Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 24, 2017

കിനാവിലെ മണിയറ'- ഭാഗം 22

ഷാനിയുടെ വീട്ടിൽ കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം നടക്കുന്നുണ്ട്..വീടിന്റെ പെയിന്റിംഗും മറ്റുമായി സൈതാലിക്കയും പണിക്കാരോടൊപ്പം ഓടി നടക്കാണ്.ഇനി കല്യാണത്തിനു ഒരാഴ്ച കൂടിയേ ഉള്ളു..പക്ഷേ ഷാനിയൊഴികെ മറ്റെല്ലാവരും ഹാപ്പിയായിരുന്നു...അവൾക്കാകെ വീർപ്പുമുട്ടലായിരുന്നു..ഹിഷാം ഒരാഴ്ചമുന്നേ ഉപ്പാക്ക് വാക്ക് കൊടുത്തുപോയെന്നുള്ളത് ശരിയാണ്..പക്ഷേ അതിനു ശേഷം വിളിച്ചിട്ടേയില്ലാ..അങ്ങോട്ട് വിളിച്ചിട്ടാണേൽ ഫോൺ ഓഫുമാണ്..
"മോളേ ഹിഷാം മോൻ വിളിക്കാറില്ലേ..അവിടെ പ്രശ്നമൊന്നുമില്ലല്ലോ ലേ.."
"ആ..വിളിക്കാറുണ്ട് ഉപ്പാ..പ്രശ്നമൊന്നുമില്ലാ.."
അങ്ങനൊരു കള്ളം ഉപ്പാന്റെ മുഖത്ത് നോക്കി പറയാനാഗ്രഹമുണ്ടായിട്ടല്ല..പക്ഷേ..ഉപ്പാന്റെ മനസ്സ് തളരുന്നത് കാണാനുള്ള ധൈര്യമില്ല..ദിവസം കഴിയും തോറും ഷാനിയിലെ ആധി കൂടിക്കൂടി വന്നു..ആരോടും പറയാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ലാ..കാരണം എല്ലാറ്റിനും ഉത്തരവാദി താനൊറ്റ ഒരുത്തിയാണല്ലോ
ആകെ പറയാനുള്ളത് നാദി മാത്രമാണ്..
പിന്നെ ഒന്നും ആലോചിച്ചില്ല..പിടിച്ചു വെക്കാനാവാത്ത ആ ഹൃദയത്തിന്റെ വേദന നാദിയിലേക്ക് പങ്ക് വെക്കാൻ അവൾ തീരുമാനിച്ചു..
"നാദീ..ഇയ്യൊന്നു ഇവിടം വരേ വാ..വളരെ അത്യാവശ്യാ.."
"ന്താടാ എന്തുപറ്റി.."
"എല്ലാം ഇവിടെ വന്നിട്ട് പറയാ.."
ഉച്ചയായപ്പോയേക്കും നാദി എത്തി..കാര്യങ്ങളെല്ലാം പറഞ്ഞപ്പോ അവളിലും ഒരു ആധി നിറഞ്ഞിരുന്നു..ഹിഷാമിന്റെ അറിയാവുന്ന  എല്ലാ നമ്പറിലേക്കും അവൾ വിളിക്കാനായി ശ്രമിച്ചോണ്ടിരിന്നു..
"എന്താ ഷാനീ നമ്മളിനി ചെയ്യാ..കല്യാണത്തിനാണേൽ ഇനി നാലു ദിവസം കൂടിയേ ബാക്കിയുള്ളു..ഉപ്പാനോട് എല്ലാം തുറന്നു പറയല്ലേ നല്ലത്.."
"നാദീ...ഞാ..ൻ...എന്റെ തീരുമാനം തെറ്റായിപ്പോയോ ടാ.."
തേങ്ങി കരയുന്ന ഷാനിയെ നോക്കി ശാസനാ രൂപത്തിൽ നാദി മെല്ലെ  പറഞ്ഞു..
"ഷാനീ ..ഇയ്യൊന്ന് കണ്ണ് തൊടക്ക്..എല്ലാരും അന്നെ ശ്രദ്ധിക്ക്ണ്ട്..ഹിഷാം കാശ് തരാൻ വിളിക്കുന്നയന്നൊക്കെ അവന്റെ ഏതോ ഫ്രണ്ടിന്റെ നമ്പറിന്ന് വിളിക്കാറുണ്ടാായിരുന്നു..കോൾ ലിസ്റ്റിൽ നോക്കട്ടേ അത് കിട്ടോന്ന്.."
അവസാന  ശ്രമമെന്നോണം  പ്രതീക്ഷയോടെ രണ്ടുപേരും നമ്പർ പരതാൻ തുടങ്ങി..
ഡേറ്റ് പരതി കോൾ നോക്കിയപ്പോ സേവ് ചെയ്യാത്ത ഒരു നമ്പർ കണ്ടെത്തി..
"ഹലോ..ഇത് ഹിഷാമിന്റെ ഫ്രണ്ടല്ലേ.."
"ആ ..അതേ..ഞാൻ ജാബിറാണ് ..ആരാ ത്?"
"ഞാൻ നാദിറ.."
"ആ ..അറിയാം..അവൻ പറഞ്ഞു കേട്ടിട്ടുണ്ട്..എന്താ കാര്യം....?"
"അത് ..ഹിഷാമിനെ ഒന്നു കിട്ടണമായിരുന്നു.."
"സോറി ഞാനിപ്പോ തിരക്കിലാണ്..നിങ്ങൾ പിന്നെ വിളിക്കൂ.."
കോൾ കട്ടാക്കി..
ജാബിർ എന്തോ ഒഴിഞ്ഞു മാറുന്ന പോലെ..പിന്നെയും കുറേ തവണ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫിലായിരുന്നു..
"ഷാനീ ..ഇയ്യെല്ലാം ഉപ്പനോട് പറയാ നല്ലത്..അത്രേം നേരത്തെ പ്രതീക്ഷ ഒഴിവാക്കാലോ.."
"നാദീ..അവിടെ വരേ ഒന്നു പോയി നോക്കിയാലോ.."
"ന്താടീ ഇയ്യ് പറയ്ണേ..ഒരിക്കൽ പോയി നാണം കെട്ടതല്ലേ..ഇനീം ഓലെ വായിലുള്ളത് കേൾക്കാനാണോ.."
അവളാകെ ധർമ്മസങ്കടത്തിലായി..
എങ്ങനെ ഉപ്പാന്റെ മുഖത്ത് നോക്കി ഇത് പറയും..ഒരിക്കൽ ആ കല്യാണം മുടക്കിയപ്പോ തകർന്നിരിക്ക്ണത് കണ്ടതാണ്.ഇനിയും വയ്യ...ഓരോന്ന് ചിന്തിച്ച് നിദ്രയുടെ ആഴങ്ങളിലേക്കവൾ വീണു പോയിരുന്നു..
അങ്ങനെ
ഷാനി കാത്തിരുന്ന ആ കല്യാണ ദിവസം വന്നെത്തിയിരിക്കുന്നു...നന്നായി അണിഞ്ഞൊരുങ്ങിയ പെണ്ണിനെ കാണാൻ ഒരുപാട് പെണ്ണുങ്ങൾ തിക്കും തിരക്കും കൂട്ടുന്നുണ്ട്..
ചോറ്ററയിൽ ഭക്ഷണത്തിനു വേണ്ടി കലപിലകൂട്ടുന്ന ആളുകൾ..മൈമൂനത്താ വരുന്നവരെയെല്ലാം ക്ഷണിച്ചിരുത്തി വെള്ളം കൊടുക്കുന്നുണ്ട്..ഷാനിയുടെ അനിയത്തിമാർ തുള്ളിച്ചാടി നടക്കുന്നുണ്ട്..
പന്തലിൽ  പ്രധാനിയായി എല്ലാ കാര്യങ്ങളും നോക്കി നടത്താൻ അബൂബക്കർ ഹാജിയുമുണ്ട്.
ഏകദേശം ഉച്ചയോടടുത്ത  സമയമായിരിക്കുന്നു.. വരനെ തേടി പോവുന്ന ചടങ്ങൊന്നും ഈ കല്യാണത്തിനു നടക്കൂലാത്തതിനാൽ അക്ഷമയോടെ വരനെ എതിരേൽക്കാൻ കാത്തിരിക്കുകയാരുന്നു ഉപ്പ സൈതാലിക്കയും അമ്മോൻ മൻസൂറും അങ്ങനെ പ്രധാനപ്പെട്ട കാരണവന്മാർ..
അപ്പോഴാണ്..പന്തലിൽ ഒരശരീരി പോലെ ആ വാക്കുകൾ മുഴങ്ങികേട്ടത്..
"പുയ്യാപ്ല ചതിച്ചു.. ഹിഷാം ചതിച്ചു....പെരക്കാരെ ധിക്കരിച്ച് ഓന് വരാൻ പറ്റൂലാാത്രേ.."
ഒരു ഞെട്ടലോടെയാണ് ആ വാർത്ത എല്ലാവരും സ്വീകരിച്ചത്...
ഓടിക്കിതച്ചു വന്നയാളുടെ ശബ്ദം കേട്ട ഭാഗത്തേക്ക് മൻസൂറും ഹാജിയാരും ഓടിചെല്ലുന്നതിനിടയിലാണ് സൈതാലിക്ക ബോധമറ്റു നിലത്തു വീണത്..വീഴ്ചയിൽ തലയെവിടെയോ അടിച്ചു..അപ്പോഴും
ആ കണ്ണുകൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു..ആരെയോ തിരയുന്നുണ്ടായിരുന്നു...പിന്നീട് പതിയെ അത് എന്നെന്നേക്കുമായി അടഞ്ഞു...ഓടിക്കൂടിയ ആളുകളെ  വകഞ്ഞുമാറ്റി  ഷാനി സ്ഥലകാല ബോധമില്ലാതെ വാവിട്ട്  കരഞ്ഞു...
"ഉപ്പാാാ..... ഉപ്പാാാാ...."
                        (തുടരും...)
shas
          കഥയുടെ മുന്നോട്ടുള്ള ഒഴുക്കിന് വായനക്കാരുടെ മൗനം ഒരു തടസ്സമായിരിക്കേ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അത്യാവശ്യമായതിനാൽ  കഥ തുടർന്നെഴുതാനാവാതെ പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു...
എന്ന് നിങ്ങളെ ബോറടിപ്പിക്കാനായി അനുനിമിഷം ഓരോ പദ്ധതികൾ മെനഞ്ഞുകൊണ്ടിരിക്കുന്ന നിങ്ങളുടെ
സ്നേഹിത...
         ..... സ്നേഹപൂർവ്വം
                               ഷാസ്....

No comments: