷത്ത്
ഭക്ഷ്യശേഖരം ഉണ്ടായിരുന്നില്ല.
അവരെ പരിചരിക്കാനും
പ്രകോപിതരാക്കാനും
സ്ത്രീകളുമുണ്ടായിരുന്നില്ല.
കേവലം 70 ഒട്ടകങ്ങളും 6
കുതിരകളും മാത്രമാണ് മുസ്ലിം
സൈന്യത്തില് ഉണ്ടായിരുന്നത്.
സാധാരണ അറബികള് കൊണ്ടു
നടക്കുന്ന ഒരു വാളാണ്
അധികസ്വഹാബികളുടെയും ഏക
ആയുധം. അതുതന്നെ മിക്ക
സ്വഹാബികളുടെ കൈകളിലും
ഉണ്ടായിരുന്നുമില്ല. അങ്കി,
പരിച, ചാട്ടുളി, കുന്തം, വില്ല്
തുടങ്ങി അക്കാലത്ത്
നിലവിലുണ്ടായിരുന്ന യാതൊരു
യുദ്ധായുധങ്ങളും സ്വഹാബാക്കളുടെ
കൈകളില് ഇല്ലായിരുന്നു.
വിധിനിര്ണായകമായ ആ
മഹാസംഭവത്തിന്റെ
മുന്നോടിയായി നബി (സ.അ.)
സ്വഹാബാക്കളെ അണിനിരത്തി.
''ഹഖും, ബാത്വിലും''
വേര്തിരിക്കുന്ന-ധര്മവും
അധര്മവും ഏറ്റുമുട്ടുന്ന ഒന്നാമത്തെ
സംഭവത്തിന്റെ തുടക്കമായി.
ശത്രുക്കള് ജയഭേരി മുഴക്കി
ബദ്റിന്റെ മണല്പരപ്പില്
ഓടിക്കയറി. മുസ്ലിംകള്
വിനയാന്വിതരായി
അല്ലാഹുവില് അചഞ്ചലമായി
വിശ്വാസമര്പ്പിച്ചു ശത്രുക്കളെ
പ്രതിരോധിച്ചു. പ്രവാചകര്
(സ.അ.) കേമ്പില് അല്ലാഹുവിനു
സാഷ്ടാംഗം ചെയ്തു
പ്രാര്ത്ഥിച്ചു. യുദ്ധക്കളത്തില്
വന്നു സൈനിക നിയന്ത്രണം
ഭംഗിയായി നിര്വ്വഹിച്ചു.
അല്ലാഹുവിന്റെ സഹായം
ശരിയും തെറ്റും ഏറ്റുമുട്ടി
ഘോരമായ യുദ്ധം തന്നെ നടന്നു.
മുസ്ലിംകള്ക്ക് അല്ലാഹുവിന്റെ
ഭാഗത്തുനിന്നും അപാരമായ
സഹായമുണ്ടായി. നിരായുധരായി
ശത്രുക്കളെ നേരിട്ട
സ്വഹാബാക്കളെ ജിബ്രീലി
(അ)ന്റെ നേതൃത്വത്തിലിറങ്ങിയ
മലക്കുകള് സഹായിച്ചു. പതിനാലു
മുസ്ലിം സൈനികര്
ശഹീദായപ്പോള് എഴുപത്
ശത്രുനേതാക്കള് കൊല്ലപ്പെട്ടു.
അത്രയും പേര്
തടവിലാക്കപ്പെട്ടുകയും ചെയ്തു.
ശത്രുക്കള് ഉപേക്ഷിച്ചുപോയ
സ്വത്തുക്കള് മുസ്ലിംകള്
'ഗനീമത്താ'യി എടുത്തു. നബി
(സ.അ.)യുടെ പ്രധാന
ശത്രുവായിരുന്ന അബൂജഹ്ലിനെ
കൂടാതെ ഖുറൈശി
പ്രമാണിമാരില് പല പ്രമുഖരും ആ
ധര്മയുദ്ധത്തില്
വധിക്കപ്പെടുകയുണ്ടായി.
രക്ത സാക്ഷികളുടെ
ഔന്നത്യം
മുസ്ലിം സൈനികരില് നിന്ന്
പതിനാല് പേരാണ്
രക്തസാക്ഷികളായത്. അതില്
യുദ്ധത്തിന്റെ തുടക്കത്തില് തുടയ്ക്ക്
മുറിവേറ്റിരുന്ന അബൂഉബൈദ (റ)
മദീനയിലേക്കുള്ള വഴിമധ്യേയാണ്
ശഹീദായത്. ബാക്കി 13 പേരും
ബദ്ര് രണാങ്കണത്തില് തന്നെ
മരിച്ചു വീഴുകയായിരുന്നു.
ശഹീദായ സ്വഹാബാക്കളെ
ബദ്റില് തന്നെ സംസ്ക്കരിച്ചു.
ബദ്ര് ഇന്നും സന്ദര്ശകരാല്
നിബിഢമാണ്. പ്രവിശാലമായ
ബദ്ര് മൈതാനത്തിന്റെ ഒരറ്റത്ത്
അരമതില്കെട്ടി
രക്തസാക്ഷികളുടെ ഖബ്റിടം
സഊദിസര്ക്കാര്
സംരക്ഷിച്ചുവരുന്നു. ബദ്ര് ടൗണില്
നിന്ന് ഏകദേശം രണ്ടു
കിലോമീറ്റര് ദൂരെ
സ്ഥിതിചെയ്യുന്നു. ബദ്ര്
ശുഹദാക്കള്
മരണപ്പെട്ടവരാണെന്ന ധാരണ
പിശകാണെന്നും പരലോകത്ത്
അവര് ഭക്ഷണം കഴിച്ചുകൊണ്ട്
ജീവിക്കുന്നവരാണെന്നും ഖുര്ആന്
പ്രസ്താവിച്ചിട്ടുണ്ട്. ഇസ്ലാം
ലോകത്ത് അവര്ക്ക് അത്യുന്നത
പദവിയാണുള്ളത്.
ഇവര് രക്തസാക്ഷികള്
1. ഔഫ്ബ്നുഅശ്റാഅ് (റ)
2. മുഅവ്വദ്ബ്നു അശ്റാത്ത് (റ)
3. ഹാരിസുബ്നു സുറാഖത്ത് (റ)
4. യസീദുബ്നു ഹര്സ് (റ)
5. റാഫിഉബ്നുല് മുഅല്ലാ (റ)
6. ഉമൈറുബ്നുല് ഹിമാം (റ)
7. സഅ്ദ്ബ്നു ഖൈസമത്ത് (റ)
8. മുബശ്ശിറുബ്നു അബ്ദുല്മുന്ദിര് (റ)
9. ഉബൈദത്തുബ്നു ഹര്സ് (റ)
10. മിഹ്ജഅ് (റ)
11. ഉമൈറുബ്നു അബീവഖാസ് (റ)
12. ആഖിലുബ്നു ബുഹൈറുല്ലൈനീ (റ)
13. സഫ്വാനുബ്നു ബൈളാഉല്ഫിഅ്ല
(റ)
14. ദുശ്ശിമാലൈനി (റ)
ബദ് രീങ്ങളുടെ മഹത്വം
വിശുദ്ധ റമദാനില് ലോകം
ബദ്രീങ്ങളുടെ മഹത്വം
എടുത്തുപറഞ്ഞും അവര് അനുഷ്ഠിച്ച
ത്യാഗവും, അതിലൂടെ ലോകത്തിന്
ലഭിച്ച ഗുണഫലങ്ങളും
അനുസ്മരിച്ചും ദാനധര്മങ്ങള്
നടത്തിയും ബദ്ര് ദിനം
ആചരിക്കുന്നു. അതോടൊപ്പം ആ
മഹാത്മാക്കളുടെ ജീവിത രീതികള്
പിന്തുടരാനും പരിശ്രമിക്കുന്നു.
രക്തസാക്ഷികളെയും
പുണ്യാത്മാക്കളേയും ഓര്ക്കുന്നത്
പുണ്യമുള്ള കാര്യമായി ഇസ്ലാം
പഠിപ്പിക്കുന്നുണ്ട്. ബദ്രീങ്ങളെ
മറന്നുകളയാന് പഠിപ്പിക്കുന്ന വരും
അവ മത വിരുദ്ധതയായി
കാണുന്നവരും ബദറിനെ കുറിച്ചും
അതില് പങ്കെടുത്തവരെ കുറിച്ചും
അവര് ഇസ്ലാമിന് നല്കിയ
അസ്തിത്വത്തെ കുറിച്ചും
പഠിക്കാത്തവരും
ചിന്തിക്കാത്തവരും തികഞ്ഞ
നന്ദികെട്ടവരുമാണ്.
നിങ്ങള്ക്ക് എന്തുവേണമെങ്കലും
ചെയ്യാം എല്ലാം നാം
പൊറുത്തിരിക്കുന്നുവെന്ന്
അല്ലാഹു അവരോട് പറഞ്ഞതായി
തിരുനബി(സ) നമ്മെ
പഠിപ്പിക്കുന്നുണ്ട് അവരുടെ
ഒ#ൗന്നിത്യം മനസ്സിലാക്കാന്
ഈ വാചകങ്ങള് ധാരാളമാണ്.
ബദറിന്റെ സന്ദേശം
തീവ്രവാദമല്ല
ബദര് നല്കുന്ന സന്ദേശം
തീവ്രവാദമാണെന്നും
വിശ്വാസികളെല്ലാം യുദ്ധ
സന്നാഹത്തോടെ കഴിയണമെന്നു
കുപ്രചരണക്കാരെയും അവരുടെ
പ്രസ്ഥാനങ്ങളെയും സമുദായം
തിരിച്ചറിയണം. താന്
ജീവിക്കുന്ന രാജ്യത്തോടും
എന്നും കൂറു പുലര്ത്താന്
കടമപ്പെട്ടവനാണ് വിശ്വാസി.
തന്റെ രാജ്യത്തെ
അപകടപ്പെടുത്താനോ നിയമം
കയ്യിലെടുക്കാനോ ഒരാള്ക്കും
ഇസ്ലാം അനുവാദം നല്കുന്നില്ല.
അനിവാര്യ ഘട്ടങ്ങളില് പോലും
ക്രിമിനല് നടപടികള്ക്കും നിയമം
നടപ്പിലാക്കാനും
ഭരണാധികാരിക്കോ അവര്
ചുമതലപ്പെടുത്തുന്നവര്ക്കോ
(കോടതിക്കോ) മാത്രമാണ്
അതിന്നവകാശം. അല്ലാതെ
നിയമം കയ്യിലെടുത്തു വിധി
നട്പ്പാക്കുന്നവനും ഇസ്ലാമിക
ദൃഷ്ട്യാ കുറ്റക്കാരനും
ശിക്ഷാര്ഹനുമാണ്.
ഏതായാലും ബദ്ര് ദിനം
പ്രൗഢമായി ആചരിക്കുക.
പുണ്ണ്യാത്മാക്കളെ സ്മരിക്കുന്നതു
തന്നെ നമുക്ക് പുണ്ണ്യം നേടാന്
സഹായകമാണ്. അപ്രകാരം
പുണ്യം നേടിയവരാകാനും
പൈതൃകബന്ധം സുദൃഢമാക്കാനും
Keyword:Badr,Battle,war,Badr day,islamic history
4 comments:
🌷🌷🌷🌷🌷🌷🌷🌷
12 /12 /2016 ( തിങ്കൾ )
ചോദ്യം 1⃣8⃣
***********************
" ബദറിൽ വെച്ച് സ്വപിതാവും . പിതൃവ്യനും . സഹോദരനും നഷ്ട്ടപെട്ട ഖുറൈശീ നേതാവിന്റെ സുന്ദരി ----?
🌺🌺****🌺*****🌺🌺
Baderyudda സമയത്ത് നബി വടികൊണ്ട് അണി ശരിയാകിയപ്പോൾ വേദനിക്കുകയും പ്രതികാരം ചെയ്യണം എന്ന് പറഞ്ഞ സ്വഹാബി ആര്
ബദ്ർ യുദ്ധ വേളയിൽ മുസ്ലിം സൈന്യത്തിന്റെ തമ്പടിച്ച സ്ഥലം മാറ്റാൻ നിർദേശിച്ച സ്വാഹാബി..?
ബദ്ർ യുദ്ധ വേളയിൽ സൈന്യം തമ്പടിച്ച സ്ഥലം മാറ്റാൻ നിർദ്ദേശിച്ച സ്വഹാബി?
Post a Comment