പട്ടാളക്കാരൻ ഓടി സിംഹാസനത്തിൻെറ അടുത്തെത്തി . രാജാവിൻെറ ചെവിയിൽ എന്തോ പറഞ്ഞു തീരും മുൻപേ ," യാ അള്ളാ.......
എന്ന് പറഞ്ഞ് നിലത്തു വീണു. സദസ്സിലുളളവർ ഓടികൂടി,രാജാവ് ബോധക്ഷയനായി കിടക്കുന്നു .....എന്താണ് സംഭവിച്ചത്.????
വെളളം കൊണ്ടു വന്ന് മുഖത്ത് തെളിച്ചപ്പോൾ രാജാവിന് ബോധം വീണു.കിടന്നിടത്തു നിന്നും അള്ളാഹുവിനെ വിളിച്ച് എഴുന്നേറ്റ് കൊണ്ട് രാജാവ് ദർബാർഹാളിൽ നിന്നും ഇറങ്ങി ഓടി .
അദ്ദേഹം ഓടി എത്തിയത് രാജകൊട്ടാരത്തിൻെറ മുൻപിലായിരുന്നു.അപ്പോൾ പട്ടാരക്കാരും ,തോഴിമാരും പൊട്ടി കരയുന്ന രംഗമാണ് രാജാവ് അവിടെ കണ്ടത് . രാജാവ് വീണ്ടും ഓടി .ആ ഓട്ടം ചെന്ന് അവസാനിച്ചതോ .... "സബീതയുടെ അറയ്ക്ക്" മുന്നിൽ . അറയ്ക്ക് ഉളളിലേക്ക് നോക്കിയ രാജാവ് പൊട്ടികരയാൻ തുടങ്ങി.....
തൻെറ പൊന്നുമോൾ ........
സബീതയെ വെളളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്നു.
എൻെറ മോൾക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്..... കരഞ്ഞ് കൊണ്ടു വെളളാട്ടി പറഞ്ഞു.കുമാരി ഉറങ്ങുകയായിരുന്നു പ്രഭോ.. സർപ്പം കൊടുത്തി വിഷം കയറിയതാണ്, പരിശോധനയിൽ മരിച്ചെന്ന് ഉറപ്പ് വരുത്തി .രാജാവ് കൂടുതൽ അന്നേഷണത്തിന് വിതേയനക്കിയില്ല. ജനനവും മരണവും അള്ളാഹു വിൻെറ കളാഹ് ആണ്. അതിന് ശേഷം കഫപുടവ നടന്നു ആയിരങ്ങളെ സാക്ഷി നിർത്തി മയ്യിത്ത് നിസ്ക്കാരവും നടന്നു ...
മയ്യിത്തും വഹിച്ച് എല്ലാവരും പള്ളിക്കാട്ടിലേക്ക് യാത്രയായി .ആ കൂട്ടത്തിൽ അദ്ഹം തങ്ങളും ഉണ്ടായിരുന്നു..സബീതയുടെ മയ്യിത്ത് മറമാടി മീസാൻ കല്ലും വെച്ച് ദുആയും കയിഞ്ഞ് എല്ലാവരും പിരിഞ്ഞു പോരുവാൻ തുടങ്ങി ..
അപ്പോളതാ ഒരുതേങ്ങൽ കേട്ടു .എല്ലവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു .അദ്ഹം തങ്ങൾ കരയുന്ന ശബ്ദമായിരുന്നു അത് എല്ലാവരും കൂടി അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊട്ടരത്തിലേക്ക് കൂടെക്കൂട്ടാൻ ശ്രമിച്ചു പക്ഷേ അദ്ദേഹം വഴങ്ങിയില്ല .എനിക്ക് ഇബാദത്ത് ചെയ്ത് ജീവിക്കാൻ എൻെറ വള്ളികുടിൽ മതി ഇതുകേട്ടതും വിഷമത്താലെഎല്ലാവരും പിരിഞ്ഞു പോയി. തങ്ങളൾ അവിടെ തന്നെയിരുന്നു ..
സമയം നട്ടപാതിര ആയപ്പോൾ സബീതയുടെ മുഖം കാണുവാൻ തോന്നി ..മയ്യത്ത്പുറത്തെടുത്ത് എൻെറസങ്കടങ്ങൾ പറഞ്ഞു നെറ്റിയിൽ ചുംബനം കൊടുത്ത് തിരികെ മറമാടൻ ഒരുങ്ങുന്ന സമയത്താണ് നിങ്ങൾ മൂന്ന് പേരും വന്നത്... അമീറിനെയും,വൈദ്യനെയും,ചിന്തകനെയും ചൂണ്ടി കാണിച്ച് അദ്ഹം തങ്ങൾ പറഞ്ഞു .ഈവിരഹ കഥകേട്ടു അവർനാലുപേരും കരഞ്ഞു ... ഇതെല്ലാം കേട്ടു കഴിഞ്ഞ ഉസ്താദ് സബീതയെ നോക്കിക്കൊണ്ട് പറഞ്ഞു ....
(തുടരും)



No comments:
Post a Comment