ശാന്തേച്ചിയും വാസുവേട്ടനും പോയ ഉടനെ തന്നെ നിഷാദ് റൂമിലേക്ക് കയറി വന്നു..
"കുഞ്ഞോനേ..ഇപ്പോ പുറത്തേക്ക് പോയതാരാ..എവിടോ കണ്ട് നല്ല പരിചയം..."
"ആ..കാക്കായിക്ക് മനസ്സിലായില്ലേ..നമ്മുടെ വാസുവേട്ടനും കുടുംബവുമാ അത്.."
"ആണോ...അവരെന്താ ഇവിടെ..നിനക്ക് വല്ലതും തരാൻ വന്നാണോ.."
"അതൊന്നുമല്ല കാക്കായി..."
ഫൈസൽ അവരുടെ കാര്യങ്ങളെല്ലാം പറഞ്ഞു..
നിഷാദ് അത് കേട്ട് പൊട്ടിച്ചിരിച്ചു..
"വെറുതെയല്ല എഴുത്തച്ചൻ പണ്ട് അങ്ങനെ പറഞ്ഞത്..എത്ര അർത്ഥമുള്ള വരികളാ."
"എന്തുപറഞ്ഞത് ..? എന്തു വരികൾ..?" ഫൈസലിനു ആകാംക്ഷയായി..
"താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകയെന്നേ വരൂ"
നിഷാദ് പണ്ടെന്നോ പഠിച്ചതൊന്നു പൊടിതട്ടിയെടുത്തു..
"പോ കാക്കായി..അങ്ങനൊന്നും പറയാൻ പറ്റൂലാ..ഓരോന്നിനും ഓരോ നിമിത്തങ്ങളുണ്ട്..വാസുവേട്ടൻ അങ്ങനെ ചെയ്തോണ്ടല്ലെ ഞാനന്ന് ജാസിം സാറിനെ കണ്ടുമുട്ടിയതും അറിയപ്പെടുന്ന ഒരു ഡോക്ടറായതും .."
ഫൈസൽ പറഞ്ഞു....
"ആ..അതും ശരിയാ...അതൊക്കെ വിട്..ഞാനിപ്പോ വന്നത് വേറെ ഒരു കാര്യം പറയാനാ..."
"എന്താ കാക്കായി.."
"ഞാനും സാഹിയും കൂടി കോഴിക്കോട് വരേ പോവാ..നിന്റെ സുന്ദരിക്കുട്ടിയേം കുടുംബത്തേം കൊണ്ടോരാൻ
...ഇനിം അത് വെച്ച് താമസിപ്പിച്ചാ ശരിയാവൂലാ..നമുക്ക് ഉടനെ നടത്തണം..തല്ക്കാലം അവരെ നമ്മുടെ വീട്ടിൽ നിർത്തേം ചെയ്യാം.."
.നിഷാദ് പറഞ്ഞു..
"എല്ലാം കാക്കായിടെ ഇഷ്ടം.."
പിറ്റേന്ന് ഫൈസൽ വൃദ്ധ സദനത്തിന്റെ ഓഫീസിൽ ഫയൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു..
"സാർ ...പ്രായമായ ഒരാളും ഒരു സ്ത്രീയും വന്നിട്ടുണ്ട്.."
സെക്യൂരിറ്റി അനിൽ വന്നു പറഞ്ഞു
"അവരോട് ഗസ്റ്റ് റൂമിൽ ഇരിക്കാൻ പറയൂ..ന്നിട്ട് കൂടെ ഉള്ളയാളോട് വരാൻ പറയൂ അനിൽ.."
"അതിന് സാർ..കൂടെയുള്ളയാൾ അവരെ ഇവിടെ തട്ടിട്ട് പോയി..ഇങ്ങോട്ടോന്ന് കയറാൻ പോലും അയാൾക്ക് നേരമില്ലായിരുന്നു..ആ പിതാവാണേൽ ആകേ അവശനാ..ഒന്നെഴുന്നേറ്റ് നിൽക്കാൻ പോലും വയ്യ..."
അനിൽ അവരുടെ നിസ്സഹാായാവസ്ഥ വിവരിച്ചു..
"അവരെ അകത്തേക്ക് ആക്കിട്ട് വല്ലതും കുടിക്കാൻ കൊടുക്കൂ അനിൽ ..പത്തു മിനിട്ടിനുള്ളിൽ ഞാനെത്തിക്കോളാം..."
ഫയലുകളെല്ലാം നോക്കി കഴിഞ്ഞതിനു ശേഷം ഫൈസൽ ആ വൃദ്ധമാതാപിതാക്കളുടെ അടുത്തേക്ക് നടന്നു..
ആ പിതാവിന്റെ അവസ്ഥ അത്രക്ക് ദയനീയമായിരുന്നു..ഒരു രൂപം മാത്രമായിരുന്നു ഉണ്ടായിരുന്നത്..
.
"ഉമ്മാ..നിങ്ങളൊന്നും കൊണ്ടും വിഷമിക്കണ്ട ഇനി ഞങ്ങളുണ്ടാകും കൂടെ എന്നും പറഞ്ഞു ഫൈസൽ കണ്ണീർ വറ്റിയ മുഖത്തേക്ക് നോക്കി.."
ഒരു നിമിഷം ഹൃദയത്തിലെന്തോ തരിപ്പ് തോന്നിയ പോലെ..!!!
അവൻ വീണ്ടും ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി..പിന്നെ അവന്റെ കണ്ണുകൾ നിറയാാൻ തുടങ്ങി...
"ഉമ്മാാ...!ഉമ്മാക്ക് ന്നെ മനസ്സിലായില്ലേ...ഉമ്മാന്റെ കുഞ്ഞോനാ ഞാൻ..!"
എന്ന് പറഞ്ഞ് ഒരു പതിമൂന്നുകാരന്റെ മനസ്സോടെ അവൻ ഉമ്മായെ കെട്ടിപ്പിടിച്ചു കരഞ്ഞു..
ആ മനോഹരമായ കാഴ്ച്ചക്ക് സാക്ഷിയാവാൻ അപ്പോഴേക്കും
കുഞ്ഞോന്റെ കാക്കായിം അവിടെ എത്തിയിരുന്നു..
"കാക്കായീ...ഇതാണെന്റെ ഉമ്മ.."
തന്റെ ഉമ്മാന്റെ വയറ്റിൽ പിറക്കാതെ പോയ ആ സഹോദരന്റെ വാക്കുകൾ നിഷാദിന്റെ കണ്ണുകളേയും ഈറനണിയിച്ചു..
ഒരു നിമിഷം സംഭവിക്കുന്നത് സ്വപ്നമോ യാഥാർത്യമെന്നോ അറിയാതെ ആ മാതാവ് കുഴങ്ങി..
"കുഞ്ഞോനേ....ഇയ്യ്... ന്റെ കുഞ്ഞോനാണോ..."
നഷ്ടമായ മോനെ തിരിച്ചു കിട്ടിയത് വിശ്വസിക്കാനാവാതെ ആ ഉമ്മ നിന്നു..
"ഉമ്മാാ..ഉമ്മാന്റെ കുഞ്ഞോനിപ്പോ ഡോക്ടറാണ്..ഉപ്പാന്റെ ആഗ്രഹം ഈ കുഞ്ഞോൻ നിറവേറ്റിയിരിക്കുന്നു.."
ആ മാതാവിന് കേട്ടവാക്കുകൾ വിശ്വസിക്കാനായില്ലാ..അവർ കുഞ്ഞോനെ കെട്ടിപ്പിടിച്ചു കരഞ്ഞു..
അപ്പോഴാണ് അടുത്ത് നിന്നൊരു തേങ്ങലിന്റെ ശബ്ദം കേട്ടത്..നിശബ്ദമായി കണ്ണീർ പൊഴിക്കുന്ന എളാപ്പ..മൗനമായവനോട് മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു..
( അവസാനിച്ചു..)
സ്നേഹപൂർവ്വം
ഷാസ്


No comments:
Post a Comment