Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 22, 2017

സിവില്‍ സര്‍വീസിലേക്ക് ഇതാണ് സമയം

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി: 2017 മാര്‍ച്ച്‌  17, 6pm.*

രാജ്യത്തെ ഏറ്റവും ഗ്ലാമര്‍ ഏറിയ പദവിയായി എല്ലാവരും കാണുന്നത് സിവില്‍ സര്‍വീസിനെ തന്നെ. സ്വകാര്യമേഖലയില്‍ ലക്ഷങ്ങള്‍ പ്രതിമാസശമ്പളം വാങ്ങുന്ന എക്‌സിക്യുട്ടീവുകള്‍ക്ക് പോലും സിവില്‍ സര്‍വീസുകാര്‍ക്ക് കിട്ടുന്ന സാമൂഹ്യ അംഗീകാരമോ പരിഗണനയോ ലഭിക്കില്ല.
*I.A.S* , *I.P.S*, *I.F.S* തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനം ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സമയം ഇതാണ്.
ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.

*2017 ജൂണ്‍ 18 നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ.*
പ്രിലിമിനറി ജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും തുടര്‍ന്ന് അഭിമുഖവും ഉണ്ടാവും.
പ്രിലിമിനറി പരീക്ഷയ്ക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ കേന്ദ്രങ്ങള്‍.

🔖 *പ്രായം:* 🔖
🔗 2017 ആഗസ്ത് ഒന്നിന് 21-32. 1985 ആഗസ്ത് രണ്ടിനും 1996 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരാവണം.
🔗  S.C /S.T വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും O.B.C.ക്കാര്‍ക്ക് 3 വര്‍ഷവും വിമുക്ത ഭടര്‍ക്ക് 5 വര്‍ഷവും വികലാംഗര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

🔖 *യോഗ്യത:* 🔖
🔗 ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ഇവര്‍ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്ക് അപേക്ഷിക്കുമ്പോഴേക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
🔗 2017 സെപ്തംബറിലോ ഒക്ടോബറിലോ മെയിന്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കും.

ഗവണ്‍മന്റ് അംഗീകൃത പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ബിരുദങ്ങള്‍ നേടിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷിക്കാം. എം ബി.ബി.എസ്. ഫൈനല്‍ പരീക്ഷ ജയിച്ചവര്‍ക്ക് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായില്ലെങ്കിലും പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാം. ഇവര്‍ ഇന്റര്‍വ്യു സമയത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതുള്‍പ്പെടെയുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് നിബന്ധനകളുണ്ട്. ജനറല്‍ വിഭാഗക്കാരെ ആറു തവണ മാത്രമേ സിവില്‍ സര്‍വീസ് പരീക്ഷ (പ്രിലിമിനറി ഉള്‍പ്പെടെ) എഴുതാനനുവദിക്കൂ. ഒ.ബി.സി.ക്കാര്‍ക്ക് ഒമ്പത് തവണ പരീക്ഷ എഴുതാം. എസ്.സി., എസ്.ടിക്കാര്‍ക്ക് എത്ര തവണ പരീക്ഷ എഴുതുന്നതിനും തടസ്സമില്ല. ജനറല്‍ വിഭാഗക്കാരായ വികലാംഗര്‍ക്ക് ഒമ്പത് തവണ പരീക്ഷ എഴുതാം.

🔖 *അപേക്ഷാ ഫീസ്:* 🔖 100 രൂപ.
🔗  വനിതകള്‍, വികലാംഗര്‍, എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് ഫീസില്ല.
🔗  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കാഷ് ആയും എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളില്‍ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും ഫീസടയ്ക്കാം.

📌 *www.upsconline.nic.in* എന്നവെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
📌 ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യണം.
📌 വിശദവിവരങ്ങള്‍ യു.പി.എസ്.സി. വെബ്‌സൈറ്റില്‍ ലഭിക്കും.

സിവില്‍ സര്‍വീസസ് പരീക്ഷക്ക് പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണുള്ളത് . ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതിനുശേഷം മെയിന്‍ പരീക്ഷക്ക് യോഗ്യത നേടിയവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. 2017 സെപ്തംബറിലോ ഒക്ടോബറിലോ ആയിരിക്കും മെയിന്‍ പരീക്ഷ.

No comments: