നാട്ടിൽ നിന്ന് ട്രാവൽ ഏജൻസികൾ മുഖേന വന്ന് ഉംറ നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു സന്ദേശമാണിത് . ഒന്നിലധികം ഉംറ നിർവഹിക്കുന്നവർക്ക് സഊദി ഗവർമെൻറ് രണ്ടായിരം റിയാൽ ഫീസ് ഈടാക്കുന്ന വിവരം പലർക്കും അറിയാം, പക്ഷെ, വർഷത്തിൽ ഒരു ഉംറ ഫ്രീയാണെന്ന് പലർക്കും അറിയില്ല. അതായത് ഈ വർഷം ഒരു ഉംറ ചെയ്ത് അടുത്ത വർഷമോ രണ്ടു വർഷം കഴിഞ്ഞോ ഉംറ ചെയ്യുമ്പോൾ രണ്ടായിരം റിയാൽ ഫീസ് ബാധകമല്ല. എന്നാൽ ചില ട്രാവൽ ഏജൻസികൾ രണ്ടാമത്തെ ഉംറ ചെയ്യുന്നവരിൽ നിന്ന് 2000 റിയാൽ അധികം വാങ്ങുന്നുണ്ട്.
നിങ്ങൾക്ക് ഉംറ ചെയ്യാൻ 2000 റിയാൽ ഫീസ് കൊടുക്കണോ വേണ്ടേ എന്നറിയാൻ സഊദി ഹജ്ജ് മന്ത്രാലയത്തിൻറെ Umra E-Services link ൽ നിങ്ങളുടെ പാസ്പോർട്ട് നമ്പറും നാഷണാലിറ്റിയും അതിനു താഴെ കാണുന്ന Image Code ഉം enter ചെയ്താൽ മതി . https://eservices.haj.gov.sa/eservices3/pages/VisaInquiry/SearchVisa.xhtml?dswid=4740 ഈ സന്ദേശം കഴിയുന്നത്ര ഷെയർ ചെയ്യണമെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ, ഉംറ നിർവഹിക്കാൻ വരുന്നവർ വഞ്ചിക്കപ്പെടാതിരിക്കട്ടെ,
Thursday, February 2, 2017
ഉംറ യാത്ര ചെയ്യുന്നവരോട്
Subscribe to:
Post Comments (Atom)

No comments:
Post a Comment