Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 8, 2016

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

8-06-2016*
===========================
1⃣ *ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായി തുടരും*

🔰യു.ഡി.എഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നെന്നും വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സ്ഥാനം ഏല്‍പ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ആദ്യമായിട്ടാണ് നിയമസഭ കക്ഷി നേതാവും യു.ഡി.എഫ് ചെയര്‍മാനും രണ്ടു പേരാകുന്നത്. പ്രഖ്യാപനം എ.ഐ.സി.സി അനുമതി ലഭിച്ച ശേഷം മാത്രമേ ഉണ്ടാകൂ.
===========================

2⃣ *ജഡ്ജിക്ക് കോഴ വാഗ്ദാനം:  വിജിലന്‍സ് അന്വേഷിക്കും*

🔰ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരനാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കോഴ വാഗ്ദാനം ചെയ്തതായുള്ള വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഇന്ന് അഭിഭാഷകരുടെയും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെയും മൊഴി രേഖപ്പെടുത്തും. ജഡ്ജിയില്‍ നിന്ന് മൊഴിയെടുക്കാനായി വേണ്ടി വന്നാല്‍ ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ സമീപിച്ച് അനുമതി തേടും. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പി ശശിധരനാണ് അന്വേഷണ ചുമതല.
===========================

3⃣ *എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍*

🔰രാജ്യത്തെ ലോക്‌സഭാ,നിയമസഭ തെരഞ്ഞടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. കമ്മിഷന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര നിയമകാര്യമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടന്ന ബി.ജെ.പി നേതൃയോഗത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ മോദി ചര്‍ച്ച ചെയ്തിരുന്നു. മോദി അടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ യോജിപ്പുണ്ടെന്നാണറിയുന്നത്. ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ സന്നദ്ധത അറിയിക്കുന്നത്
===========================

4⃣ *118 യാത്രക്കാരുമായി പോയ ഈജിപ്ത് വിമാനം ഉസ്ബക്കിസ്ഥാനിലിറക്കി*

🔰ബോംബ് ഭീഷണിയെത്തുടർന്ന് ഈജിപ്ത് എയർ യാത്രാവിമാനം ഉസ്ബക്കിസ്ഥാനിലിറക്കി. വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അടിയന്തരമായി നിലത്തിറക്കിയത്. 118 യാത്രക്കാരും 17 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ വിമാനത്തിൽ നടത്തിയ തിരച്ചിലിൽ ബോംബ് കണ്ടെത്താനായില്ലെന്നും വിമാനാധികൃതർ അറിയിച്ചു.
===========================

5⃣ *അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഹിലരി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി*

🔰അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകും. 2,383 ഡെലിഗേറ്റുകളുടെ പിന്തുണയോടെ ഹിലരി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിര്‍ണ്ണായക നാഴികക്കല്ലെന്നായിരുന്നു ഹിലരിയുടെ പ്രതികരണം. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1238 പേരുടെ പിന്തുണ ഉറപ്പിച്ചാണ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായത്.
===========================

6⃣ *കര്‍ണാടകയില്‍ 2959 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം*

🔰കര്‍ണാടകയില്‍ 2959 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പത്തില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമുള്ള സ്‌കൂളുകളാണ് അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ അടച്ചുപൂട്ടുകയല്ല, മറ്റു സ്‌കൂളുകളുമായി കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
===========================

7⃣ *രണ്ടാം ജയത്തോടെ കൊളംബിയ ക്വാര്‍ട്ടറില്‍*

🔰പരാഗ്വെ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച കൊളംബിയയ്‌ക്ക് കോപ്പ അമേരിക്ക ശതാബ്‌ദി ചാംപ്യന്‍ഷിപ്പില്‍ രണ്ടാം ജയം. പരാഗ്വെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കൊളംബിയ രണ്ടു കളികളില്‍ ആറു പോയിന്റുമായി ക്വാര്‍ട്ടറിലെത്തി.
===========================              

8⃣ *സംസ്ഥാനത്ത് കാലവര്‍ഷമെത്തി*

🔰സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തി. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

No comments: