Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 2, 2017

കിനാവിലെ മണിയറ ഭാഗം 1

പ്രിയകൂട്ടുകാരേ..ഒരു നിമിഷം..

       ഒരു കഥ തയ്യാറാക്കുമ്പോ അതിൽ ഒരുപാട് പരിമിതികൾ ഉണ്ടായേക്കാം..ദയവായി ഇതിലെ തെറ്റുകുറ്റങ്ങളെ എടുത്തു കാണിക്കുക....വിമർശനങ്ങളാണേതു കാര്യത്തിലും എന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടി..നിങ്ങൾക്കുൾക്കൊള്ളാൻ കഴിയുന്ന സന്ദേശം ഈ കഥയിൽ ഉണ്ടെന്ന് തോന്നുന്നെങ്കിൽ അതിനെ അംഗീകരിക്കുക..പ്രത്യേകിച്ച് ഈ കഥയിൽ ഒരുപാട് തെറ്റുകൾ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്..കാരണം ധൃതിപ്പെട്ട് എഴുതിയതിനാലും ഒരാളുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയതുമാണ്..

"സ്ത്രീ തന്നെ ധനമെന്നു പാടി നടക്കുമാ മർത്ത്യനും വാങ്ങുന്നു സ്ത്രീധനമെമ്പാടും

സമ്പന്നരായോർക്കലങ്കാരമാണത്..
നോവുന്നതെന്നും.., സമ്പാദ്യമില്ലാ മാതാപിതാക്കൾക്ക്
ഉണരൂ ..!സമൂഹമേ..!..ഇനിയെങ്കിലും നിങ്ങളൊരുപെണ്ണിൻ കണ്ണുനീർ ഒപ്പുവാനെങ്കിലും..."

       സ്ത്രീധനമെന്ന ദുരാചാരം ഒരു പെണ്ണിന്റെ മനസ്സിൽ വീഴ്ത്തുന്ന നൊമ്പരത്തെ എനിക്കറിയാവുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുകയാണ്..തെറ്റുണ്ടെങ്കിൽ തിരുത്തി വായിക്കുകയോ..തെറ്റുകൾ ചൂണ്ടികാണിച്ച് എനിക്കും മനസ്സിലാവുന്ന രീതിയിൽ അറീച്ചു തരികയോ ചെയ്യണമെന്നപേക്ഷിക്കുന്നു..
സഹകരണ പ്രതീക്ഷയോടെ

        ഷാസ്..
......................................................

"നാദീ..എടീ നാദിറ.. ഒന്നിങ്ങോട്ട് വര്വോ ഇയ്യ്.". 

റസിയത്താ അടുക്കളയിൽ നിന്ന് നീട്ടി വിളിച്ചു..
"ആ..മ്മച്ചിയേ ദാ വര്വാ..ഫേസ്ബുക്കിൽ നിന്ന് കണ്ണെടുക്കാതെ തന്നെ മറുപടി നൽകി.."
ലോഗൗട്ട് ചെയ്ത്   പോവാൻ നോക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായൊരു കോൾ..
ആരാപ്പോ ഇത് അറിയാത്തൊരു നമ്പർ ആണല്ലോ..

ഏതായാലും നോക്കാം..

"ഹലോ.. ആരാണ്..?"

"ഹലോ ഇതു നാദിറയല്ലേ..

അതേലോ..ഇതാരാ..നിക്ക് മനസ്സിലായില്ലാാ"

"ടീ..നാദീ ..ഇത് ഞാനാ..അൻഷിദ്.."
"ഹാ..അൻഷിദേ..സർപ്രൈസായിരിക്കുന്നല്ലോ..അന്നിപ്പോ കാണാനേ ഇല്ലല്ലോ.‌ഇയ്യ് എവിടാപ്പോ..."
"ഞാനിപ്പോ നാാട്ടിലുണ്ട്..വന്നിട്ട് രണ്ടീസായി.."
"ഹോ..മൂന്ന് കൊല്ലായിലേ ഇയ്യ് പോയിട്ട് ഇത് വരേ ഒന്നു വിളിക്കാൻ തോന്നീലല്ലോ.."
"അത് നാദീ.. അന്ന്   എയർപോട്ടിലെറങ്ങിയ ഉടനെ ന്റെ ഫോണെങ്ങനോ മിസ്സായി..പിന്നെ ആരേം കോണ്ടാക്ട് ചെയ്യാൻ പറ്റീല അതോണ്ടാ ടോ ..സോറി.. "

അൻഷിദ് നിസ്സഹാായത അറീച്ചു..

"സോറി ടാ ഞാൻ നിന്നെ തെറ്റിദ്ധരിച്ചു..എട്ടാം ക്ലാസ് തൊട്ട് പ്ലസ്2 വരേ ഒരുമിച്ച്  പഠിച്ചിട്ടും  ഇയ്യെന്നെ ഇത്രപെട്ടെന്ന് മറന്നുന്ന് കരുതി..ആട്ടേ എന്താ നിന്റെ വിശേഷം.."
"അൽഹംദുലില്ലാഹ്..നല്ലത്.നിന്റെ വിശേഷം പറ കല്യാണം കഴിഞ്ഞോ.? നിന്റെ ആ വികൃതി സഹോദരങ്ങൾ എന്തു ചെയ്യുന്നു..?അൻഷിദ് ഒറ്റ ശ്വാസത്തിൽ ചോദിച്ചു..
"ആ..അൻഷിദേ..ന്റെ നിക്കാഹ് കഴിഞ്ഞ്..മൂപ്പരിപ്പോ ഖത്തറിലാ..വന്നാലെ കല്യാണപ്പരിപാടി ഉണ്ടാവു..പിന്നെ ന്റെ സഹോദരങ്ങൾ സിനു ഇപ്പോ പ്ലസ്ടു..മോനൂസ് ഒമ്പതാം ക്ലാസിൽ..നിന്റെ വീട്ടിലെ വിശേഷം എന്താ..ഉമ്മാ ഉപ്പാ ഇത്താ ഇക്കാ ഇക്കാടെ വൈഫ് ഒക്കെ  സുഖായിരിക്കുന്നോ.."
"അൽഹംദുലില്ലാഹ്..എല്ലാർക്കും സുഖം..നീ ഇപ്പോ കെട്ടിയോനേം ഓർത്ത് വെറുതേ ചടഞ്ഞിരിക്കലാണോ പണി.."
അൻഷിദ് ഒന്നു ചിരിച്ചു..

"അല്ലെടാ പൊട്ടാ..ഞാൻ പി..ജി ചെയ്യുന്നു..പിന്നെ ഒരു കമ്പ്യൂട്ടർക്ലാസ്..പി.എസ്.സി കോച്ചിങ്ങ് ക്ലാസ് ..അങ്ങനെ കുറേ ഉണ്ട്.."

"മതി..പൊന്നേ വയർ നിറഞ്ഞു..

.പിന്നെ നാദീ വേറേ ഒരു കാര്യം അറിയാൻ കൂടിട്ടാ ഞാനിപ്പോ തെരക്കിട്ട് നിന്റെ നമ്പർ തപ്പിപിടിച്ച് നിന്നെ വിളിച്ചെ."

"ന്താടാ എന്തുപറ്റി?"
"അതു പിന്നെ....ന്താടാ..നമ്മുടെ ഷാനിക്കും ഹിഷാമിനും സംഭവിച്ചേ...?.എന്തൊക്കെയോ കുറേ കേട്ടു . ഒന്നുമങ്ങോട്ട് വിശ്വസിക്കാൻ പറ്റ്ണില്ലെടാ"
"അതൊക്കെ ഒരു കഥ തന്നെയാ ടാ..അത് പിന്നെ..

ആഹ് ന്റെമ്മച്ചിയേ.. "
റസിയത്തായുടെ  അപ്രതീക്ഷിതമായുള്ള വ ടി പ്രയോഗം കൊണ്ട് നാദി നിന്നു പുളഞ്ഞു

"ന്നാലും ന്റെ മ്മച്ചിയേ ഒന്നു പറഞ്ഞിട്ട് തച്ചൂടെ ഇങ്ങക്ക്..."
"ആ ..ടി..ഞാൻ വന്നു ന്റെ പൊന്നുമോളോട് പെർമിഷൻ വാങ്ങിട്ട് തല്ലിക്കോളാം എനി..എത്ര നേരായി നാദിറാ അന്നെ ഞാൻ വിളിക്ക്ണ്.."
"ടാ അൻഷിദേ ..അന്നെ ഞാൻ വൈകുന്നേരം വിളിച്ചോളാ..ഇല്ലേൽ ന്റെ മ്മച്ചിന്നെ തല്ലികൊല്ലും.."
"ആയിക്കോട്ടേ നാദി..ഓ..അവളെ കാര്യത്തിലൊരു തീരുമാനായി.."

എന്നും മനസ്സിൽ കരുതി അൻഷിദ് ഫോൺ വെച്ചു..

"അൻഷിദിനു ഒരു സമാധാനവും ഉണ്ടായിരുന്നില്ലാ..എന്തായിരിക്കും ഷാനിക്കും ഹിഷാമിനും ഇടയിൽ സംഭവിച്ചേ..

വന്നിട്ട് 2 ദിവസായി..എങ്ങോട്ടും പോയിട്ടില്ലാ ഇതുവരേ..ഷബീറും നിസാമും ഇപ്പോ പരിഭവിച്ചിരിക്കാവും.."

"ഉമ്മച്ചിയേ..ഞാനിപ്പോ വരാട്ടോ..പുറത്തേക്കൊക്കെ ഇറങ്ങിട്ട്.."
"മോനെ ..ചായന്തേലും കുടിച്ചിട്ട് പൊയ്ക്കോ..ജമീലത്താ അടുക്കളയിൽ നിന്ന് ധൃതി പെട്ട് വന്നു..വേണ്ട മ്മാ..ഞാൻ വന്നിട്ട് കുടിച്ചോളാ.."
അപ്പോഴാണ് അൻഷിദിനു ഷബീറിന്റെ കോൾ വന്നത്..

"ടാ..അൻഷിദേ..നീ പെട്ടെന്ന് ഇങ്ങു വാ ഒരു പ്രത്യേക കാര്യം പറയാനുണ്ട്.."

"എന്താ ഷബീറേ.."
"അതൊക്കെ വന്നിട്ട് പറയാം.."

അൻഷിദ് ഉടനെ തന്നെ ഷബീറിന്റെ ഷോപ്പിലേക്ക് വിട്ടു..

(തുടരും....)

No comments: