സുബ്ഹിക്ക് മുമ്പ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിക്കൽ പ്രഭലമായ സുന്നത്തിൽ പെട്ടതാണല്ലോ. ഈ നിസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ ഏതെല്ലാം? 🌟_*
*_✅ ഉത്തരം✅_*
*_🌹 സുബ്ഹിന്റെ മുമ്പുള്ള രണ്ട് റക് അതിൽ പാരായണം ചെയ്യപ്പെടുന്ന ഉത്തമ സൂറത്തുകൾ,കാഫിറൂന,ഇഖ്ലാസ് സൂറത്തുകളാണ്,_*
*_അപ്പോൾ ഈ നിസ്കാരത്തിൽ ,ആദ്യത്തെ റക് അതിൽ കാഫിറൂന ,യും രണ്ടാമത്തെ റക് അതിൽ ഇഖ്ലാസും ഓതൽ സുന്നത്താണ്,_*
*_മറ്റൊരു റിപ്പോർട് അനുസരിച്ചു, ആദ്യത്തെ റക് അതിൽ അലം നഷ്റഹ്,രണ്ടാമത്തെ റക് അതിൽ ,,,അലം തറകൈഫ,,എന്നിവയാണ് ഓതൽ സുന്നത് എന്നും വന്നിട്ടുണ്ട്,_*
*_സ്വഹീഹായ മറ്റൊരു റിപ്പോർട്ടിൽ,അൽ ബഖറ,യിലെ_*
*_قولوا آمنا بالله وما أنزل إلينا وما أنزل الي إبراهيم واسمعيل وإسحاق ويعقوب والاسباط وما أوتي النبيون من الربهم لا نفرق بين أحد منهم ونحن له مسلمون_*
*_. എന്ന ആയത് ആദ്യത്തെ റക് അതിലും,സൂറത് ആൽ ഇമ്രാനിലെ,,_*
*_قل يا أهل الكتاب تعالوا إلي كلمة سواء بيننا وبينكم إلا نعبد إلا الله ولا نشرك به شيئا ولا يتخذ بعضنا بعضا أربابا من دون الله فإن تولوا فقولوا اشهدوا بأنا مسلمون_*
*_. ആയത് രണ്ടാമത്തെ റക് അതിലും ഓതൽ സുന്നത്താണ് എന്ന് വന്നിട്ടുണ്ട്,_*
*_. മുകളിൽ ഉദ്ധരിച്ച മൂന്ന് റിപ്പോർട്ടുകളും സ്വഹീഹാണ്, അതുകൊണ്ട് തന്നെ ഇതിന്റെ മുഴുവൻ പ്രതിഫലവും ലഭിക്കുന്നതിന് വേണ്ടി ഹദീസിൽ വന്ന മുഴുവനും ഈ,,രണ്ട് റക് അതിൽ കൊണ്ട് വരൽ സുന്നതാണെന്ന്,,, ഇമാം നവവി,,,(റ)അഭിപ്രായപ്പെടുന്നു,_*
*_. അതായത്,,ആദ്യത്തെ റക് അതിൽ, അൽ ബഖറ,,,യിലെ ആയതും,അലം നഷ്റഹ്,,അൽ കാഫിറൂന എന്നിങ്ങനെയും രണ്ടാമത്തെ റക് അതിൽ,,,ആൽ ഇമ്രാനിലെ ആയത്,,അലം തറ കൈഫ,,ഇഖ്ലാസ് എന്നിങ്ങനെയും ഓതണം.🌹_*
_. മുസ്ലിം ഉദ്ധരിച്ച ഹദീസിൽ_
_. ഇപ്രകാരം കാണാം_
_ركعتا الفجر خير من الدنيا وما فيها_
_.സുബ് ഹിന്റെ മുമ്പുളള രണ്ട് റകഅത്ത് ദുന്യാവും, അതിലുള്ള മുഴുവൻ വസ്തുക്കളെക്കാളും ഉത്തമമാണ്,_
_. ജനങ്ങൾ ഉറക്കിൽ നിന്നുണർന്നാൽ ജീവിത ആവശ്യങ്ങൾക്കും,ജോലിക്കുമെല്ലാം പോകുന്ന തിരാക്കിലായിരിക്കും,ദുനിയാവിൽ നിന്ന് സമ്പാദിക്കുന്നതിനേക്കാൾ ഉത്തമം ഇതാണെന്നും ദുന്യാവിന്റെ തിരക്കിനിടയിൽ ഇതവർ ഒഴിവാക്കാതിരിക്കാനുള്ള ഒരു അറിയിപ്പാണ്,ഇതെന്ന് പറയപ്പെടുന്നു_
_. ആയിഷ(റ)യെ തൊട്ട് വന്നിരിക്കുന്നു,_
_نعم السورتان هما تقرآن في الركعتين قبل الفجر ،قل يا أيها الكافرون و قل هو الله احر_
_.വസായിൽ അൽ ഹാജാത്,, എന്ന ഗ്രന്ധത്തിൽ, ഇമാം ഗസ്സാലി,പറയുന്നു,സുബ്ഹിന്റെ സുന്നതിൽ അലം നഷ്റഹ്,അലം തറ എന്നിവ ഒരാൾ പതിവാക്കിയാൽ,ശത്രുക്കളിൽ നിന്ന് രക്ഷ നേടുന്നതും,പൈൽസ് അസുഖം ഉള്ളവർ അതിൽ നിന്ന് മോചനം നേടുന്നതുമാണെന്ന് പറഞ്ഞിട്ടുണ്ട്,ഇത് മഹാന്മാരായ പലരും പരീക്ഷിച്ചു ഫലം കണ്ടിട്ടുണ്ട്_
_.സുബ്ഹി ന്റെ സുന്നത്തിന് ശേഷം ,അല്പസമയം വലഭാഗം ചെരിഞ്ഞു കിടക്കൽ സുന്നത്താണ്,നബി (സ)പറയുന്നു_
_اذا صلي أحدكم ركعتي الفجر فليضطجع علي يمينه_
_. നിങ്ങളിൽ നിന്നൊരാൾ ഫജ്റിന്റെ രണ്ട് റക് അത് നിസ്കരിച്ചാൽ വലതുവശം ചെരിഞ്ഞു കിടക്കട്ടെ,_
_. ഏതു രൂപത്തിലും കിടക്കാം,എന്നാൽ ഖബറിൽ ഏതൊരു രൂപത്തിലാണോ കിടത്തുന്നത്,,ആ രൂപത്തിലായിരിക്കലാണ് ഉത്തമം,,ഖബറിലെ കിടത്തം ഓർമിപ്പിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് ,,നിഹായ,,,യിൽ പറയുന്നു. ആ കിടത്തത്തിൽ,,_
_اللهم رب جبريل وميكائيل و اسرافيل ومحمد صلي الله عليه وسلم اجرني من النار_
_.ജിബ്രീലിനെയും,മീകയേലിന്റെയും,ഇസ്രാഫീലിന്റെയും,മുഹമ്മദ് നബി(സ)യുടെയും, നാഥനായ റബ്ബേ എന്നെ നീ നരകത്തെ തൊട്ട് കാക്കണമേ എന്ന് മൂന്ന് പ്രാവശ്യം പറയൽ സുന്നത്തുണ്ട്._
_. അവലംബം_
_1-اعانة الطالبين علي شرح فتح المعين_
_2-فتاوي نور علي الدرب_
No comments:
Post a Comment