Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 19, 2017

കിനാവിലെ മണിയറ'- ഭാഗം 18


കിഴക്ക് ചക്രവാള സീമയിൽ സൂര്യരശ്മികൾ പതിയെ തലപൊക്കി തുടങ്ങി...
ഇന്നലെ രാത്രിയിലെപ്പോഴോ പെയ്തമഴ ഭൂമി ദേവിയെ നനവുറ്റതാക്കിയിരുന്നു..
രാവിലെ തന്നെ ലോഡിങ്ങിനായി ഇറങ്ങാറുള്ള ഹിഷാം ധൃതിപ്പെട്ട് ഒരുങ്ങുന്നതിനിടയിലാണ് നാദിയുടെ കോ ൾ വന്നത്..
ഇവളെന്താ ഇത്ര രാവിലെ തന്നെ..!!
"എന്താ നാദീ.."
സങ്കടം നിഴലിക്കുന്ന നാദിയുടെ മറുപടിയിൽ ഹിഷാമിനെന്തോ പന്തി കേട് തോന്നി..
"എന്താാണേലും പറ നാദീ വേഗം.."
"അത്..പിന്നെ.. ഹിഷാമേ
.ഷാനീ ഹോസ്പിറ്റലിലാണ്..സൂയിസെഡ്  ശ്രമമാണോ എന്ന് സംശയമുണ്ട്..വാഴക്കാട്ടെ ഒരു പ്രൈവറ്റ്  ഹോസ്പിറ്റലിലാണുള്ളേ.."
എന്ത്...?ഷാനി ആത്മഹത്യാ ശ്രമം നടത്തിയെന്നോ..."
കേട്ട വാർത്ത വിശ്വസിക്കാനാവാതേ ഹിഷാം തരിച്ചു നിന്നു...
*********************************
"എന്നാലും ഷാനീ..എന്തിനാ നീ ഈ ബുദ്ധിമോശം കാണിക്കാൻ പോയേ.."
കയ്യിലെ മുറിവ് തടവിക്കൊണ്ട് നാദി ചോദിച്ചു..
നിശബ്ദമായി കണ്ണീർ പൊഴിച്ചതല്ലാതെ അവൾക്കു മറുപടി ഒന്നുമുണ്ടായിരുന്നില്ലാ..
"മോളേ പതുക്കേ പറ...ആരും അറിഞ്ഞിട്ടില്ലാ..വീട്ടുജോലിക്കിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാ എല്ലാരോടും പറഞ്ഞേക്ക്ണേ..ന്റെ കുട്ടിക്ക് അവടെ എന്തു കൊറവുണ്ടാായിട്ടാ ഓളിങ്ങനേ...."
വാക്കുകൾ മുഴുമിക്കാനാവാതെ മൈമൂനത്താ വിതുമ്പി..
"സാരല്യ ഉമ്മാ..ഇപ്പോ അവളോടൊന്നും ചോദിക്കാൻ പോണ്ടാ..സാവധാനം ഞാനെല്ലാം ചോദിച്ചറിഞ്ഞോണ്ട് ..ഉമ്മ വിഷമിക്കാതിരിക്കി..‌"
നാദി മൈമൂനത്തായോട് രഹസ്യമായി പറഞ്ഞു..
"ഉം..മോളേ..ഞാൻ ചായ വാങ്ങിച്ച് വരാ..മോള് അത് വരേ ഇവിടെ നിക്ക്..ഉപ്പാ ഓൾക്കുള്ള മരുന്നു വാങ്ങിക്കാനായി പോയതാ.."
"ആയിക്കോട്ടെ ഉമ്മാ..ഇങ്ങൾ പോയി വരി.."
        ഉമ്മ ചായ വാങ്ങിക്കാനായി പുറത്ത് പോയപ്പോയാണ്..വാർഡിന്റെ അറ്റത്തായൊരു മുഖം പ്രത്യക്ഷപ്പെട്ടത്..ഹിഷാം..ദൂരെ നിന്നും അവൻ ഷാനിയെ കാണാൻ പ്രയാാസപ്പെടുന്നുണ്ടായിരുന്നു.നാദി ഹിഷാമിന്റെ അരികിലേക്ക് ചെന്നു..
"എന്താ ഹിഷാം അവിടെ നിന്നു കളഞ്ഞത്..അകത്തോട്ട് വാ.."
"വേണ്ട നാദി..ഇത് ഹോസ്പിറ്റൽ വാർഡാണ്.ഒരുപാട് പേരുണ്ട് ഇവടെ.ഷാനി കല്യാണം നിശ്ചയിച്ചൊരു പെണ്ണാണ് ..ഞാൻ ഇനി ഇവിടെ കയറിയിറങ്ങിയാ നാളത്തെ വാർത്ത അതാവും..അത് ഷാനിയുടെ ജീവതത്തെ തന്നെ ബുദ്ധിമുട്ടിലാക്കും..അവളോട് വിഷമിക്കരുതെന്ന് പറയണം . കാശിന് എന്താവശ്യമുണ്ടേലും ചോദിക്കാൻ മറക്കരുത് ട്ടോ"
നാദി പിന്നെ ഒന്നും പറയാൻ നിന്നില്ലാ..
പക്ഷേ ഇത്തവണ ഹിഷാം വച്ചു നീട്ടിയ കാശ് നാദി സ്വീകരിച്ചില്ലാ..
"നാദീ ഇത് വാങ്ങിക്ക്...ഇവിടെ എന്തെങ്കിലുമൊക്കെ ആവശ്യം കാണും.."
"വേണ്ട ഹിഷാം..എല്ലാം അവളറിഞ്ഞ സ്ഥിതിക്ക് ഇനി ഇതവൾ സ്വീകരിക്കുമെന്ന് തോന്ന്ണ്ടോ..ഇപ്പോൾ അവൾ നിന്നെ മനസ്സറിഞ്ഞു സ്നേഹിക്കുന്നുണ്ടെന്നാ എനിക്ക് മനസ്സിലാക്കാൻ  പറ്റുന്നത്..അതോണ്ട് നീ എന്തെങ്കിലും ഒരു വഴി കാണാൻ ശ്രമിക്ക്.. "
പക്ഷേ നാദി പറഞ്ഞതൊന്നും അംഗീകരിക്കാൻ അവൻ തയ്യാറായില്ലാ
"എന്തു വഴി...ഒരു കുടുംബത്തിന്റെ മുഴുവൻ ശാപവും വാങ്ങി വെച്ചിട്ട് എനിക്ക് സന്തോഷിക്കണ്ട നാദീ.."
നാദിയിൽ നിന്ന് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് ഷാനിയോട് കണ്ണുകളാൽ യാത്ര പറഞ്ഞ് ഹിഷാം ഇറങ്ങി..
"നാദീ നീയെനിക്ക് ഒരുപാകാരം ചെയ്യോ.."
ഷാനി ചോദിച്ചു..
"പറ ഷാനീ എന്താണേലും...എനിക്ക് പറ്റുന്നതാണേൽ ഷുവർ..ഞാൻ ചെയ്യാം.."
"നീ എനിക്ക് റാഷിദ്ക്കാനെ ഒന്നു വിളിച്ചു തരോ..."
നാദി അവളുടെ ഫോണിൽ നിന്ന്  റാഷിദ്‌നെ വിളിച്ചു...
"റാഷിദ്ക്കാ.എനിക്ക് ഇങ്ങളെ ഒന്നു കാണണം..ഞാൻ വാഴക്കാടുള്ള ഒരു പ്രൈവറ്റ്വ് ഹോസ്പിറ്റലിലെ ജനറൽ വാർഡിലുണ്ട്‌. "
റാഷിദ് വരാമന്നും ഏറ്റ് 
ഫോൺ വെച്ചു..
"നീയിനി ഇതെന്തിനുള്ള പുറപ്പാടാ ഷാനീ..
കല്യാണത്തിനു ഇനി രണ്ടാാഴ്ച കൂടിയേ ഉള്ളു..റാഷിദിന്റെ വീട്ടിലും നിന്റെ വീട്ടിലും ക്ഷണിക്കാനുള്ളവരേയെല്ലാം ക്ഷണിച്ചു കഴിഞ്ഞിണ്ടാവും..എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അത് രണ്ടു കുടുംബത്തേയും ബാധിക്കും..അതോർമ്മ വേണം.."
"പേടിക്കണ്ട നാദീ കല്യാണം മുടക്കാൻ വേണ്ടീട്ടൊന്നുമല്ലാ റാഷിദ്ക്കാനെ കാണണമെന്ന് പറഞ്ഞേ..."
പിന്നെ ഇവളിതെന്തിനുള്ള പുറപ്പാടാണെന്ന് തിരിച്ചറിയാനാവാതെ നാദി സംശയിച്ചു നിന്നു..
"ബോറടിക്ക്ണ് നാദീ ..ഇവടെ ഇങ്ങനെ കിടന്നിട്ട്..."
"ഹോ..ബോറടിക്ക്ണ്ടല്ലേ..ഓരോന്നു ചെയ്ത് വെക്കുമ്പോ ഓർക്കണം..ഉടനെ അങ്ങു പോവാന്ന് കരുതിണ്ടാവും ലേ..പടച്ചോൻ പൊറുക്കാത്ത തെറ്റാ ഇയ്യ് ചെയ്യാൻ ശ്രമിച്ചേ വല്ല ബോധവുമുണ്ടോ അനക്ക്.."
"അത് പിന്നെ നാദീ അപ്പോഴത്തെ അവസ്ഥയിൽ..."
ഓരോന്ന് പറഞ്ഞ് എനിം വെറുതെ ഇവളെ മനസ്സ് വിഷമിപ്പിക്കണ്ടാന്ന് കരുതി നാദി വിഷയം മാറ്റി..
