Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 9, 2016

ഇന്നത്തെ പ്രധാന വാര്‍ത്തകള

09-06-2016
കായികമന്ത്രി ഇ.പി.ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി
♻കായികമന്ത്രി ഇ.പി.ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജയരാജൻ അഞ്ജു ബോബി ജോർജിനോട് മോശമായി പെരുമാറിയിട്ടില്ല. വിമാനയാത്രയെപ്പറ്റി ചോദിക്കുന്നത് എങ്ങനെ അപമര്യാദയാകും? കഴിഞ്ഞ സർക്കാർ വിമാനയാത്രയടക്കമുള്ള ആനുകൂല്യങ്ങൾ അവർക്ക് നൽകിയിരുന്നു. അതു ശരിയായ രീതിയല്ലല്ലോ എന്നാണ് മന്ത്രി അവരോട് ചോദിച്ചതെന്നും പിണറായി പറഞ്ഞു.
===========================
2⃣ലാവലിന്‍ കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

♻ലാവലിന്‍ കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സി.ബി.ഐയുടെ റിവിഷന്‍ ഹര്‍ജി മാത്രമെ നിലനില്‍ക്കൂവെന്ന് കോടതി വ്യക്തമാക്കി.കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജികളാണ് തള്ളിയത്.
===========================
3⃣എന്‍.എസ്.ജി അംഗത്വത്തിന് ഇന്ത്യക്ക് പൂര്‍ണ പിന്തുണയെന്ന് മെക്‌സിക്കോ
♻ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം ലഭിക്കുന്നതിന് വേണ്ടി ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികോ പെനാറിറ്റോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചക്ക് മുമ്പാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെക്‌സിക്കോയുടെ പിന്തുണയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.
===========================
4⃣കേരളത്തിന്റെ സാമ്പത്തികനില അതീവഗുരുതരം: മുഖ്യമന്ത്രി
♻കേരളത്തിന്റെ സാമ്പത്തികനില അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവി നിറയെ അന്ധകാരമെന്ന് പറയാനാകില്ല. സിഎജി കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം കടം 1,54,057 കോടി രൂപയാണ്. സർക്കാരിനുമുന്നിൽ ഒട്ടേറെ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. ഇവ മറികടക്കാൻ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു
===========================
5⃣അഞ്ജുവിനോട് അപമര്യാദയായി പെരുമാറിയത് നിര്‍ഭാഗ്യകരം:  മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
♻കായിക മന്ത്രി ഇ.പി ജയരാജന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജിനെ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കായിക താരങ്ങള്‍ കൊടിപിടിച്ച് നടക്കണമെന്ന് പറഞ്ഞാല്‍ അത് ഒരു കായിക മന്ത്രിക്ക് ചേര്‍ന്നതല്ലെന്നും. പ്രശസ്തരായ കായികതാരങ്ങളെ ഇത്തരത്തില്‍ അപമാനിക്കരുതെന്നും. കായികമന്ത്രിയായി തുടരാനുള്ള ഔചിത്യം ഉണ്ടോ എന്ന് ഇ.പി ജയരാജന്‍ തന്നെ പരിശോധിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു
===========================
6⃣അഞ്ജു വിനോട്‌  മോശമായി പെരുമാറിയിട്ടില്ല; മന്ത്രി ഇ.പി ജയരാജന്‍
♻അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍. സ്‌പോര്‍ട് കൗണ്‍സില്‍ വൈസ് പ്രസിഡന്റിനൊപ്പമെത്തിയ അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
===========================
✍വി.എസ്.അച്യുതാനന്ദന് പദവി നൽകുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എസിന്റെ പദവി സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകൂ.
✍കോടതി ഉത്തരവിനെതുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട്, മലാപറമ്പ് എ.യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് കലക്ട്രേറ്റില്‍ ഒരുക്കിയ ക്ലാസ് മുറികളില്‍ അധ്യയനം തുടങ്ങി. കലക്ട്രേറ്റിലെ എഞ്ചിനീയറിഗ് വിഭാഗത്തിന്റെ കെട്ടിടത്തില്‍ ക്ലാസ് മുറികള്‍ ഒരുക്കിയാണ് അധ്യയനം ആരംഭിച്ചത്.
✍കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഹെയ്തിയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ബ്രസീല്‍ നിലം പരിശാക്കിയത്. ജയത്തോടെ ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താനായി.

No comments: