Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 20, 2016

മുശിഞ്ഞ ഏ സി യാത്രക്കാരൻ

   മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു. വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി " ഇവിടെ എവിടേയോ കാണണം" വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു "ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം". വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോനി 'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.
        തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്തിറങ്ങുവാൻ അവനെ പരിശോധകൻ സഹായിച്ചു.തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.
         ' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ...?'
     ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം. മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല. ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".

     "ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്. സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .
നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...
യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....
എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു....⁉
Key Word: Misunderstand, Poor, AC traveller, Train

No comments: