" ഉസ്താദ്" സബീതയെ നോക്കികൊണ്ട് ചോദിച്ചു: സബീത ..... ഇപ്പോൾ മനസ്സിലായില്ലെ; ഞങ്ങൾ കള്ളൻമാരോ, കൊള്ളക്കാരോ , അല്ലെന്ന്. 'ഇനി കുമാരിയ്ക്ക് തീരുമാനിക്കാം '....ഞങ്ങളെ രാജാവിൻെറ മുമ്പിൽ എത്തിക്കണോ ?അതോ, കുമാരിയെ നിക്കാഹ് കഴിച്ച ഭർത്താവും ;പണ്ഡിതനുമായ അദ്ഹം തങ്ങളുടെ കൂടെ സന്തോഷമായി ജീവക്കണമോ? .....എന്ന്.
അള്ളാഹുവിൻെറ ശറഹ് പ്രകാരം എൻെറ ഭർത്താവായ തങ്ങളുടെ കൂടെ ആ വള്ളികുടിലിൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു. തങ്ങളോട് ഒന്നിച്ചുള്ള ആ ജീവിതം ആനന്ദം നിറഞ്ഞതായിരിക്കും, എന്ന് എനിക്കുറപ്പുണ്ട് സബീത പറഞ്ഞു.......സബീതയുടെ തീരുമാനത്തിൽ ഉസ്താദിനും, വൈദ്യനും ,ചിന്തകനും ഒരുപോലെ സന്തോഷം തോന്നി.
അവർ മൂന്നു പേരും അദ്ഹമിനും സബീതക്കും മംഗളാശംസകൾ നേർന്നു തങ്ങളുടെ നാട്ടിലേക്ക് യാത്രതിരിച്ചു..
അദ്ഹം തങ്ങൾ സബീതയുടെ കയ്യിൽ പിടിച്ചു ;റാന്തൽ വിളക്കും എടുത്ത് കൊണ്ട് വള്ളികുടിലിലേക്ക് നടന്നു.... കുടിലിൻെറ മുന്നിൽ എത്തിയപ്പോൾ തങ്ങൾ സബീതയോട് പറഞ്ഞു; ഇതാണ് എൻെറ വള്ളി കുടിൽ രാജകെട്ടാരത്തിൽ കിട്ടിയിരുന്ന സുഖലോലുഭമായ ജീവിതം ആയിരിക്കുകയില്ല ഇവിടെ ഉണ്ടാകുക.....അതിനാൽ "സബീത.... നിനക്ക് കെട്ടാരത്തിലേക്ക് തിരിച്ചു പോകണമെന്നു തോന്നുന്നുണ്ടെങ്കിൽ തിരിച്ചു പോയിക്കോളു"..
എന്നാൽ, സബീത ...അദ്ഹം തങ്ങളുമൊന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു . അവർ
ആ വള്ളികുടിലിൽ ഒന്നിച്ചു ജീവിച്ചു തുടങ്ങി .....
പിറ്റെ ദിവസം പതിവ് പോലെ വിറക് ശേഖരിക്കാൻ ഇറങ്ങിയ തുകണ്ടസബീത ഒപ്പം യാത്രയായി .എന്നിട്ട് പറഞ്ഞു: തങ്ങളെ ഇനിമുതൽ അങ്ങയോടൊപ്പം വിറക് ശേഖരിക്കാൻ ഞാനും ഉണ്ടായിരിക്കും . അന്നവർ ഇരുപത് കെട്ട് വിറക് കൊണ്ട് വന്നു വീട്ടിൽ സൂക്ഷിച്ചു. ഒരോദിവസവും ഒരോകെട്ട് വിറക് വിൽക്കും അങ്ങനെ അവരുടെ ജീവിതം മുന്നോട്ട് നീങ്ങി........
ഒരു ദിവസം വിറക് വിൽപനയും കഴിഞ്ഞുവരുന്ന തങ്ങൾ കണ്ടത് ;സബീത കരയുന്നതാണ് .....അദ്ദേഹം അവളോട് ചോദിച്ചു :സബീത നിനക്ക് ഈ കുടിലിലെ ജീവിതം മടുത്തു വെങ്കിൽ കൊട്ടാരത്തിലേക്ക് തിരികെ പോയിക്കോളു.
കണ്ണുനീരു തുടച്ചു കൊണ്ടു സബീത പറഞ്ഞു: ഇവിടുത്തെ ജീവിതം മടുത്തിട്ടല്ലാ തങ്ങളെ.... നമ്മൾ ജീവിതം തുടങ്ങിയിട്ടു മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു. സ്നേഹിക്കുവാനും, ലാളിക്കുവാനും ,ഒരുകുഞ്ഞിനെ അള്ളാഹു നമ്മുക്ക് ഇതുവരെ നൽകിയില്ലല്ലോ... എന്ന സങ്കടം കൊണ്ട് കരഞ്ഞുപോയതാണ് .
ഇതുകേട്ട അദ്ഹം തങ്ങൾ സബീതയോട് പറഞ്ഞു :സബീത രാജാധിരാജനായ അള്ളാഹുവിന് ഒരു നിമിഷം മതി എല്ലാവിഷമങ്ങളും പരിഹരിക്കാൻ ,നിൻെറ കണ്ണുനീരിനു ഉത്തരം നൽകാൻ....... വിഷമിക്കാതിരിക്കു സബീത .."
അള്ളാഹുവെ... ഞങ്ങളുടെ പ്രർത്ഥന സ്വീകരിച്ചു ഞങ്ങൾക്കൊരു സന്താനത്തെ നൽകണെ നാഥ!!!! "തങ്ങൾ ദുആ ചെയ്തു
അവരുടെ പ്രർത്ഥ റബ്ബു ഖബൂൽ ചെയ്തു .സബീത ഗർഭണിയായി ..
ഒരോ ദിവസവും അവരുടെ പ്രർത്ഥന ഒന്നുമാത്രമായിരുന്നു
നാഥ ഞങ്ങൾക്ക് പിറക്കുന്ന കുഞ്ഞ് ലോകം മുഴുവനും അറിയപ്പെടുന്ന ഒരു ആലിം അയിരിക്കണെ !!......
എല്ലാവർക്കും ഉപകാരപ്പെടുന്ന,സ്നേഹിക്കുന്ന ,സ്വാലിഹായ സന്താനമായിരിക്കണമേ.....
ലോകം എന്നെന്നും ഒാർമ്മിക്കുന്ന ഒരു പണ്ഡിതൻ ആയിരിക്കണമേ !!!
മാസങ്ങൾ കടന്നുപോയി........ പത്താംമാസം ............ പ്രസവസുശ്രൂഷക്ക് തങ്ങൾ ആരെയും നിർത്തിയില്ല.
സബീത ഒരുആൺകുഞ്ഞിനെ പ്രസവിച്ചു. അദ്ഹം തങ്ങൾ ആ കുഞ്ഞിനെ നോക്കി ഒാമനത്തം തിളങ്ങുന്ന ഒരുപൊന്നുമോൻ ;"തങ്ങൾ കുഞ്ഞിനെ എടുത്ത"് വലത്ത് ചെവിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും"
കൊടുത്ത് കൊണ്ട് തങ്ങൾ പറഞ്ഞു: പതിനായിരം കിലോമീറ്റർ ദീനിനുവേണ്ടി താണ്ടി ദഅ് വത്ത് നടത്തിയ ഇബ്രാഹിം നബി അലൈഹിസലാമിൻെറ പേരുതതന്നെ നമ്മുടെ കുഞ്ഞിനിടാം എന്ന് പറഞ്ഞു;
കുഞ്ഞിന് തങ്ങൾ പേരു വിളിച്ചു.
"""ഇബ്രാഹിം അദ്ഹം ......"""
പിൽകാലത്ത് ലോക പ്രശസ്തനായ പണ്ഡിതനും ആലിമും ചരിത്രതാളുകളിൽ ഇടം പിടിച്ച മഹാനുമായി മാറിയ ""ഇബ്രാഹിം അദ്ഹം"" തങ്ങളായിരുന്നു അത്
.സബീതയും ,അദ്ഹം തങ്ങളും, ഇബ്രാഹിം അദ്ഹവും അടങ്ങിയ ആ കൊച്ചു കുടുംബം സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി....
.............. അൽഹംദുലില്ല !!!!"
കണ്ണീരിൽ കുതിർന്ന ഖബറിടം" എന്ന ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു..
""കഥാപ്രസംഗം കേട്ടു എഴുതിയ ഈ കഥ സ്നേഹത്തോടെ സ്വീകരിച്ച സഹോദരങ്ങളെ ...... തെറ്റുകുറ്റങ്ങൾ വന്നുപോയിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടുക.""



No comments:
Post a Comment