┏══✿ഹദീസ് പാഠം 282✿══┓
■══✿ <﷽> ✿══■
16 - 4 -2017 ഞായർ
وَعَنْ قَيْسِ بْنِ أَبِي حَازِمٍ رَضِيَ اللهُ عَنْهُ قَالَ : دَخَلَ أَبوبَكْرٍ الصِّدِّيقِ رَضِيَ اللهُ عَنْهُ عَلَى امْرَأَةٍ مِنْ أَحْمَسَ يُقَالُ لَهَا: زَيْنَبُ فَرَآهَا لَا تَتَكَلَّمُ . فَقَالَ: مَا لَهَا لَا تَتَكَلَّمُ؟ فَقَالُوا: حَجَّتْ مُصْمِتَةً ، فَقَالَ لَهَا: تَكَلَّمِي ، فَإنَّ هَذَا لَا يَحِلُّ ، هَذَا مِنْ عَمَلِ الجَاهِليَّةِ ، فَتَكَلَّمَتْ (رواه البخاري)
✿══════════════✿
ഖൈസ് ബ്ൻ അബീ ഹാസിം (റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അഹ്മസ് ഗോത്രത്തിൽ പെട്ട സൈനബ് എന്ന് പേരുള്ള ഒരു സ്ത്രീയുടെ അരികിലേക്ക് അബൂ ബക്കർ സ്വിദ്ധീഖ് (റ) കടന്ന് ചെന്നപ്പോൾ മഹതിയെ മൗന വ്രതത്തിലായി കണ്ടു; അബൂ ബക്കർ സ്വിദ്ദീഖ് (റ) ചോദിച്ചു : അവൾ എന്തു കൊണ്ട് സംസാരിക്കുന്നില്ല, എന്തുപറ്റി? അപ്പോൾ അവർ (അവിടെ ഉള്ളവർ) പറഞ്ഞു: അവൾ മൗന വ്രതമെടുക്കാൻ തീരുമാനിച്ചതാണ് അപ്പോൾ അബൂബക്കർ സ്വിദ്ദീഖ് (റ) പറഞ്ഞു: നീ സംസാരിക്കണം ഈ ചെയ്തി (മൗന വ്രതം) അനുവദനീയമല്ല ; ഇത് അന്തരാളകാല പ്രവർത്തിയാണ് അപ്പോൾ ആ സ്ത്രീ സംസാരിച്ചു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment