ആരാണെന്നറിയാൻ ഫൈസൽ മുഖമുയർത്തി നോക്കി..
ഇതു വരേ തന്നോട് കച്ചറ മാത്രം കൂടിനിന്നീന പയ്യൻ..ആർദ്രമായ മിഴികളോടെ തന്നെ നോക്കുന്നു..കണ്ണും നിറയുന്നുണ്ട്..
"എന്താ നിന്റെ പേര്..?"
അലിവാർന്ന മുഖത്തോടെ അവൻ ചോദിച്ചു
"ഫൈസൽ മോൻ..ന്റെ ഉമ്മ ന്നെ വിളിക്ക്ണത് കുഞ്ഞോൻ എന്നാ.."
"ഉം..കുഞ്ഞോൻ പറയുന്നതെല്ലാം ഞാൻ കേട്ടു..നിന്നെപോലെ ഒരു അനാഥനാ ഞാനും..എന്റെ പേര് നിഷാദ്..ഉപ്പാനേം ഉമ്മാനേം കണ്ട ഓർമ്മയില്ലാ..കുറേക്കാലം ഒരു ഓർഫനേജിലായിരുന്നു..അവിടെന്ന് സമയത്തിനു ഭക്ഷണം പോലും കിട്ടാതായപ്പോ കാന്റീനിൽ കയറി മോഷ്ടിക്കാാൻ തുടങ്ങി..പലപ്പോഴും വാർഡൻ പിടിക്കുകയും നല്ല അടി കിട്ടേം ചെയ്തിണ്..ഒരിക്കൽ യതീം ഖാനയുടെ കാശൊക്കെ ആരോ മോഷ്ടിച്ചു..അവിടെ എന്നെ കള്ളനാക്കി എല്ലാരും..പോലീസിൽ ഏൽപ്പിച്ചു..അവിടുന്നങ്ങോട്ട് ഈ നിഷാദ് കള്ളനായി..ഇനി കുഞ്ഞോൻ ഒറ്റക്കല്ല ട്ടോ..ഇനിയെന്നും കൂടെ ഈ കാക്കായിയും ഉണ്ട്.."
നിഷാദ് ഫൈസലിനെ കെട്ടിപ്പിടിച്ചു വിതുമ്പി..
"നീ വിഷമിക്കണ്ട..നിനക്ക് പഠിക്കാൻ നല്ല ആഗ്രഹാന്നല്ലേ പറഞ്ഞേ..ഇനി മുതൽ കുഞ്ഞോനെ പഠിക്കാൻ ഞാനും സഹായിക്കാ.."
"വേണ്ട കാക്കായി...മോഷ്ടിച്ച പണം കൊണ്ട് പഠിക്ക്ണത് ന്റ്റെ ഉപ്പച്ചിക്ക് ഇഷ്ടാവൂലാ.."
ഫൈസൽ പറഞ്ഞു..
"ഇല്ല ...കുഞ്ഞോനേ..കുഞ്ഞോനു വേണ്ടി..ഈ കാക്കായി മോഷണം ഇവടെ നിർത്തി..സത്യം.."
ഫൈസലിനു സന്തോഷായി..
ഫൈസൽ ഒന്നും കഴിച്ചില്ലാാന്ന് നിഷാദിനറിയായിരുന്നു..അവന്റെ കവറിൽ സൂക്ഷിച്ചു വെച്ചിരുന്ന ബ്രഡിന്റെ കഷ്ണങ്ങൾ ഫൈസലിനു നേരെ നീട്ടി..അവൻ ആർത്തിയോടെ കഴിക്കുന്നത് നിഷാദ് സന്തോഷത്തോടെ നോക്കി നിന്നു..കാരണം 2 പേരും വിശപ്പിന്റെ നോവെന്താന്ന് ശരിക്കും അറിയാവുന്നവരായിരുന്നു..
അങ്ങനെ അന്നു രാത്രി വീണുകിട്ടിയ ഇക്കാകനെയും കെട്ടിപ്പിടിച്ച് ഫൈസൽ സുഖമായുറങ്ങി..
നേരം പുലർന്നപ്പോ പ്രഭാത കർമ്മങ്ങൾ നിർവ്വഹിക്കാൻ ഉള്ള സ്ഥലങ്ങളെല്ലാം നിഷാദ് കാണിച്ചു കൊടുത്തു..
അങ്ങനെ ജോലിക്ക് വേണ്ടി 2 പേരും ഒരുമിച്ച് അലയാൻ തുടങ്ങി..
നിഷാദിന് പാലക്കാട് ജില്ലയിലെ പല സ്ഥലങ്ങളും ഏറേ ക്കുറേ നല്ല പരിചയമാണ്..സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിൽ കയറി അവൻ ഫൈസലിനും നല്ല ഭക്ഷണമൊക്കെ വാാങ്ങിച്ചു കൊടുത്തു..പോരുമ്പോ മുതലാളിയുടെ അടുത്ത്പോയി ഫൈസലിനു ഒരുജോലി തരപ്പെടുത്തി..മനസ്സില്ലാ മനസ്സോടെയാണെങ്കിലും നിഷാദിന്റെ നിർബന്ധത്തിന് സ്റ്റാർ സിറ്റി ഹോട്ടലിന്റെ മുതലാളി വാസുവേട്ടൻ അവിടെ ജോലി നൽകി..സഹായത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ശാന്തയും ഉണ്ടായിരുന്നു..ഫൈസൽ വന്നതോടെ ശാന്തേച്ചിയുടെ ജോലി കുറഞ്ഞു.ഫൈസലിന്റെ വരവ് കാലു വേദന കൊണ്ട് വിഷമിക്കുന്ന ശാന്തേച്ചിക്ക് ഒരാശ്വാസം തന്നെയായിരുന്നു.എങ്കിലും ശാന്തേച്ചിയും അവരോട് കഴിയുന്നത് പോലെയൊക്കെ സഹായിക്കും..അവർ ഫൈസലിനെ സ്വന്തം മോനെ പോലെ കണ്ടു..
രാത്രി 10മണി വരേ ജോലി ഉണ്ടാവും..രാവിലെ 7 മണിക്ക് ഹോട്ടലിൽ എത്തണം..ഒന്നൂല്ലേലും പട്ടിണി കിടക്കണ്ടല്ലോ..കുറച്ചെന്തേലും മാസാവസാനം കാശായി കൊടുക്കാാമെന്നും അയാൾ സമ്മതിച്ചു..ഫൈസലിനു മുന്നേയും വേറേയും ജോലിക്കാരുണ്ടായിരുന്നതാണവിടെ..പക്ഷേ വന്നവരൊന്നും അധികനാൾ അവിടെ നിന്നില്ല..കാരണം വാസുവേട്ടന്റെ സ്വഭാവാം തന്നെ..ജോലിക്ക് വന്ന തൊഴിലാളികളായിട്ടല്ല ഭാരം വലിക്കുന്ന കഴുതകളായിട്ടാണ് അയാൾ ജോലിക്കാരെ കണ്ടത്..
(തുടരും...)
shas


No comments:
Post a Comment