"സാർ..നാളെയാണെന്റെ റിസൽട്ട്.."
ഫൈസൽ പറഞ്ഞു..
"ഫൈസലേ ..എത്രവട്ടം ഞാൻ പറഞ്ഞിണ് എന്നെ സാറെന്ന് വിളിക്കരുതെന്ന്..ന്നെ നിനക്ക് ഉപ്പാ എന്ന് വിളിക്കാൻ കഴിയുന്നില്ലേ..."
"അതല്ല ഉപ്പാ..എനിക്ക് അങ്ങയുടെ ദയ കൊണ്ട് മാത്രാ ഇന്നിവിടെ വരേ എത്താൻ പറ്റിയേ..അതോർക്കുമ്പോ..എനിക്ക്.... ഇങ്ങൾടെ സ്ഥാനം അത്രക്ക് ഉയരത്തിലാ.."
"മോനേ...ന്റെ മോനോട് കാണിക്കുന്ന ഉത്തരവാദിത്ത്വം മാത്രാ ഞാൻ നിന്നോട് ചെയ്തേ..ഇനി ഈ കടപ്പാടിന്റെ കഥ ന്നോട് പറയരുത് ട്ടോ..ഞാനെല്ലാം പൂർണ്ണ മനസ്സോടെയാണ് തരുന്നത് ട്ടോ..."
"ഉം..ശരി ഉപ്പാ.."
പിറ്റേന്ന് സുഭ്ഹിക്ക് മുന്നേ എണീറ്റു തഹജ്ജുദ് നിസ്ക്കരിച്ചു പടച്ചവനോട് ദുആ ചെയ്തു..കുറച്ച് ഓതുകയും ചെയ്തു..ജാസിം സാറിന്റെ വീട്ടിൽ എത്തിയതിനു ശേഷം ഖുർ ആൻ ഓതുന്നതിനു മുടക്കം വരുത്തിട്ടില്ല...അദ്ദേഹം കൂടെയിരുന്നു ഓതിപ്പിക്കും ...കൂടാതെ മദ്രസാ വിദ്യാഭാസ പഠനത്തിനായി ഒരു ഉസ്താദും വീട്ടിൽ വരുന്നുണ്ട്..
അന്ന് രാവിലത്തെ പത്രം വന്നത്..സന്തോഷിക്കുന്ന ഒരു വാർത്തയുമായിട്ടായിരുന്നു..
എല്ലാാ പത്രത്തിന്റെയും അന്നത്തെ തലക്കെട്ട് ആ വാർത്തകൾ കൊണ്ട് നിറഞ്ഞു..
"എസ്.എസ്.എൽ.സി പരീക്ഷയിലെ4 ഒന്നാം റാങ്കുകാരൻ..പ്രശസ്ത വ്യവസായ പ്രമുഖൻ ജാസിം അഹമ്മദിന്റെ ദത്തുപുത്രന്"
ജാസിമിന്റെ വീട്ടിലേക്ക് പത്രക്കാരുടെയും മീഡിയാക്കാരുടെയും ബഹളമായിരുന്നു..ജാസിമിന്റേയും സലീനയുടേയും സന്തോഷത്തിനതിരില്ലായിരുന്നു..ഫൈസലിനെ കുറിച്ച് പറയാൻ അവർക്ക് നൂറു നാവായിരുന്നു.
ഫൈസൽ വേഗം പോയി അല്ലാഹുവിനോട് നന്ദിപറഞ്ഞു കൊണ്ട് രണ്ടു റകഅത്ത് സുന്നത്ത് നിർവ്വഹിച്ചു..അത് അവനെ ജാസിം പഠിപ്പിച്ചതാണ്..സന്തോഷം വരുമ്പോൾ അല്ലാഹുവിന് ശുക്ർ ചെയ്യാൻ..
ജാസിം എല്ലാവർക്കും മധുരം നൽകി..ആഘോഷത്തിനു പിന്നിൽ വലിയ ഒരു പാർട്ടി തന്നെ അദ്ദേഹം പ്രഖ്യാപിച്ചു..
സന്തോഷത്തിനിടയിലും ഫൈസൽ ഒരു മുഖത്തെ മാത്രം തിരഞ്ഞുകൊണ്ടിരുന്നു..അവന്റെ കാക്കായിയെ.
ബഹളങ്ങളൊഴിഞ്ഞപ്പോൾ വീടിന്റെ ഒരറ്റത്തൊരു ഒഴിഞ്ഞ കോണിൽ ഒരു രൂപത്തെ ഫൈസൽ കണ്ടു..
ആ രൂപത്തെ ലക്ഷ്യമാക്കി ഫൈസൽ നടന്നു..
നിറഞ്ഞ കണ്ണുകളുമായി തന്റെ കാക്കായ്..
നിഷാദിനെ കണ്ടതും ഫൈസൽ കെട്ടിപ്പിടിച്ചു..ആനന്ദാശ്രുക്കൾ പൊഴിച്ചു..സന്തോഷം കൊണ്ട് രണ്ടുപേരും വാക്കുകൾ കൊണ്ട് തപ്പി തടഞ്ഞു..
"കാക്കായി..അങ്ങകലെ ഏതോ കോണിൽ എന്റെ ഉമ്മായും ഇതുപോലെ സന്തോഷം കൊണ്ടു കണ്ണീർ പൊഴിക്കുന്നുണ്ടാവും ലേ..."
"ആ കുഞ്ഞോനെ..അന്റെ ഉമ്മായും തീർച്ചയായും ഇത് കാണുന്നുണ്ടാവും."
നിഷാദ് പറഞ്ഞത് ശരിയായിരുന്നു..അങ്ങകലെ ഒരു കോണിൽ ഒരു ഉമ്മയും ഈ പത്രത്താളുകൾ കണ്ടു വിതുമ്പുന്നുണ്ടായിരുന്നു..
ഏട്ടന്റേയും അനിയന്റേയും പ്രകടനം ജാസിമിലും സലീനയിലും ഒരു പുഞ്ചിരി വിടർത്തി..
പതിവില്ലാതെ അന്നവിടെ നിന്നും ഉച്ചഭക്ഷണവും കഴിഞ്ഞാണ് നിഷാദ് പോയത്..
ജാസിം ഫൈസലിനെ അരികിൽ വിളിച്ചു..
"മോനേ..ഉപ്പാക്കും ഉമ്മാക്കും ഏറേ അഭിമാനമുണ്ടാക്കുന്ന ഒരു കാര്യാ ഇന്ന് ഉണ്ടായേ..ഇതിനു മോനെന്ത് സമ്മാനമാ ഉപ്പാ നൽകേണ്ടത്.."
"അത്...ഉപ്പാാ. എനിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങിച്ച് തരോ..."
"മൊബൈലോ..?ഇപ്പോഴേ എന്തിനാ മോനേ മൊബൈൽ..അത് നിന്റെ തുടർന്നുള്ള പഠനത്തിനു ഒരു തടസ്സാവൂലേ...നിന്റെ അത്യാവശ്യത്തിനു നോക്കാൻ ഇന്റർനെറ്റും സൗകര്യങ്ങളും ലാൻഡ് ഫോണും ഇവിടെ ഉണ്ടല്ലോ"
..
"ഉപ്പാാ ..ഫോൺ എനിക്കല്ല..ന്റെ കാക്കായിക്കാ..കാക്കായി ഇല്ലായിരുന്നെങ്കിൽ ഇന്ന് എനിക്കീ ഉപ്പാനേം കിട്ടൂലെയ്നല്ലോ.."
ജാസിം പുഞ്ചിരിച്ചു..
"ഞാൻ കൊണ്ടുവരാം ട്ടോ ഫോൺ.."
അന്ന് ജാസിം വന്നത് അത്യാവശ്യം തരക്കേടില്ലാാത്ത ഒരു ഫോണുമായിട്ടായിരുന്നു..
അവന് അത് കണ്ടപ്പോ സന്തോഷായി..എനി തനിക്ക് കാക്കായിനോട് സംസാരിക്കണമെന്ന് തോന്നുമ്പോയൊക്കെ ലാൻഡ് ഫോണിൽ നിന്ന് കാക്കയിയെ വിളിച്ചാ മതിയല്ലോ..രണ്ടു ദിവസം കഴിഞ്ഞപ്പോ നിഷാദ് വന്നു..
"കാക്കായി ..ഫോൺ കിട്ടിയെന്ന് കരുതി വരാാതിരിക്കരുത് ട്ടോ..ഇത് ബുദ്ധിമുട്ടാവുമ്പോ വിളിക്കാനാ.."
"എന്തിനാ കുഞ്ഞോനെ എനിക്കിപ്പോ ഫോണൊക്കെ.."
"കാക്കായിക്ക് ഇപ്പോ ഒരു ഫോൺ ആവശ്യാ.."
അവനു നിർബന്ധിച്ചപ്പോ നിഷാദ് അതു വാങ്ങി..
(തുടരും....)
shas


No comments:
Post a Comment