മൂന്നാഴ്ചക്ക് ശേഷം ഒരു ദിവസം നിഷാദ് വന്നു..
ഫൈസൽ ഓടി വന്നു കാക്കായിയെ കെട്ടിപ്പിടിച്ചു..
"കാക്കായി എന്നെയങ്ങു മറന്നുപോയിലേ...?"
"ഇല്ല കുഞ്ഞോനെ..കാക്കാായി കുറച്ച് തിരക്കിലെയ്നു..."
"ന്നെ കാണാൻ പറ്റാാത്തത്ര എന്ത് തിരക്കെയ്നു കാക്കായിക്കവിടെ.."
ഫൈസലിനു സങ്കടവും ദേഷ്യവും വന്നു..
ഒത്തിരി നിർബന്ധിച്ചപ്പോ നിഷാദ് പറഞ്ഞു
"അതുപിന്നെ ..കുഞ്ഞോനെ..ആ വാസുവേട്ടൻ പകരം വീട്ടിയതാ ഗുണ്ടകളെ വിട്ട് ഇരുട്ടടിയടിയടിച്ച്...മൂന്നാഴ്ചയായി ജനറൽ ഹോസ്പിറ്റലിലെയ്നു.."
അത് കേട്ടപ്പോ ഒരിക്കലും കരയൂലാ പറഞ്ഞ കുഞ്ഞോന്റെ കണ്ണിൽ അറിയാതെ കണ്ണീർ പൊടിഞ്ഞു...
"ന്നാലും കാക്കായി എനിക്ക് വേണ്ടിയല്ലേ എല്ലാം..."
അവൻ കരയാൻ തുടങ്ങി..
"( അല്ലെങ്കിലും മറ്റുള്ളവർ വെറുത്തു തോൽപ്പിക്കുമ്പോഴുള്ളതിനേക്കാാൾ വേദന തോന്നുന്നത് ചിലരു നമ്മെ സ്നേഹിച്ചു തോല്പിക്കുമ്പോഴായിരിക്കും")
"ഞാനും വരാ..ഇനി കാക്കായിടെ കൂടെ..."
ഫൈസൽ വിതുമ്പാൻ തുടങ്ങി..
"അയ്യേ..ഒരിക്കലും കരയൂലാാന്ന് പറഞ്ഞിട്ടിപ്പോ ന്റെ കുഞ്ഞോൻ കരയാാ..നമ്മൾക്ക് ആഗ്രഹിക്കാൻ പോലും പറ്റാാത്തൊരു ജീവിതം പടച്ചോൻ ഇപ്പോ നമ്മക്ക് തന്നില്ലേ..ന്റെ കുഞ്ഞോൻ ഇവിടെ ഹാാപ്പിയല്ലേ.."
"കാക്കായി..ഇവരൊക്കെ എന്നെ സ്നേഹിക്കുന്നത് അവരുടെ മരിച്ചുപോയ ഷമീൽ മോനെ ഓർത്തിട്ടാ..ന്നാ ന്റെ കാക്കായിടെ സ്നേഹം ഈ കുഞ്ഞോനോടാ..."
"എന്താ കുഞ്ഞോനെ ഇത്..അടുത്ത പ്രാവശ്യം നീ പത്താം ക്ലാസിലാ..അതോണ്ട് നല്ലപോലെ പഠിക്കണം..നല്ല മാർക്ക് വാങ്ങിക്കണം ...ഉപ്പാന്റെ ആഗ്രഹം സാധിപ്പിക്കണ്ടേ നമുക്ക്..."
"☝🏻തളരാനുള്ളതല്ല ജീവിതം..പൊരുതാനുള്ളത്..പൊരുതി ജയിക്കണം..വിധിയോട് മത്സരിക്കാൻ തളരാത്ത മനസ്സുകൊണ്ട് മാത്രമേ സാധിക്കൂ..അതിനു ന്റെ കുഞ്ഞോനു സാധിക്കണമെങ്കിൽ എനി ഇങ്ങനെ കരയാനേ പാടില്ലാ..മനസ്സിലായോ...?"
നിഷാദ് ഓരോന്ന് പറഞ്ഞവന്റെ മനസ്സ് മാറ്റി..
"ഉം..ശരി കാക്കായി..."
തന്റെ കാക്കായിക്ക് ഒരു പാട് പക്വത വന്നപോലെ ഫൈസലിനു തോന്നി
നിഷാദിനും ഫൈസലിനും കൂടി ഉണ്ടാക്കുന്ന വീടിന്റെ പണി ഏകദേശം ആയി..വീട് ഉണ്ടാക്കുന്ന കാര്യത്തിൽ ജാസിമിന്റെ സഹായം സ്വീകരിക്കാൻ നിഷാദ് തയ്യാറായില്ല...നിഷാദ് സ്വന്തമായി കരാറെടുത്ത് തേപ്പിന്റെയും മറ്റും ജോലി ചെയ്യാൻ ആരംഭിച്ചു..ഇരുപത് വയസ്സായപ്പോയേക്കും ഒരു പക്വത വന്ന പുരുഷന്റെ റോളിലെത്തിയിരുന്നു നിഷാദ്..
അതിനിടയിൽ സമയം കിട്ടുമ്പോഴൊക്കെ വേറെയും പല ജോലികളും നോക്കും..ഇപ്പോ രാത്രി കിടത്തം സ്വന്തം കൂരയിൽ തന്നെ ..മഴയും വെയിലും കൊള്ളണ്ടല്ലോ..പലരാത്രികളിലും നിഷാദ് ഫൈസൽ ഒരുമിച്ച് ആ വീട്ടിൽ താമസിക്കുന്നതും സ്വപ്നം കണ്ട് കിടന്നു..
ഫൈസൽ ഇപ്പോ 10 ആം ക്ലാസിൽ എത്തി..മോഡൽ എക്സാമും കഴിഞ്ഞു ഏകദേശം പബ്ലിക്ക് എക്സാമിലെത്തി..എക്സാം കഴിയുന്ന വരേ വരില്ല എന്ന ആദ്യമേ മുൻ കൂർ ജാമ്യമെടുത്താണ് പോയത് നിഷാദ്..
ഫൈസൽ തന്റെ ഉപ്പാക്ക് വേണ്ടി ഉമ്മാക്ക് വേണ്ടി,കാാക്കായിക്ക് വേണ്ടി,ജാസിംസാറിനു വേണ്ടി എല്ലാവരേയും മുന്നിൽ കണ്ടു നല്ല പോലെ പഠിക്കാൻ ശ്രമിച്ചിരുന്നു..അങ്ങനെ ലാസ്റ്റ് എക്സാമും വിടവാങ്ങി..
"കുഞ്ഞോനെ..ഇയ്യ് നല്ലോണം എക്സാമൊക്കെ എഴുതിക്കിണോ ടാ.."
"ആ ..കാക്കായി..പിന്നെ ന്റെ കാക്കായിടെ ദുആയും ഇല്ലേ.."
2 മാസത്തെ വെക്കേഷനിൽ ജാസിം സാറ് അവനെ കമ്പ്യൂട്ടറും മറ്റും പിന്നെ അദ്ദേഹത്തിന്റെ ബിസിനസ്സിനെ കുറിച്ചുമൊക്കെ ഏകദേശം പഠിപ്പിക്കാൻ തുടങ്ങി..ഏറെ ക്കുറേ പഠിച്ചെടുത്ത ഫൈസലിന്റെ സഹായം അദ്ദേഹത്തിന്റെ തിരക്കുകൾ കുറേ കുറക്കാൻ സഹായകമായി..അതിനിടയിൽ ജാസിം സാറിന്റെ അകന്ന ബന്ധു വന്ന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടാാക്കി..എന്താണെന്ന് ഫൈസലിനു മനസ്സിലായില്ല..എങ്കിലും സ്വത്തു സംബന്ധമായി എന്തോ ആണെന്ന് മനസ്സിലാായി..അന്ന് ജാസിംസാറ് ആകെ അസ്വസ്ഥനായി കാണപ്പെട്ടു.
(തുടരും...)
shas


No comments:
Post a Comment