┏══✿ഹദീസ് പാഠം 279✿══┓
■══✿ <﷽> ✿══■
13 - 4 -2017 വ്യാഴം
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا : أَنَّ قُرَيْشًا أَهَمَّهُمْ شَأْنُ المَرْأَةِ المَخْزُومِيَّةِ الَّتِي سَرَقَتْ ، فَقَالُوا: مَنْ يُكَلِّمُ فِيهَا رَسُولَ اللهِ ﷺ ؟ فَقَالُوا : وَمَنْ يَجْتَرِئُ عَلَيْهِ إِلَّا أُسَامَةُ بْنُ زَيْدٌ حِبُّ رَسُولِ اللهِ ﷺ فَكَلَّمَهُ أُسَامَةُ ، فَقَالَ رَسُولُ اللهِ ﷺ أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللهِ تَعَالَى؟! ثُمَّ قَامَ فَاخْتَطَبَ ، ثُمَّ قَالَ: إِنَّمَا أَهْلَكَ الَّذِينَ قَبْلَكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيِهمُ الشَّرِيفُ تَرَكُوهُ ، وَإِذَا سَرَقَ فِيهِمُ الضَّعِيفُ ، أَقَامُوا عَلَيْهِ الحَدَّ ، وَايْمُ اللهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا (مُتَّفَقُ عَلَيْهِ)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഖുറൈശികൾക്ക് മഖ്സൂമി ഗോത്രത്തിൽ പെട്ട കളവ് നടത്തിയ ഒരു സ്ത്രീയുടെ കാര്യം ഏറെ പ്രയാസകരമായി അവർ പറഞ്ഞു: അവളുടെ കാര്യത്തിൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ആര് സംസാരിക്കും? അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻറെ തിരു ദൂദർ ﷺ യുടെ ഇഷ്ടക്കാരനായ ഉസാമ (റ) യല്ലാതെ മറ്റാർക്കാണ് ഇതിന് ധൈര്യം ഉണ്ടാവുക? അങ്ങനെ ആ വിഷയം ഉസാമ (റ) തിരു നബി ﷺ യോട് സംസാരിച്ചപ്പോൾ അവിടുന്ന് ചോദിച്ചു: അല്ലാഹുവിന്റെ ശിക്ഷാ നടപടികളിൽ പെട്ട കാര്യത്തിൽ നിങ്ങൾ ശുപാർശ പറയുകയോ?! പിന്നീട് തിരു നബി ﷺ എഴുന്നേറ്റു നിന്നു പ്രസംഗിച്ചു കൊണ്ട് പറഞ്ഞു: നിങ്ങൾക്ക് മുമ്പുള്ള സമൂഹം നശിക്കാനുള്ള കാരണം അവരിൽ ഉന്നതർ കളവ് നടത്തിയാൽ അവർ ഉപേക്ഷിക്കും പാവപ്പെട്ടവൻ കട്ടാൽ ശിക്ഷാ നടപടികൾ നടപ്പിലാക്കും, അല്ലാഹു ﷻ തന്നെയാണ് സത്യം മുഹമ്മദ് ﷺ ന്റെ മകൾ ഫാത്തിമ (റ) കട്ടാലും അവരുടെ കൈ ഞാൻ മുറിക്കും (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment