പൊതുജന പങ്കാളിത്തത്തോടെ ജില്ലാ ഭരണകാര്യാലയം ഭാരതപ്പുഴ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച 'പുനര്‍ജനി'പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ജലസ്രോതസ്സുകള്‍ മെച്ചപ്പെടുത്തി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കും.
പ്രകൃതി സൗഹൃദ ചുറ്റുപാട് സജ്ജമാക്കിയുള്ള വികസനമാണ് നാടിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ് കോളജില്‍ നടന്ന പരിപാടിയില്‍ സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

No comments:
Post a Comment