Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 21, 2016

മുഹമ്മദ് ഫാറൂഖ് നഈമി..... ഈ നാമം കേൾക്കാൻ തുടങ്ങിയിട്ട് 7 വർഷം

പിന്നിട്ടിരിക്കുന്നു...കൂടുതൽ അറിയുന്തോറും കൂടുതൽ അടുപ്പം തോന്നുന്ന അപുർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാൾ ...
മത മതേതരവിഷയങ്ങളി മണിക്കൂറുകളോളം പ്രസംഗിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന് ആയിരക്കണക്കിന് ഇഷ്ടക്കാരെ സൃഷ്ടിക്കാനുള്ള പ്രധാന കാരണം...
എന്നാൽ അതിനുമപ്പുറം അദ്ദേഹത്തിന്റെ മഹത്വം കണ്ടറിഞ്ഞ ഒരുപാട് നിമിഷങ്ങൾ...അതാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്...അതിൽ ചിലത് കുറിക്കാം പൂർണമാകില്ല എന്ന പൂർണബോധ്യത്തോടെ....
മതപ്രഭാഷണ തരംഗം ആഞ്ഞടിച്ച കാലങ്ങളായിരുന്നല്ലോ കേരളത്തിൽ കടന്നു പോയത്...
അഷറഫ് കടക്കൽ എന്ന എഴുത്തുകാരൻ പറഞ്ഞ പോലെ അമ്പതിനായിരം ഫീസ് സ്യൂട്ട് റൂമിൽ കിടന്നുറങ്ങുന്ന ഒരു മുഖമുണ്ടായിരുന്നു അതിന്....
അവിടെയാണ് ഫാറൂഖ് നഈമി എന്ന മുപ്പത്തിനാലിനടുത്ത് മാത്രം പ്രായമുള്ള ഈ യുവ പണ്ഢിതനെ വ്യത്യസ്തനാക്കുന്ന ഒരു കാരണം ഞാൻ കണ്ടത്...
കാഞ്ഞങ്ങാട് എന്ന സ്ഥലത്ത് ഞാനുണ്ടായിരുന്നപ്പോൾ അവിടെയുള്ള ഒരു സുഹൃത്ത് വന്നിട്ട് പറഞ്ഞു നഈമി ഉസ്താദ് കാസർഗോഡ് ഉണ്ട് എന്ന്....
ഇന്നലെ രാത്രി 2 മണിക്ക് പ്രഭാഷണം കഴിഞ്ഞ് എത്തി എന്ന്...
അപ്പോൾ ളുഹറിന്റെ സമയം ആയിരുന്നു....ഇപ്പോൾ എവിടെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ സുബഹി കഴിഞ്ഞ് കാസർകോഡുള്ള പ്രവർത്തകരോടൊപ്പം രിസാല വരി ചേർക്കാൻ ഉസ്താദും ഉണ്ടായിരുന്നത്രേ...
അതു കഴിഞ്ഞ് വന്നപ്പോൾ ഉച്ചയായി ഇനി 4  മണിക്കൊരു പരിപാടി 7 മണിക്ക് ഒരു പരിപാടി 10 മണിക്കൊരു പരിപാടി ,,,മൂന്ന് പരിപാടി സ്ഥലങ്ങൾക്കിടയിൽ നൂറോളം കിലോമീറ്റർ യാത്ര ചെയ്യണം...
രാത്രി രണ്ട് മണിക്ക് വന്ന് കിടന്ന ഞങ്ങൾ സുബ്ഹി കഴിഞ്ഞ് ളുഹർ വരെ പിന്നെയും കിടന്നുറങ്ങീട്ടും ക്ഷീണം മാറിയിട്ടില്ല...അപ്പോഴാണ് അവർ കഷ്ടപ്പാടനുഭിച്ച് നടത്തുന്ന സേവനങ്ങളുടെ വിലയറിയുന്നത്....
ചെറു പുഞ്ചിരിയോടെ എളിമയുള്ള പാദ ചലനങ്ങളുമായി കടന്നു വരുന്ന ലാളിത്യത്തിന്റെ ഹൃദയത്തിന്റെ ഉള്ളിലേക്ക് നടന്നു കയറുകയായിരുന്നു....
യഥാർത്ഥ പണ്ഢിതനിൽ സമ്മേളിക്കുന്ന എല്ലാ ഗുണങ്ങളും ഞാൻ അവിടുന്ന് മനസ്സിലാക്കുകയായിരുന്നൂ...
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്....രണ്ട് മത ഭൗതികസമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പാലാണദ്ദേഹം..
ഈ ചെറു പ്രായത്തിൽ തന്നെ ആയിരത്തലധികം ശിഷ്യൻമാർ...
ഹാമിദ് യാസീൻ ജൗഹരി ,സലിം ജൗഹരി ,ജുനൈദ് ജൗഹരി,അജ്മൽ ജൗഹരി, മുഹമ്മദ് ജൗഹരി, ഷമീർ ജൗഹരി  തുടങ്ങിയവർ അദ്ദേഹത്തിന്റെ പിൻമുറക്കാരായി പ്രഭാഷണമേഖലയിലെത്തി...
അതിലേറെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശിഷ്യൻമാർ നടത്തുന്ന സേവന പ്രവർത്തനങ്ങൾ അങ്ങ് കാശ്മീർ വരെയെത്തിയിരിക്കുന്നൂ....
സംഘടനാപരമായ പല വേർതിരിവുകൾക്കിടയിലും അദ്ദേഹത്തെ സ്നേഹിക്കുന്ന ആയിരങ്ങളെ സൃഷ്ടിക്കാൻ ഈ പ്രവർത്തനങ്ങളും സ്വഭാവ സവിശേഷതകളും പാണ്ഢിത്യവും കാരണമായെന്ന് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പേജിനെ പിന്തുടരുന്നവരുടെ എണ്ണം രണ്ട്  ലക്ഷം കഴിഞ്ഞത് അതിനൊരുദാഹരണമാണ്....
അദ്ദേഹത്തെ ശ്രവിച്ചവർക്കറിയാം ഒരാളെ പോലും മോശമായി അഭിസംബോധന ചെയ്യാതെ രാജ്യതത്തിന്റെ എെക്യത്തിനും സൗഹാർദത്തിനും വേണ്ടിയുള്ള വാക്കുകൾ ,,,,
അല്ലാഹു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സ്വീകരിക്കട്ടെ ആമീൻ ....
എഴുതിയിട്ട് തീരുന്നില്ല ...നിർത്തുന്നൂ....
നമുക്കും പങ്കാളികളാകാം ആ നന്മയുടെ വഴിയിൽ....സ്നേഹത്തോടെ അസ്ഹർ മുഹമ്മദ്

No comments: