നേരത്തേ റൂമിൽ നിന്ന് കേട്ട അതേ ശബ്ദം..
ഇന്നലെ ഫാമിലി ആൽബം ഷംന മോൾ കാണിച്ചു തന്നതോണ്ട് മുഖം കണ്ടപ്പോ പെട്ടെന്ന് ആളെ മനസ്സിലായി
ഷുക്കൂറിക്കാന്റെ വൈഫ് സമീനത്താ..!
അപ്പോ ഇവരുടെ സ്വരമായിരുന്നല്ലേ നേരത്തേ ഉമ്മാന്റെ നേർക്കു പാഞ്ഞടുത്തത്..
അപ്പോ ഇവരുടെ സ്വരമായിരുന്നല്ലേ നേരത്തേ ഉമ്മാന്റെ നേർക്കു പാഞ്ഞടുത്തത്..
"എന്താടീ അന്റെ പേര്..?"
സമീനത്താന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ മറന്നുകൊണ്ട്
ഷാനി ഒരു നിമിഷം കണ്ണെടുക്കാതെ അവരെ തന്നെ നോക്കിയിരുന്നു പോയി..ഒരു ജ്വല്ലറിയിലെ പരസ്യപെണ്ണ് വന്ന് തന്റെ മുന്നിൽ വന്ന് നിക്ക്ണ പോലെ തോന്നി അവൾക്ക്..
ഷാനി ഒരു നിമിഷം കണ്ണെടുക്കാതെ അവരെ തന്നെ നോക്കിയിരുന്നു പോയി..ഒരു ജ്വല്ലറിയിലെ പരസ്യപെണ്ണ് വന്ന് തന്റെ മുന്നിൽ വന്ന് നിക്ക്ണ പോലെ തോന്നി അവൾക്ക്..
" എന്താടീ..ഇയ്യ് ഞാൻ ചോദിച്ചത് കേട്ടില്ലേ..?"
എന്താ അന്റെ പേരെന്ന്..?
എന്താ അന്റെ പേരെന്ന്..?
"സമീനത്ത.."പേടി കാരണം ഷാനി പറഞ്ഞത് മാറിപ്പോയി
"ന്റെ പേരല്ല..അന്റെ പേരെന്താന്ന്.."
"ന്റെ പേരല്ല..അന്റെ പേരെന്താന്ന്.."
"ഷാ..ഷാനിബ.."
അവൾ വിക്കി വിക്കി പറഞ്ഞു
അവൾ വിക്കി വിക്കി പറഞ്ഞു
"ഇയ്യല്ലെടീ..ആ ദരിദ്രവാസി കുടുംബത്തിന്ന് വലിഞ്ഞു കേറി വന്നവൾ..അനക്ക് പൊന്നൊക്കെ എത്ര ഉണ്ടെടീ.."
അവരുടെ അഭിസംബോധന കേട്ട് ഷാനിയുടെ മനസ്സൊന്നു നൊന്തു
"പതിനഞ്ചു പവൻ.."
"പതിനഞ്ചു പവനോ..."
സമീന അത് കേട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി..
"ഓ..ഇയ്യതിന് ആ ഹിഷാമിനെ വളച്ചൊടിച്ച് കുപ്പീലാക്കിയതാണല്ലോ ലേ..
ആ..നടക്കട്ടെ..നടക്കട്ടെ..ഇനി എന്നോട് സൊള്ളീന്നും പറഞ്ഞ് ആ തള്ളേടെ വായിലുള്ളത് കേൾക്കണ്ടാ.." അതും പറഞ്ഞ് അവൾ ഒരു ദയയും കാണിക്കാതെ തുടച്ചിട്ട തറയിലൂടെ ചെരുപ്പും വേച്ച് ചായ കുടിക്കാനായി അടുക്കളയിലേക്കോടി..

ഷാനി ഓർത്തു..
'ദരിദ്രവാസി കുടുംബത്തിന്ന് വലിഞ്ഞു കേറി വന്നവൾ'
അതേ ഇത്താ..ഈ ഷാനി ദരിദ്രവാസി കുടുംബത്തിന്ന് വലിഞ്ഞു കേറി വന്നവൾ തന്നെയാ..പക്ഷേ ഇവിടെ ഇല്ലാത്ത ഒരു കാര്യം ന്റെ കുടുംബത്തിലുണ്ട്..മനുഷ്യത്വം..പരസ്പര സ്നേഹമില്ലാത്ത നിങ്ങളോടൊന്നും അത് പറഞ്ഞാ മനസ്സിലാവൂലാ..

തന്നെ പോലെ ഈ വീട്ടിലെ മരുമോളാണ് സമീനത്തായും..പക്ഷേ രണ്ടുപേർക്കും ഇവിടെ ഉള്ള സ്ഥാനം രണ്ടു തട്ടുകളിലാന്ന് മാത്രം..അതാണ് പണത്തിന്റെ പവർ..
പണം മനുഷ്യരിൽ വരുത്തുന്ന അന്തരം എത്രമാത്രം വലുതാണ്..പണത്തിന്റെ ആഗമനം മനുഷ്യബന്ധങ്ങളെ തമ്മിൽ അകറ്റുന്നു..പരസ്പരം സ്നേഹത്തോടെ സംസാരിക്കാൻ സമയമില്ല ഇവിടാർക്കും..
പണം മനുഷ്യരിൽ വരുത്തുന്ന അന്തരം എത്രമാത്രം വലുതാണ്..പണത്തിന്റെ ആഗമനം മനുഷ്യബന്ധങ്ങളെ തമ്മിൽ അകറ്റുന്നു..പരസ്പരം സ്നേഹത്തോടെ സംസാരിക്കാൻ സമയമില്ല ഇവിടാർക്കും..
"എന്താ ഷാനീ..ഇയ്യ് ഒരുങ്ങീലേ ഇതു വരേ.."
ഹിഷാമിന്റെ ചോദ്യം അവളെ ആലോചനകളുടെ ലോകത്ത് നിന്ന് തിരിച്ചു വിളിച്ചു..
ഹിഷാമിന്റെ ചോദ്യം അവളെ ആലോചനകളുടെ ലോകത്ത് നിന്ന് തിരിച്ചു വിളിച്ചു..
"അത് ..പിന്നെ.. ഇക്കാ ...ഉമ്മ പറഞ്ഞ്.."
ഷാനി നിന്നു വിക്കുമ്പോഴേക്കും ആമിനത്താ ഓടി വന്നു..
ഷാനി നിന്നു വിക്കുമ്പോഴേക്കും ആമിനത്താ ഓടി വന്നു..
"ആ..മോനേ ഞാൻ പറയേയ്നു ഓളോട്..വേഗം കുളിച്ചൊരുങ്ങാൻ..ഇതൊക്കെ ചെയ്യാനിവിടെ റുഖിയ്യല്ലേ..അന്റെ പെണ്ണിന് തീരെ അനുസരണയില്ലാ ട്ടോ.."
ഇതെപ്പോ..?എന്ന ചോദ്യത്തെ മനസ്സിലിട്ടു കറക്കികൊണ്ട് അവളുമ്മാനെ നോക്കി നിന്നു..
"എന്താ ഷാനി അനക്ക് ഉമ്മ പറയ്ണതനുസരിച്ചൂടെ..വേഗം ഒരുങ്ങാൻ നോക്ക്.."
ശാസനാ രൂപത്തിലുള്ള ഹിഷാമിന്റെ വാക്കുകൾ അവളിൽ ഇത്തിരി പരിഭവമുണർത്താതിരുന്നില്ല...
'ന്നാലും ഉമ്മ എന്തിനായിരിക്കും ഇങ്ങനൊരു കള്ളം മോന്റെ മുന്നിൽ തട്ടി വിട്ടത്..'
ആലോചനയിൽ മുഴുകി കൊണ്ട് അടുക്കളയിലൂടെ നടന്നുപോവുമ്പോഴാണ് ഷാനി നോവുന്ന ആ കാഴ്ച കണ്ടത്..
'ന്നാലും ഉമ്മ എന്തിനായിരിക്കും ഇങ്ങനൊരു കള്ളം മോന്റെ മുന്നിൽ തട്ടി വിട്ടത്..'
ആലോചനയിൽ മുഴുകി കൊണ്ട് അടുക്കളയിലൂടെ നടന്നുപോവുമ്പോഴാണ് ഷാനി നോവുന്ന ആ കാഴ്ച കണ്ടത്..
ആമിനത്താ ഷുക്കൂറിക്കാനെയും സമീനത്തായും പത്തിരിയും ഇറച്ചിക്കറിയും എല്ലാം തീറ്റിക്കുന്നു..മാത്രമല്ല ആ ഡൈനിംഗ് ടേബിളിൽ നിരന്ന സകലതുംഇവരുടെ മുന്നിലും നിരന്നു കിടക്കുന്നുണ്ട്..
രാവിലെത്തെ ഭക്ഷണം തീർന്നുപോയെന്ന് പറഞ്ഞാണ് ഉമ്മ എന്നെയും റുഖിയ്യത്താനെയും കൂടി ഇന്നലത്തെ ബിരിയാണി തീറ്റിച്ചത് ..ന്നിട്ട് ഇപ്പോ ഇതൊക്കെ എവിടുന്ന് പ്രത്യക്ഷപ്പെട്ടെന്ന് ആലോചിച്ചിരിക്കുമ്പോഴായിരുന്നു റുഖിയ്യത്താന്റെ വാക്കുകൾ..

"മോളേ..ഇതാണ് ഉമ്മാന്റെ പുന്നാരമകൻ ഷുക്കൂറും മരുമോളും..വല്യ കൊമ്പത്തുള്ള പെണ്ണാ സമീന..ആമിനത്താക്ക് എടുത്താപൊന്താത്ത അത്രേം പൊന്നും പണായിട്ട് വന്നവൾ..അതോണ്ട് അവൾക്കുള്ള സ്വീകരണമാ ഈ കാട്ടിക്കൂട്ടലൊക്കെ..ഉള്ളിൽ തട്ടിയുള്ള സ്നേഹത്തിന്റെ പവറൊന്നും അല്ലാട്ടോ.ഓള് കൊണ്ടോന്ന പണത്തിന്റെ പവർ.."
മെയ്ക്കപ്പണിയാത്ത ആ അഭിനയത്തിന്റെ മികവു കണ്ടപ്പോൾ സത്യത്തിൽ ഷാനിക്ക് ചിരിയാ വന്നത്..
മെയ്ക്കപ്പണിയാത്ത ആ അഭിനയത്തിന്റെ മികവു കണ്ടപ്പോൾ സത്യത്തിൽ ഷാനിക്ക് ചിരിയാ വന്നത്..
"ഇത്താ ..ഇവരെപ്പോഴാ വന്നത്..ഇന്നലെയൊന്നും ഇവടെ ഇല്ലാലോ.."
"ആ ..ഓരിന്നലെ നട്ടപ്പാതിരക്കെങ്ങാണ്ടോവാണ് കയറിവന്നത്..മോളപ്പോഴേക്കും ഉറങ്ങിണ്ടാവും..ഉപ്പാനോടും ഉമ്മാനോടും സംസാരിച്ചോണ്ടിരിക്കായിരുന്ന ഹിഷാം മോനെ അടിക്കാനായോടി വന്ന്..സാജിദാന്റെ പുയ്യാപ്ല തടുത്തോണ്ട് ഓന് അടികിട്ടീല..എങ്ങനെ കഴിഞ്ഞീന കുട്ട്യോളാ..പെണ്ണുകെട്ടിയോടെ ഒക്കെ കഴിഞ്ഞ്..ഒക്കെ ആ സമീനാന്റെ തലയണമന്ത്രത്തിന്റെ ശക്തിന്നെ..അല്ലാണ്ടെന്തു പറയാനാ.."
എല്ലാം കേട്ട് നിന്ന ഷാനിക്കെന്തോ മനസ്സിനു വല്ലാത്ത വിമ്മിട്ടമായി..
"എന്തിനാ റുഖിയ്യത്താ ഹിഷാമിക്കാനെ തല്ലാൻ നോക്കിയേ.."
" ഓ..അതോ..അത് മോളെ പേരും പറഞ്ഞോണ്ടായിരുന്നു."
"ന്റെ പേരും പറഞ്ഞോണ്ടോ എന്തിന്..?"
അവൾക്ക് അതും കൂടി കേട്ടപ്പോ വെപ്രാളമായി..
"അതൊന്നും ഇനിക്കറീല മോളേ..ഈ അടുക്കളേലേ ചായ്പ്പിന്ന് കേക്ക്ണതല്ലേ..ന്നാലും ന്തോ ഒരു പൈസക്കാര്യം പറഞ്ഞോണ്ടെയ്നു..ഓൻ ക്ക് ഗൾഫിൽ പോവാൻ ഉപ്പ കാശ് കൊടുക്കാന്ന് പറഞ്ഞപ്പോ തൊട്ടാ ഷുക്കൂറിന് പിരാന്തെളകിയേ..
മോളിതൊന്നും ഇനി ഓനോട് പോയി ചോയിച്ചൂടല്ലേ ട്ടോ..ആ പേരും പറഞ്ഞ് റുഖിയ്യാക്ക് പിന്നെ സമാധാനം തരൂലാ..അങ്ങനത്തെ ജാതിയളാ ഈ പെരേൽ ഉള്ളോര്.."

"ഇല്ല ഇത്താ..ഞാനാരോടും ഒന്നും പറയാൻ പോണില്ലാ.."
എങ്കിലും അവളുടെ മനസ്സിൽ ആ സംഭവം കറുത്ത ഒരുപൊട്ടായി അവശേഷിച്ചിരുന്നു..
എങ്കിലും അവളുടെ മനസ്സിൽ ആ സംഭവം കറുത്ത ഒരുപൊട്ടായി അവശേഷിച്ചിരുന്നു..
ഷാനി വേഗം കുളിച്ച് ഡ്രസ്സ് ഒക്കെ മാറി ..അപ്പോഴാണ് ഹിഷാം അങ്ങോട്ട് കയറി വന്നത്..ഷാനി പക്ഷേ കണ്ട ഭാവം നടിച്ചില്ല..
"ന്താ ഭവതിയുടെ മുഖത്തൊരു പരിഭവം." ഷാനി പക്ഷേ കടന്നൽ കുത്തിയ പോലെ..
"ന്റെ സുന്ദരിക്കുട്ടി മുഖം വീർപ്പിക്കുന്നത് കാണാൻ ഒരു ശേലും ഇല്ലാട്ടോ..ഒന്നു ചിരിച്ചേ..ന്റെ മുത്തല്ലേ..
പിന്നേയ്..ഇതിന്റെ കാരണമെന്താന്നൊക്കെ എനിക്കറിയാ..ഉമ്മാന്റെ അടുത്തിന്ന് അങ്ങനെ പറഞ്ഞോണ്ടല്ലേ..നിക്കറിയാ മോളെ ന്റെ ഉമ്മാനെ നല്ലോണം.... ഉമ്മ അങ്ങനെ പറയൂലാന്നും..ഞാനുമ്മാനെ ഒന്നു സോപ്പിയതല്ലേടീ.."
പിന്നേയ്..ഇതിന്റെ കാരണമെന്താന്നൊക്കെ എനിക്കറിയാ..ഉമ്മാന്റെ അടുത്തിന്ന് അങ്ങനെ പറഞ്ഞോണ്ടല്ലേ..നിക്കറിയാ മോളെ ന്റെ ഉമ്മാനെ നല്ലോണം.... ഉമ്മ അങ്ങനെ പറയൂലാന്നും..ഞാനുമ്മാനെ ഒന്നു സോപ്പിയതല്ലേടീ.."
"ന്നാലും ഇക്കാ..ഇങ്ങൾ കൂടെയുള്ളതല്ലേ എന്റെ ധൈര്യം..അപ്പോ ഇങ്ങളും കൂടി ഇങ്ങനെ പറഞ്ഞാല്..."
തല കുനിച്ചു നിന്ന പ്രിയതമയുടെ മൊഞ്ചുള്ള പൂമുഖം കൈവെള്ളയിലെടുത്തു തന്നോട് ചേർത്തു നിർത്തികൊണ്ടവൻ പറഞ്ഞു.
തല കുനിച്ചു നിന്ന പ്രിയതമയുടെ മൊഞ്ചുള്ള പൂമുഖം കൈവെള്ളയിലെടുത്തു തന്നോട് ചേർത്തു നിർത്തികൊണ്ടവൻ പറഞ്ഞു.
"ന്റെ പൊന്നേ..ഞാനപ്പം നിന്റെ സൈഡ് നിന്ന് പറഞ്ഞാൽ വേറെ കാരണം ണ്ടാക്കി ന്റെ മോളെ വേദനിപ്പിക്കും..ന്റെ ഷാനിക്കുട്ടിയെ ആരെങ്കിലും വേദനിപ്പിക്ക്ണത് കണ്ടാ ഈ ഇക്കാക്ക് സഹിക്കോ...ഇതിപ്പോ ഉമ്മാന്റെ സൈഡ് പറഞ്ഞോണ്ട് ഉമ്മാക്ക് സന്തോഷായിണ്ടാവും..സത്യാവസ്ഥ ഉമ്മാക്കറീലല്ലോ..നിക്കും ന്റെ പൊന്നു മോക്കും അല്ലേ അറിയത്തുള്ളു..എങ്ങനുണ്ട് ഈ ഇക്കാന്റെ ഐഡിയ.."
സ്വന്തം ഉമ്മാനേയും കെട്ടിയ പെണ്ണിനേയും വേദനിപ്പിക്കാതെ തുല്യ അളവിൽ കൊണ്ടുപോവാൻ പാടുപെടുന്ന പ്രിയതമനെ അവൾ മനസ്സാ പ്രശംസിച്ചു..
എല്ലാം മനസ്സിലായ മട്ടിൽ
അവൾ ഹിഷാമിന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു..
എല്ലാം മനസ്സിലായ മട്ടിൽ
അവൾ ഹിഷാമിന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു..
"ഹാവൂ..നിക്ക് സമാധാനായി..ഈ പാൽനിലാ പുഞ്ചിരി കണ്ടാ മതി..മനസ്സിനകത്ത് കയറ്റിവെച്ച ഏതു ശിലയും അലിഞ്ഞില്ലാണ്ടാവാൻ..ന്റെ ഷാനിക്കുട്ടി വേഗം ഒരുങ്ങി വാ.."
അപ്പോഴാണ്..താഴെ നിന്ന് ഉമ്മാന്റെ വിളി കേട്ടത്..
"മോളേ..ഷാനീ..ഇങ്ങോട്ടൊന്ന് ഇറങ്ങിവാ.. ..ഇവടെ ആരാാ വന്നേ നോക്കിയേ.."
സ്നേഹത്തിൽ ചാലിച്ച ആ വിളിയുടെ അർത്ഥമെന്തന്നറിയാതെ അവർ പരസ്പരം നോക്കി..
ആ വിളിയിലെന്തോ പന്തികേടുണ്ടെന്നും എന്തുനേരിടാനായി തയ്യാറായിരിക്കണമെന്നും സ്വയം മനസ്സിനെ പറഞ്ഞ് കേൾപ്പിച്ച് അവൾ കോണിപ്പടികളിറങ്ങി താഴേക്ക് ചെന്നു..
ആ വിളിയിലെന്തോ പന്തികേടുണ്ടെന്നും എന്തുനേരിടാനായി തയ്യാറായിരിക്കണമെന്നും സ്വയം മനസ്സിനെ പറഞ്ഞ് കേൾപ്പിച്ച് അവൾ കോണിപ്പടികളിറങ്ങി താഴേക്ക് ചെന്നു..
(തുടരും)
shas
shas

No comments:
Post a Comment