മൈമൂനത്തായുടെ പരിഭവവും ഹിഷാമിന്റെ ആ വിളിയും എല്ലാം കൂടി ആയപ്പോ ഷാനി വിവാഹത്തിനു സമ്മതം മൂളി..
വിവാഹത്തിനു ശേഷവും പഠിപ്പിക്കാമെന്ന വ്യവസ്ഥയിലൂടെ...
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു..
റാഷിദ് ഷാനിയെ കാണാൻ വരലും..പെണ്ണുങ്ങൾ വരുന്ന ചടങ്ങും എല്ലാം പെട്ടെന്ന് കഴിഞ്ഞു..അധികം താമസിയാതെ നിശ്ചയവും കഴിഞ്ഞു..
"മൈമൂ..കല്യാണത്തിയ്യതി കുറച്ചൂടെ നീട്ടായിരുന്നു ലേ.. ഇതിപ്പോ മോൾക്കെന്തേലും പൊന്നൊക്കെ പെട്ടെന്ന് ഒപ്പിക്കണ്ടേ.."
"ഇങ്ങളെന്താപ്പോ പറയണേ..
ഓൽക്ക് കല്യാണം പെട്ടെന്ന് തന്നെ വേണമെന്നല്ലേ പറഞ്ഞേ..3മാസത്തെ ലീവിനാ ഓൻ വന്നെ..അതിൽ ഒരു മാസം കഴിഞ്ഞിക്ക്ണ്..
.പണ്ടോം പൈസയും ഒന്നും വേണ്ടാന്നല്ലേ ഓല് പറഞ്ഞേക്കണേ..പിന്നെ ന്തിനാ മനുഷ്യാ ഇങ്ങളിങ്ങനെ ബേജാറാവ്ണേ"
"ന്റെ മൈമോ..ഒന്നും വേണ്ടാാന്ന് ഓല് പറഞ്ഞിണേലും എന്തേലുമൊക്കെ വേണ്ടേ..ഓളെ കഴുത്തിലും കാതിലുമെങ്കിലുമൊക്കെ... "
സൈതാലിക്ക സങ്കടപ്പെട്ടു..
"പടച്ചോൻ എന്തേലും ഒരു വഴി കാണിച്ചു തരാതിരിക്കൂലാ..ഇങ്ങളിങ്ങനെ ടെൻഷനായി ഓരോന്ന് വരുത്തിവെക്കല്ലി..പിന്നെ അയിനേക്കാൾ പണിയാവും.."
മൈമൂനത്താ ഉപദേശിച്ചു
അന്ന് വൈകുന്നേരം നാദി വന്നത് ഷാനിയുടെ വീട്ടുകാർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയുമായിട്ടായിരുന്നു
"ഷാനീ..അനക്കു തരാനായിട്ട് ഉപ്പ കുറച്ച് പൈസ തന്നിണ്..കല്യാണത്തിന്റെ ചിലവിനൊനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് ട്ടോ..എഴുപത്തി അയ്യായിരം ഉണ്ട്..അത്യാവശ്യം സ്വർണ്ണം ഒക്കെ വാങ്ങി ഇടാലോ.."
നാദി അവളെ കയ്യിൽ കാശ് ഏൽപ്പിച്ചു
"നാദീ..എന്തായിതൊക്കെ..ഇത്രമാത്രം കടപ്പാട്..ഞാൻ എങ്ങനെയാ നിന്നോടും കുടുംബത്തോടും തീർക്കാ ടാ.."
ഷാനി അതു കണ്ടു വിതുമ്പി കരഞ്ഞു..
"ഒന്നും കടമായിട്ടല്ല ഷാനി..നിന്നേയും ന്റെ ഉപ്പ ഒരു മോളായിട്ടാണ് കണ്ടത് അങ്ങനെ കരുതിയാ മതി.."
നാദിയും അവളെ കെട്ടിപിടിച്ചു കരഞ്ഞു..
"എന്തിനാ നാദീ നീയിങ്ങനെ കരയ്ണേ..ഞാൻ വീണ്ടും പഠിക്കാൻ വരും ഇൻ ഷാ അല്ലാഹ്.. "
ഷാനി അവള്ടെ മുഖമുയർത്തി സമാധാനിപ്പിച്ചു..
നാദി ഒന്നു ചിരിച്ചെന്ന് വരുത്തി..
"ഷാനി എന്നാ..ഞാൻ പോട്ടേ..നിക്ക് കുറച്ച് തിരക്കുണ്ട്.."
"എന്താടാ..കുറച്ചൂടെ കഴിഞ്ഞ് പോയാ പോരേ.."
ഷാനി കൂട്ടുകാരിയെ പിടിച്ചു വെച്ചു..
"ഇല്ല ടാ..ഞാൻ പിന്നൊരിക്കൽ വരാ.."
എന്തോ ഒരു സങ്കടം നാദിയെ അലട്ടുന്നുണ്ടെന്ന് ഷാനിക്ക് തോന്നിയിരുന്നു..പിന്നെയും അവളെ നിർബന്ധിക്കാൻ നിന്നില്ലാ..
അതിരറ്റ സന്തോഷത്താൽ
മൈമൂനത്താ സൈതാലിക്കാനോട് പറഞ്ഞു..
"ഞാൻ പറഞ്ഞില്ലേ
പടച്ചോൻ നമ്മളെ കൈവിടൂലാന്ന്..ഇപ്പോ ദാ പടച്ചോൻ വന്നത്..ദാ..ആ നാദിമോളെ രൂപത്തിലാ.."
"സന്തോഷമൊക്കെയാണു പക്ഷേങ്കില്..ഇതൊക്കെ നമ്മൾ എങ്ങനാ വീട്ടാ മൈമോ.."
"അതിനു ഇങ്ങള് പേടിക്ക്ണതെന്തിനാ..ഓൾ പറഞ്ഞത് കേട്ടില്ലേ..തിരിച്ചുതരാൻ വേണ്ടിയല്ലാന്ന്..ഒരു മോളെപ്പോലെ കരുതികൊണ്ടാന്ന്..
ഇഞ്ഞീം ഇങ്ങൾ കൂടുതൽ ആലോയിച്ച് പുണ്ണാക്കാതെ..അയിന് കിട്ട്ണ പൊന്നെന്താച്ചാൽ വാങ്ങിക്കൊണ്ടാരാൻ നോക്കി..പോരാത്തതിന് കുറച്ചൊക്കെ ന്റെ പെരക്കാരും തരാണ്ടിരിക്കൂലാ..."
മൈമൂനത്താ സൈതാലിക്കാക്ക് ചാായകൊടുക്കുന്നതിനിടയിൽ പറഞ്ഞു..
ഷാനിയുടെ ഖൽബിലും സ്വപ്നങ്ങൾ ചിറകുവിടർത്തി പറന്നിറങ്ങി..താനും ഒരു
കല്യാണപെണ്ണാവാൻ പോവുകയാണ്.. അവളുടെ മധുരക്കിനാവുകളോടൊപ്പം കൂട്ടിരിക്കാൻ അന്നു രാത്രി ശക്തമായ ഇടിമിന്നലുകളുടെ അകമ്പടിയോടെ ഒരുഗ്രൻ പേമാരി വിരുന്നെത്തി..
സ്വപ്നങ്ങളെ മനസ്സിന്റെ പട്ടുമെത്തയിൽ നെയ്തെടുത്തുകൊണ്ട് ഷാനി എന്ന ആ മൊഞ്ചത്തിക്കുട്ടി കിനാവ് കാണാൻ തുടങ്ങിയിരിക്കുന്നു.. മഴയുടെ താളത്തിനൊപ്പം അവളുടെ മനസ്സും നൃത്തമാടി..നിദ്രാ ദേവി തഴുകിയെത്തും വരേ അത് തുടർന്നു..മഴ ആസ്വദിച്ചിരുന്ന അവൾ ജനൽ പാളികൾ അടച്ചിരുന്നില്ല..പഠിക്കാനിരിക്കുന്ന ടേബിളിനോടോരം ചേർന്ന് കിടക്കുന്നയവൾ ഞെട്ടിയുണർന്നത് ആരുടെയോ തേങ്ങൽ കേട്ടായിരുന്നു..
(തുടരും...)
shas

No comments:
Post a Comment