
┏══✿ഹദീസ് പാഠം 290✿══┓
■══✿ <﷽> ✿══■
24 - 4 -2017 തിങ്കൾ
وَعَنْ أَبِي مُوسَى الْأَشْعَرِيُّ رَضِيَ اللهُ عَنْهُ : أَنَّ رَسُولَ اللهِ ﷺ قَالَ : إِذَا مَاتَ وَلَدُ الْعَبْدِ قَالَ اللهُ تَعَالَى لِمَلَائِكَتِهِ : قَبَضْتُمْ وَلَدَ عَبْدِي؟ فَيَقُولُونَ : نَعَمْ ، فَيَقُولُ : قَبَضْتُمْ ثَمَرَةَ فُؤَادِهِ؟ فَيَقُولُونَ : نَعَمْ ، فَيَقُولُ : مَاذَا قَالَ عَبْدِي؟ فَيَقُولُونَ : حَمِدَكَ وَاسْتَرْجَعَ ، فَيَقُولُ اللهُ تَعَالَى : اِبْنُوا لِعَبْدِي بَيْتًا فِي الْجَنَّةِ ، وَسَمُّوهُ بَيْتَ الحَمْدِ (رَوَاهُ التَّرْمِذِي)
✿═════════════✿
അബൂ മൂസൽ അശ്അരി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: (അല്ലാഹുവിന്റെ) അടിമയുടെ മകൻ മരിച്ചാൽ അല്ലാഹു മാലഖമാരോട് ചോദിക്കും: നിങ്ങൾ എന്റെ അടിമയുടെ മകനെ (ആത്മാവിനെ) പിടിച്ചുവോ? അവർ പറയും: അതെ, അല്ലാഹു ചോദിക്കും: നിങ്ങൾ അവന്റെ കരളിന്റെ കഷ്ണത്തെ പിടിച്ചുവോ? അവർ പറയും: അതെ. അല്ലാഹു ചോദിക്കും: എന്റെ അടിമ എന്ത് പറഞ്ഞു? അവർ പറയും: നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹ്... പറയുകയും ചെയ്തു അപ്പോൾ അല്ലാഹു പറയും: എന്റെ അടിമക്ക് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു ഭവനം നിർമ്മിക്കുക; അതിന് നിങ്ങൾ (ബൈത്തുൽ ഹംദ്) സ്തുതിയുടെ ഭവനമെന്ന് പേര് വെക്കുക (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment