Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 6, 2016

മർകസ് രാജ്യത്താകെ പടര്‍ന്ന കാരുണ്യകേന്ദ്രം: മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും മികച്ച വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന മര്‍കസ് മാതൃകാപരമായ സേവനങ്ങളാണ് മാനുഷിക ജീവിതത്തിന്റെ വികാസത്തിന് വേണ്ടി ചെയ്യുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. 

മര്‍കസിന് കീഴില്‍ നിര്‍ധനരും നിലാരംബരുമായ പത്ത് കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു സമര്‍പ്പിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വീടോ സ്ഥലമോ ഇല്ലാത്ത പാവങ്ങള്‍ക്ക് അഭയം നല്‍കുന്നത് പോലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മര്‍കസിന് ദൈവസഹായമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ കൂടെനിന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ മാതൃകകളാണ് മര്‍കസ് കശ്മീരിലും ബംഗാളിലും ആസാമിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ലോഭമായ പിന്തുണയും സഹകരണവുമാണ് പാവങ്ങള്‍ക്ക് വീട് നിര്‍മാണം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ മര്‍കസിന് സഹായകരമാവുന്നത്. ഓരോ പദ്ധതിക്കും ലഭിക്കുന്ന തുക കൃത്യമായി ചിലവഴിക്കുന്ന രീതിയാണ് മര്‍കസിന്റേത്. അതുകൊണ്ടുണ്ടായ വിശ്വാസ്യത കാരണമാണ് പൊതുജനങ്ങള്‍ മര്‍കസ് പദ്ധതികള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കിവരുന്നത്. മര്‍കസിന് ലഭിക്കുന്ന ഈ വിശ്വാസ്യത തകര്‍ക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും കാന്തപുരം പറഞ്ഞു. 

യ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ.എ.പി അബ്ദുല്‍ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. വീടുകളുടെ താക്കോല്‍ദാന കര്‍മം ജസ്‌ന എന്ന താമസക്കാരിക്ക് നല്‍കി പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെ.യ്തു. റിലീഫ് കിറ്റ് വിതരണം പി.ടി.എ റഹീം എം.എല്‍.എയും വി.കെ.സി മുഹമ്മദ് കോയ എം.എല്‍.എയും നിര്‍വഹിച്ചു. ജോര്‍ജ്ജ് എം തോമസ് എം.എല്‍.എ, എന്‍. അലി അബ്ദുല്ല, പി.സി ഇബ്രാഹീം മാസ്റ്റര്‍, വി.എം കോയ മാസ്റ്റര്‍, പി.പി അബ്ദുല്‍ബാരി മാസ്റ്റര്‍, ഇഖ്ബാല്‍ ഹാജി പ്രസംഗിച്ചു. 

No comments: