ഫൈസൽ മോൻ പിന്നെ ഓരോ കടകളിലും കയറിയിറങ്ങി..ഒരു ജോലി കിട്ടാൻ ...ആരും അവനൊരു ജോലി നൽകാൻ തയ്യാറായില്ലാ
"തനിക്കൊക്കെ ജോലി തന്നിട്ട് വേണം..ബാലവേലയുടെ പേരും പറഞ്ഞ് അഴിയെണ്ണാൻ ...."
അതായിരുന്നു പലരുടെയും വാക്കുകൾ..
ജോലിയും തേടി അലഞ്ഞു നടന്നു സമയം ഇരുട്ടിയതറിഞ്ഞില്ല.. കടകളെല്ലാം അടക്കാൻ തുടങ്ങിയിരുന്നു..പല കടകളിൽ നിന്നും ബാക്കിയുള്ള ആഹാര സാധനങ്ങൾ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ കളയുന്നു..ഫൈസൽമോനു അതു കണ്ടപ്പോ സങ്കടം തോന്നി..
വല്ലാത്ത ക്ഷീണം...രാവിലെ തുടങ്ങിയ നടത്തമാ..ഒന്നുറങ്ങാനൊരിടം കിട്ടീനേൽ..
അവനൊരു പീടിക തിണ്ണയിൽ പത്രം വിരിച്ച് കിടക്കാനൊരുങ്ങി..അപ്പോഴാണ്
നേരത്തെ വന്ന് പയ്യൻ വീണ്ടും വന്നത്.
"ഡോ..ഇതെന്റെ ഏരിയയാ..സ്ഥിരായിട്ട് ഞാനാ ഇവിടെ..ഡോക്ടർ സാർ കുറച്ച് വിട്ടെവിടെലും നോക്കിക്കോ..ഇവിടെ ഇനിം ആള് വരാാനുണ്ട്.."
കളിയാക്കികൊണ്ടാ വിളിച്ചതെങ്കിലും ഡോക്ടർ സാർ എന്ന വിളി അവനേറേ സന്തോഷം നൽകി.
അവൻ മറ്റൊരു സ്ഥലത്ത് പേപർ വിരിച്ചു കിടന്നു
പലരും വന്ന് നിദ്രയെ പുൽകാൻ തുടങ്ങി..വിശപ്പും കൊതുകു കടിയും കാരണം അവനു പക്ഷേ ഉറങ്ങാൻ സാധിച്ചില്ലാ..തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒടുവിൽ എണീറ്റിരുന്നു
അവൻ ചുറ്റിലും നോക്കി..എല്ലാവരും നിദ്രയുടെ ലോകത്താണ്..പ്രകൃതിയെ നിലാവിന്റെ പൊന്നാട അണീച്ചു കൊണ്ട് മാനത്തൊരമ്പിളി മാത്രം ചിരി തൂകി നിൽക്കുന്നു..
"അമ്പിളിയമ്മാവാ..നിന്നെയല്ലേ എനിക്കെന്റെ ഉമ്മച്ചി ഞാൻ കുഞ്ഞാവയായിരിക്കുമ്പോ പിടിച്ചു തരാന്ന് പറഞ്ഞിനേ.. നീ എന്നിട്ട് ഇതു വരേ ഒരുമ്മച്ചിമാർക്കും പിടികൊടുത്തിട്ടില്ലേ..
നിനക്കറിയാവോ..അന്നൊക്കെ ഞാനെത്ര സന്തോഷവാനായിരുന്നെന്ന്.എന്റെ ഉമ്മച്ചി പറഞ്ഞു തന്ന കഥകൾ നീയന്ന് ഒരു പാട് കേട്ടതല്ലേ..ഇന്ന് ഞാൻ എന്റെ കഥ നിനക്ക് പറഞ്ഞു തരട്ടേ..ഈ കുഞ്ഞോനിപ്പോ കേൾക്കാനായിട്ട് വേറേയാരുല്ലാ ..മാനത്തെ അമ്പിളി തലകുലുക്കി സമ്മതം മൂളിയപോലെ തോന്നി അവന്..
വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്രാമത്തിൽ ആരുല്ലാത്ത ഒരു ഉപ്പച്ചിക്ക് എന്റെ ഉമ്മച്ചിനെ കിട്ടി..ഉമ്മച്ചിന്റെ കെട്ടി കുറച്ചുനാൾ കഴിഞ്ഞ് ഉപ്പാ ഗൾഫിൽ പോയി..അതിനിടയിൽ ഞാനുണ്ടായി..എന്ത് സന്തോഷത്തിലായിരുന്നെന്നോ ഞങ്ങൾ കഴിഞ്ഞിനേ..ന്റെ ഉപ്പച്ചി ന്നെ കൊണ്ടോവാത്ത സ്ഥലങ്ങളില്ലെയ്നു.ഇടക്കിടെ നാട്ടിൽ വരാറുണ്ടായിന ന്റെ ഉപ്പച്ചി ഒരു ദിവസം വന്നത് ഒരു പെട്ടിലേയ്നു..അങ്ങനെ ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോ ഞങ്ങളെ തനിച്ചാക്കി ഉപ്പച്ചി പോയി..ഉപ്പച്ചി എപ്പെഴും പറയെയ്നു ന്നെ ഒരു ഡോക്ടറാാക്കണെന്ന്..ഉപ്പച്ചി പോയതോടെ സുന്ദരിയായ ന്റെ ഉമ്മച്ചിനെ നിർബന്ധിച്ച് എല്ലാരും കൂടി കല്യാണം കഴിപ്പിച്ച്..ഞങ്ങൾ ഒരു ഭാരാണെന്ന് ഉമ്മച്ചിനോട് എല്ലാരും പറഞ്ഞപ്പോ ഉമ്മച്ചി അതിനു സമ്മതം മൂളുകയായിരുന്നു..പക്ഷേ ന്റെ എളാപ്പാക്ക് ന്നെ ഒട്ടും ഇഷ്ട്ടല്ലേയ്നു..ന്റെ ഉമ്മച്ചി ന്നോടെന്തേലും മിണ്ടിയാൽ ന്നെ സ്നേഹിച്ചാൽ ഉമ്മച്ചിനെം ന്നേം എളാപ്പ നല്ല പോലെ ഉപദ്രവിക്കും..
ഒരീസം ഞാനറിയാതെ ന്റെ മ്മച്ചിന്റെ അടുത്ത് കിടന്നുറങ്ങിപ്പോയി...മ്മച്ചിന്റെ അടുത്ത് കെടക്കാനുള്ള പൂതിയോണ്ട് കിടന്നു പോയാട്ടോ..ഉറങ്ങും ന്ന് നിരീച്ചില്ലാ..എളാപ്പ വന്നപ്പോ ന്നെ വലിച്ചിഴച്ച് മുറ്റത്ത് കൊണ്ടോയിട്ടു..ന്നിട്ട് ന്റെ തലേലൂടെ വെള്ളൊഴിച്ചിട്ട് വാതിലും അടച്ച് ന്നെ പൊറത്താാക്കി..ഞാനവിടെ ഇരുന്ന് കുറേ കരഞ്ഞ്..കുറേ കഴിഞ്ഞപ്പോ പാതിരാ നേരത്തുള്ള ന്റെ കരച്ചിൽ കേട്ട് അപ്പുറത്തെ വീട്ടിലെ രാഘവേട്ടൻ വന്ന് ന്നെ കൂട്ടികൊണ്ടോയത് നീ കണ്ടില്ലെയ്നോ..അന്നും നീ ഇതുപോലെ തന്നെ പുഞ്ചിരിച്ചോണ്ട് ഇണ്ടെയ്നല്ലോ
അതിനടിയിൽ എനിക്ക് ഒരനിയനും ഒരനിയത്തിയും ഉണ്ടായിട്ടോ..സാബിത്തും സുഹൈലയും..അങ്ങനെ ഉമ്മച്ചിയും ഞാനും തമ്മിൽ അകന്നു..ഒന്നര വയസ്സായ സുഹൈല മോക്ക് ന്നെ ഭയങ്കര ഇഷ്ട്ടായിരുന്നു..പക്ഷെ നിക്കാരും തരൂല കളിപ്പിക്കാൻ..4 വയസ്സുള്ള സാബിത്ത് മോൻ ന്റെ ഓരോ കുറ്റങ്ങൾ കണ്ടുപിടിച്ച് എളാപ്പാനോട് പറയും.7ആം ക്ലാസ് വരെ എന്നെ ഒരു ഓർഫനേജ്കാർ ഏറ്റെടുത്ത് പഠിപ്പിച്ചു..പിന്നെ പഠിക്കാൻ കഴിഞ്ഞില്ലാ.."
"പിന്നെ അവിടെ എനിക്കൊരു കളിക്കൂട്ടുകാർ കൂടിയുണ്ട് ട്ടോ..എന്റെ ഉപ്പാന്റെ ചങ്ങാതി കാസിംക്കായുടെയും ആമിനത്താന്റെയും കുട്ടികൾ 7ആം ക്ലാസിൽ പഠിക്ക്ണ സഹലയും 2 ക്ലാസിൽ പഠിക്ക്ണ സൽവ മോളും.."
"ഒരു ദിവസം ആരുല്ലാത്തപ്പോ ഞാൻ അടുക്കളയിലെ മൂലയിലിരുന്ന് കരയായിരുന്നു..ആരോ വന്നിട്ടെന്റെ തലയിൽ തലോടുന്നു..നോക്കിയപ്പോ ന്റെ മ്മച്ചി..ന്നെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു..നിക്ക് പഠിക്കണം ഉമ്മാ പറഞ്ഞപ്പോ..ന്നോട് പറഞ്ഞതാ ..ന്റെ മോൻ എന്ങ്ങനേലും പഠിക്കണം..ഇനി കരയരുത് എന്നൊക്കെ..അത് കണ്ടോട്ട് എളാപ്പ വന്നത്..ന്നെ കുറേ തല്ലി..തടയാൻ വന്ന ഉമ്മച്ചിക്കും കിട്ടി..ന്റെ ഉമ്മച്ചി ന്നോട് പറഞ്ഞു
.ന്റെ മോൻ ഓടിപ്പൊയ്ക്കോ എങ്ങോട്ടേലും..ഇയാൾ ന്റെ മോനെ കൊല്ല്ണത് കാണാൻ മ്മച്ചിക്ക് വയ്യാന്ന്..പിന്നെ ഓടായിരുന്നു..ഓടി യോടി ഇവ്ടെ എത്തി..."
അതുപറഞ്ഞു അവൻ മുഖം പൊത്തി കരഞ്ഞു..
അപ്പോഴാണ് ആരുടേയോ കൈകൾ..അവന്റെ തോളിൽ സ്പർശിച്ചത്..
....."കുഞ്ഞോനേ...."
(തുടരും..)
shas


No comments:
Post a Comment