ഈജിപ്തിലെ താരിക് സുവൈദാന്‍ ഖുആനിലെ ആവര്‍ത്തിച്ച് വരുന്ന വാക്കുകളെ കുറിച് കമ്പ്യൂട്ടര്‍ ഉപയോഗിച് നടത്തിയ പഠനം കൌതുകകരമാണ്...
☺☺☺☺☺☺
.ആവര്‍ത്തിച് വരുന്ന ഓരോ വാക്കുകളുടെയും അവയുടെ വിപരീത പദങ്ങളുടെയും എണ്ണം തുല്യമാണെന്നത് അത്ഭുതകരമാണ്..
ഹയാത് ( ജീവിതം ) എന്ന പദവും അതിന്റെ വിപരീതമായ മൌതും (മരണം ) 145
തവണയാണ് ഖുര്‍ആനില്‍ ആവര്‍ത്തിച്ചിരിക്കുന്നത് .. അത്പോലെഅദ്ദുന്യാ ( ഇഹലോകം ) എന്ന പദവും അല്‍ ആഖിറ ( പരലോകം ) എന്ന പദവും 88 തവണ വീതം ആവര്ത്തിചിരിക്കുന്നു ...അല്മലാഇകതും (മലക്കുകള്‍ ) ആശ്ശയാതീനും (പിശാച് ) 88 തവണ വീതം ആവര്‍ത്തിച്ചിരിക്കുന്നു. റജുല് (പുരുഷന് ), അല്‍മര്‍അ (സ്ത്രീ ) എന്ന പദവും തുല്യ തവണതന്നെയാണ് വന്നിരിക്കുന്നത്..
ദിവസം എന്നര്‍ത്ഥം വരുന്ന അല്‍യൗം എന്ന പദം ഒരു വര്‍ഷത്തെ ആകെ ദിവസങ്ങളുടെ എണ്ണമായ 365 തവണയും മാസം എന്നര്‍ത്ഥം വരുന്ന അശ്ശഹര്ഒരു വര്‍ഷത്തിലെ ആകെ മാസങ്ങളുടെ എണ്ണമായ 12 തവണയും ആവര്‍ത്തിച്ചിരിക്കുന്നു എന്നത് അത്ഭുതകരമാണ്..
അല്‍ബഹര്‍ (സമുദ്രം ) 32 തവണയും അല്ബിര്ര് (കര )13 തവണയുമാണ് വന്നിരിക്കുന്നത്.. എന്നാല്‍ ഈ രണ്ടു വിപരീത പദങ്ങളുടെ എണ്ണങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും വളരെയേറെ ദ്രഷ്ടാന്തമുണ്ട് ..32 നെയും 13 നെയും കൂട്ടുമ്പോള്‍ 45 കിട്ടുന്നു...45 നെ ശതമാനമാക്കി 32 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന 71.111 ആണ് ഭൂമിയിലെ വെള്ളത്തിന്റെ ശതമാനം..45 നെ ശതമാനമാക്കി 13 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന 28.888 ഭൂഗോളത്തിലെ കരയുടെ ശതമാനവുമാണ്..
ഖുർആനിന് മുമ്പിൽ എല്ലാം നിഷ്പ്രഭം..ഞാനും ആ ഖുർആനിൻറെ അനുയായി ആയതിൽ الحمد لله الف مرة .....☺☺☺☺

1 comment:
വിശദവും വിശാലവും ആയ പോസ്റ്റുകളാണ് ആവശ്യം
Post a Comment