Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 21, 2016

യഥാർത്ഥത്തിൽ ശിർക്ക് ചെയ്യുന്നത് മുജാഹിദുകൾ​

അവർ പറയുന്നു :  അല്ലാഹു അല്ലാത്ത ഒരാളോടും സഹായം തേടാൻ പാടില്ല തേടിയാൽ ശിർക്കാണെന്ന്
അതിനവർ ആയത്തോതുന്നു "ഇയ്യാക്ക നഅബുദു  വഇയ്യാക്ക സസ്തഈൻ" എന്ന്

നമ്മൾ: എല്ലാ സഹായങ്ങളും വരുന്നത് അല്ലാഹുവിൽ നിന്നാണ്; അല്ലാഹു എല്ലാം നേരിട്ട് കൊടുക്കുകയല്ല ചെയ്യുന്നത്.മറിച്ച് ഓരോന്നിനും ഓരോ വിതരണക്കാരെ നിശ്ചയിച്ചിട്ടുണ്ട് അവരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നേടുകയാണ് വേണ്ടത്; അതിനാൽ കിട്ടുമെന്ന് കാണുന്ന ആരോടും നമുക്ക് ചോദിച്ച് വാങ്ങാവുന്നതാണ്. എല്ലാം പടച്ചോന്റതാണ്. അവർ എടുത്ത് തരുക മാത്രമാണ്. എന്നല്ല. നേരിട്ട് പടച്ചോനോട് ചോദിക്കുന്നതിനേക്കാൾ നല്ലത് അതിനവൻ ഏൽപിച്ച ആളുകളുമായി ബന്ധപ്പെട്ട് വാങ്ങലാണ്. വാങ്ങുന്നതൊക്കെ പടച്ചോന്റ തായത് കൊണ്ട് ഒന്നിലും മറ്റൊരാളെ ദൈവമാക്കൽ വരുന്നില്ല. പടച്ചോൻ പറഞ്ഞ വഴിയിലൂടെ തന്നെയാണ് / അവന്റെ സഹായം തന്നെയാണ് ചോദിച്ച് വാങ്ങുന്നത്.

വഹാബികൾ: അതൊന്നും പറഞ്ഞിട്ട് കാര്യല്ലാ ,പാച്ചോനല്ലാത്ത ആരോട് സഹായം ചോദിച്ചാലും ശിർക്കാണ്. .ആയത്തുണ്ട് തെളിവ് "ഇയാക്ക'' ''

നമ്മൾ: മൗലവി അങ്ങനെയെങ്കിൽ നിങ്ങൾ അഹമ്മദ് കാന്റെ ചായക്കടയിൽ പോയി ചായ ചോദിക്കുന്നതും ഡോക്ടറോട്ട് രോഗം മാറ്റിത്തരാൻ പറയുന്നതും എഞ്ചിനീയറോട് പ്ലാൻ ചോദിക്കുന്നതും ആയത്തിനെതിരല്ലേ? അത് നേരിട്ട് പടച്ചോനോട് ചോദിച്ചാൽ പോരേ?

മൗലവി : അതിപ്പൊ ഒരു ചായന്റെ വിഷയമല്ലേ. മ്മക്ക് ചായക്ക് മുട്ടുമ്പം പിന്നെ ആടെ ശിർക്കൊന്നും നോക്കാനില്ല
ചായപ്പീട്യേലൊന്നും ശിർക്ക് വരൂല ,ശിർക്ക് ഖബറിങ്ങലാ
ങട്ട് ട്ത്താ അഹമ്മദേ ഒരു ചായ

നമ്മൾ: മൗലവി....
ഈ ഇയ്യാക്കന്റെ അർത്ഥം അഹമ്മദ്ദേ അന്നോട് ന്നാണോ?

മൗലവി : കുട്ടീ ഇതൊരു ഭൗതിക വിഷയമല്ലേ ചായ
ഇതിൽ ശിർക്കില്ല പഞ്ചാരയും ചായപ്പൊടിം മാത്രം
ശിർക്ക് അഭൗതിക വിഷയങ്ങളിലാ... ഉദാ: മയ്യത്തിനോട് സഹായം ചോദിക്കുക

നമ്മൾ: അപ്പോൾ ഈ പടച്ചോൻ നിയന്ത്രിക്കുന്നത് അഭൗതിക വിഷയം മാത്രമാണോ? ഭൗതിക വിഷയത്തിൽ പടച്ചോന്റെ നിയന്ത്രണമില്ലേ?

മൗലവി : അതെ അഭൗതിക വിഷയത്തിൽ മാത്രമേ ശിർക്ക് വരു... കാരണം അവിടെയാണ് പാച്ചോൻ ഇടപെടുന്നത്.
ഈ ദൗതിക വിഷയത്തിൽ പടച്ചോനില്ല. ഞാൻ പത്ത് കൊല്ലായി അഹ്മദ് കാന്റെ ചായ കുടിക്കുന്നു  ഇത് വരെ പടച്ചോൻ എനിക്ക് ചായ തന്നിട്ടുണ്ടോ? അത് അഹ്മദ് ക തന്നെ വിചാരിക്കണം പിന്നെ പടച്ചോനും അത് പിന്നെ ഒരു രസത്തിനക്ക് കടക്കട്ടെ പടച്ചോൻ
ഏതായാലും ചായന്റെ വിഷയത്തിൽ പടച്ചോനും അഹ്മദ്കയും കൂറാ .....

നമ്മൾ: അതിന് മൗലവി പടച്ചോൻ ഭൗതിക ലോകത്ത് ചിലർക്ക് ചില കഴിവ് കൊടുത്തിട്ടുണ്ട് ആ കഴിവെടുത്ത് അവർ നമ്മെ സഹായിക്കുന്നൂന്ന് പറഞ്ഞാ പോരേ
എങ്കിൽ ഇങ്ങനെ പടച്ചോന് പങ്ക് ചേർക്കേണ്ട വിഷയമുണ്ടോ?

മൗലവി :അത് ചെക്കാ ... അങ്ങനെ പറഞ്ഞാൽ വേറെ വിഷയംണ്ട്
ങളെ സുന്നികൾ പറയും പടച്ചോൻ ആത്മീയമായി ഉയർന്ന ചിലർക്ക് അഭൗതിക കഴിവും കൊടുത്തിട്ടുണ്ട് ന്ന് പറയും അത് ഞമ്മക്ക് അംഗീകരിക്കാനാകൂല

നമ്മൾ: അത് ശരി തന്നെയല്ലേ? നബി തങ്ങൾ കൈ വിരലിൽ നിന്ന് വെള്ളം ഉറവ് പൊട്ടിച്ചില്ലേ
അത് ഒരു നാടന് ചെയ്യാൻ പറ്റുന്ന കാര്യമാണോ അഭൗതികമല്ലേ?

മൗലവി : ഹാ ശരിയാ പടച്ചോൻ അഭൗതിക കഴിവ് മനുഷന്മാർക്ക് കൊടുത്തീണ് ലേ ? നാലും അമ്പിയാ / ഔലിയാക്കളെ ഓഫീസിൽ പോയി ആവശ്യം പറഞ്ഞ് സാധനം വാങ്ങാൻ KNM ഓഫീസിന് ഫത്ത് വ വന്നിട്ടില്ല

നമ്മൾ: അപ്പോ മൗലവി..... ഞങ്ങൾ പറഞ്ഞ രൂപത്തിൽ അർത്ഥം വെച്ചാൽ നിങ്ങളെ ഫാത്തിഹയിലെ "ഇയ്യാക്ക"ക്ക് എതിര് വരികയും ഇല്ല
ങക്ക് ശിർക്കൊന്നും വരാതെ കാര്യങ്ങൾ നടത്താം

മൗലവി : പോയി നെടാ നായിന്റെ മക്കളെ .. ഈ ചായ തരാൻ ഏത് പടച്ചോനാ കയ്യുക ഈ അഹ്മദ് കാക്കല്ലാതെ
അഹ്മദ് ക ന്റെ ചായനോടാ ഞാൻ 10 കൊല്ലം ജീവിച്ചത്
പടച്ചോനോട് ഞാൻ ഖൽബ് പൊട്ടി കരഞ്ഞാലും ഒരു മുറുക്കിന്റെ ചായ തരൂല

നമ്മൾ: ഓടിക്കോ ......... മൗലവി കാഫിറായി

(അവസാനിച്ചു)

No comments: