സാമാന്യം തിരക്കുള്ള ഹോട്ടൽ തന്നെ ആയിരുന്നു..അതോണ്ട് ജോലിക്ക് ഒട്ടും കുറവില്ലാ..ഫൈസലിനെ കൂടാതെ ഒരു ജോലിക്കാരനും കൂടി അവിടെ ഉണ്ട്..രാമു..അയാളാണു ഭക്ഷണത്തിന്റ്റെ കൈകാര്യം ചെയ്യുന്നത്..
ഫൈസലിനെ ഭാരമുള്ള ജോലികൾ ചെയ്യിക്കുമ്പോഴെല്ലാം ആ അമ്മമനസ്സ് നോവും...സഹികെടുമ്പോ ശാന്തേച്ചി വല്ലതും പറയും
"മനുഷ്യാ...നിങ്ങൾ ആരുമില്ലാത്ത ആ പാവത്തിനോടിങ്ങനെ ക്രൂരത ചെയ്താൽ ദൈവം പോലും പൊറുക്കൂല ട്ടോ..നമ്മുടെ ശാലിനി മോളുടെ അത്രേം പ്രായല്ലേ ഉള്ളു അതിന്.."
"കെടന്ന് കാറാടെതീ...കടയിലെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാ..നീ വീട്ടിലെ കാര്യം നോക്ക്യാ മതി.."
വാസുവേട്ടന് ഒരു കൂസലുമില്ലാ
"ഹും.. ഈ മനുഷ്യനോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ലാ..ദൈവത്തിനു നിരക്കാത്തതാണെന്നുള്ളത് ചെയ്യുന്നതെന്ന് മറക്കണ്ട.."
അതും പിറുപിറുത്തോണ്ട് ശാന്തേച്ചി അടങ്ങും
നിഷാദ് രാവിലെ 7 മണിക്ക് പത്ര വിൽപ്പനക്കിറങ്ങും..8 മണി ആവുമ്പോഴേക്കും കല്പണിക്കാരുടേയോ തേപ്പുകാരുടേയോ ഒക്കെ പോവും ഹെല്പറായിട്ട്.വൈകുന്നേരമാവുമ്പോഴേക്കും ഹോട്ടലിലെത്തും എന്നിട്ട് ഫൈസലിനെ സഹായിക്കും..
.കിടത്തം പഴയപോലെ പീടികത്തിണ്ണയിൽ..ഇടക്കിടെ അവിടെ നിന്ന് അടിച്ചോടിക്കുമ്പോ മറ്റൊരിടം തേടി പോവും..അങ്ങനെയങ്ങനെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു..
ഒരു ദിവസം ഹോട്ടലിൽ ഒരു സംഭവമുണ്ടാായി...അന്ന് ശാന്തേച്ചിക്ക് ഹോസ്പിറ്റലിൽ പോവാനുള്ളതോണ്ട് കടയിൽ വരാൻ കഴിഞ്ഞിരുന്നില്ല..അന്നത്തെ തിരക്കു കാരണം ഫൈസലിനു ഒന്നും കഴിക്കാൻ ഒരു സമയം കിട്ടിയിരുന്നില്ലാ..ഓർഡർ ചെയ്ത ഭക്ഷണം മേശപ്പുറത്തെത്തിക്കുമ്പോ ഫൈസൽ തലകറങ്ങി വീണു..കയ്യിലിരുണ്ടാായിരുന്ന പ്ലേറ്റുകളെല്ലാം താഴേ വീണുപൊട്ടി..അടുത്തുണ്ടാായിരുന്ന ഒരു വ്യക്തിയുടെ ഡ്രസ്സിലെല്ലാം .ഭക്ഷണ സാധനങ്ങൾ ചിതറിത്തെറിച്ചു...
സൂഫി വര്യനായ ഒരു ഉസ്താദ് ആയിരുന്നു അത്..
പെട്ടെന്ന് തന്നെ ഫൈസൽ സുബോധം വീണ്ടെടുത്തു..
എന്താണിവിടെ സംഭവിച്ചത്...!
ഒരു നിമിഷം സ്തബ്ധനായി നിക്കുന്ന അവന്റെ അരികിലേക്ക് മുതലാളി പാഞ്ഞടുത്തു...
"ടാ...എരണംകെട്ടവനെ ന്തുപണിയാടാ നീ കാണിച്ചത്..നിന്നെ ഞാൻ.."
എന്നും പറഞ്ഞ് അവനെ പൊതിരെ തല്ലാൻ തുടങ്ങി..
"നീയൊക്കെ എവിടെ നോക്കിയാ നടക്ക്ണേ..ഇങ്ങനെയാണോ കയറി വര്ണ ആളോട് പെരുമാറാ..."
കഴിക്കാൻ വന്ന പലരും അവനെ ശ്രദ്ധിക്കുന്നുണ്ട്..
"മതി ! നിർത്ത്..."
വാസുവേട്ടനെ തടഞ്ഞുകൊണ്ട് ആ ഉസ്താദ് പറഞ്ഞു..
അടികൊണ്ട് ആ വെളുത്തു തുടുത്ത മുഖത്ത് പാടുകൾ വീണിരുന്നു
"ഇതിന്റെ കാശ് എത്രാന്ന് വെച്ചാാ ഞാൻ തന്നോളാ..എന്റെ ശരീരത്തിൽ ആയതും ഞാൻ സഹിച്ചു..ക്ഷീണം കൊണ്ടാ ഈ കുട്ടി തളർന്നു വീണത്..കണ്ണിൽ ചോരയില്ലേ നിങ്ങക്ക്..
ഞങ്ങൾക്ക് രണ്ടുപേർക്കും തിന്നാനുള്ളതും കൊണ്ട് വാ.. "
രാമു ഭക്ഷണവുമായി വന്നു..
ഫൈസൽ മോൻ ആർത്തിയോടെ കഴിക്കുന്നതും നോക്കി അദ്ദേഹമിരുന്നു....കണ്ടാ തന്നെ അറിയാം ഒന്നും കഴിച്ചില്ലാ എന്ന്..
"എന്താാ മോന്റെ പേര്..?"
"ഫൈസൽ..എന്റെ ഉമ്മ എന്നെ വിളിക്ക്ണത് കുഞ്ഞോന് എന്നാ.."
തലയുയർത്താതെ തന്നെ അവൻ പറഞ്ഞു
"എന്നിട്ട് ഉമ്മയൊക്കെ എവിടെ..? എന്തിനാ മോൻ പഠിക്കേണ്ട സമയത്തിങ്ങനെ പണിയെടുക്ക്ണേ..."
ഒരു നിമിഷം അവൻ കഴിക്കുന്നത് നിർത്തി ഉസ്താദിനെ ദയനീയമായൊന്നു നോക്കി..
ചോദിച്ചത് അബദ്ധമായോ എന്ന് തോന്നിപ്പോയി ഉസ്താദിനു..
"എന്താ മോനേ..എന്താണേലും ന്നോട് പറ.."
(തുടരും...)
shas


No comments:
Post a Comment