"ഉം..സാരല്യാ..അത് വിട്..പിന്നെ ബോറടിക്ക്ണ്ടേൽ ഈ കഥ വായിച്ചോണ്ടിരുന്നോ..വാട്ട്സപ്പിൽ വന്നോണ്ടിരിന്ന കഥയാ..സ്നേഹപൂർവ്വം വാവാച്ചിക്ക്..എഴുതിയത് ഏതോ ഷാസ് എന്ന ലേഡിയാ..ശരിക്കും ഒരാളെ ജീവിതത്തിൽ സംഭവിച്ച കഥ കൂടിയാ ഇത്.."
"എവിടെ നോക്കട്ടേ".. ഷാനി ഫോൺ വാങ്ങി
"പ്രശ്നങ്ങളൊന്നും നമുക്ക് മാത്രല്ല ഷാനീ ഉള്ളത്..അതിനുള്ള പരിഹാരം ഓടിച്ചെന്ന് ആത്മഹത്യ ചെയ്യല്ല..അതൊന്ന് വായിച്ച് നോക്ക്   അതിലുള്ള കഥാപാത്രങ്ങൾ വേഗം പോയി ആത്മഹത്യ ചെയ്തിരുന്നേൽ അതിൽ ശുഭം എന്നവസാനിപ്പിക്കാൻ ഒരു പാർട്ട് ഉണ്ടാവൂലെയ്നു"
"ഇവരങ്ങനെ
കഥാകാരി എന്നൊന്നും പറയാൻ പറ്റൂലാ.. ഒരാളുടെ ജീവിതകഥ വിരൽതുമ്പിനാൽ പകർത്തിയെഴുതി അത്രേ ഉള്ളൂ..ഇവരെ വേറേ ഒരു കഥയുണ്ട് ..പേര് ഉമ്മാന്റെ കുഞ്ഞോൻ.. അതിലുമുണ്ട് നിനക്ക് പ്രചോദനമുണ്ടാക്കുന്ന കാര്യങ്ങൾ.." നാദി പറഞ്ഞു
"ആ അതിവര് എഴുതിയതാണോ..അത് ഞാൻ കുറച്ച് ദിവസം മുന്നേ ഉമ്മാന്റെ ആങ്ങള മൻസൂർക്കാന്റെ വാട്ട്സപ്പിൽ വായിച്ചിക്ക്ണ്..പക്ഷേ എഴുതിയത് മറ്റാരോ ആണല്ലോ..."
"ആ..
ചിലരുണ്ട് മറ്റുള്ളവർ എഴുതിയ കഥ അടിച്ചുമാറ്റാനായി നടക്കുന്നവർ.. സ്വന്തം പേരും വെച്ചു വല്യ സ്റ്റാറായി ചമഞ്ഞു നടക്കുന്നവർ അങ്ങനെ കുറേ ഇറങ്ങീട്ടുണ്ട് ഇപ്പോ..."
"എന്നു വെച്ചാ..?" ഷാനിക്ക് ശരിക്ക് മനസ്സിലായില്ലാ
"ഉദയനാണ് താരം എന്ന ഫിലിമിൽ മോഹൻലാലിന്റെ കഥ മോഷ്ടിക്ക്ണ ശ്രീനിവാസന്റെ കഥാപാത്രത്തെ പോലെ തന്നെ...
മറ്റുള്ളവരുടെ കഷ്ടപ്പാടിൽ കയ്യിട്ട് വാരാാനായിട്ട് ചിലരുണ്ട്..അങ്ങനെ ചെയ്തുപഠിച്ചവർ വീണ്ടും ചെയ്തുകൊണ്ടേയിരിക്കും..
ഇവരുടെ കഥ എന്നല്ല പലരുടേയും..അങ്ങനെ മാറിവന്നതാവും..ഇവരെ എനിക്കറിയാ..."
നാദി വാച്ചിലേക്ക് നോക്കി..ഓരോരോ കഥകൾ പറഞ്ഞു സമയം പോയതറിഞ്ഞില്ലാ..
"ഷാനീ ..എന്നാ ഞാൻ പോട്ടേടീ..സമയം ഒരുപാടാായി..എനിക്കൊരു കമ്പ്യൂട്ടർ ക്ലാസ് ഉണ്ട്.."
അപ്പോഴേക്കും മൈമൂനത്തായും വന്ന്..
"അനക്ക് പോവാൻ വൈകിയോ മോളേ..കാന്റീനിൽ നല്ല തിരക്കായിരുന്നു.."
"അതൊന്നും സാരല്യ ഉമ്മാ..ന്നാ ഷാനീ ഞാൻ പോട്ടേ ട്ടോ..വൈകുന്നേരം അന്നെ വിളിച്ചോളാ..."
അവൾ തലയാട്ടികൊണ്ട് പ്രിയകൂട്ടുകാരി നാദിയെ യാത്രയാക്കി..
                 ‌ (തുടരും)
shas

No comments: