Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 16, 2017

കിനാവിലെ മണിയറ- ഭാഗം  14

താനേറ്റവും വെറുക്കുന്ന ഹിഷാം എന്ന തെമ്മാടിയുടെ വീടായിരുന്നോ ഇത്..
അവൾക്ക് അവിടെ നിന്നിറങ്ങിയോടാൻ തോന്നി..അപ്പോഴാണ്..ഫോട്ടോക്ക് അടുത്തായുണ്ടായിരുന്ന ബ്ലാക്ക് ചട്ടയിലുള്ള ഒരു ഡയറി അവളുടെ ശ്രദ്ധയിൽപ്പെട്ടത്..
വെറുതെ അവളാ ഡയറി എടുത്തൊന്നു മറിച്ചു നോക്കി..
എവിടെ നിന്നോ ഒഴുകിയെത്തിയ ഒരു കുളിർക്കാറ്റ് അവളെ  തഴുകി കടന്നു പോയ പോലെ തോന്നി ....
അവൾ ഓരോ പേജും മറിച്ചു ..ഫസ്റ്റ്പേജിലായി..
വലുതാാക്കി..
'എന്റെ ഷാനിക്കുട്ടിക്ക്...'
എന്നെഴുതിവെച്ചിട്ടുണ്ട്..
കൂടാാതെ പെൻസിൽ ഡ്രോയിംഗിൽ തീർത്ത മനോഹരമായ ഷാനിയുടെ ഒരു ചിത്രവും..ഹൊ..ഇവന്റെ കലാവിരുത് സമ്മതിക്കണം..
"ഏഴു വർണ്ണത്തിൽ ചാലിച്ചെഴുതിയ എൻ സ്വപ്നങ്ങൾക്ക്  കൂടുതൽ നിറപ്പകിട്ടേകാൻ എന്റെ ഹൃദയത്തിൻ താഴ്വരയിലെത്തിയയെൻ  സുന്ദരിക്കുട്ടിക്ക് മാത്രമായ്." പ്രണയത്തിൽ ചാലിച്ചെഴുതിയ ഈ വരികൾ കുറിച്ചിടുന്നു..
"അങ്ങു കിഴക്കേ മാമലയിൽ
മഞ്ഞുപുതച്ചൊരു താഴ്വരയിൽ
കനകപുലരികളൂട്ടി വളർത്തിയ
പറുദീസായിലെ മഴവില്ലേ..
കരളിൻ മണിയറ വാതിൽക്കൽ
അറിയാതെത്തിയ പൊൻ കുരുവീ..
തൊടുവാനായ് ഞാൻ കൈനീട്ടും..
മുമ്പെന്തേ പോയ് പൊന്നഴകേ..
സ്വപ്നം വിടരും പൂങ്കാവിൽ
നിന്നെ കാാത്തെൻ ഹൃദയത്തിൽ
മെഴുകിൻ തിരികൾ കത്തിക്കാം ഞാൻ വരുമോ നീയെൻ മാലാഖേ..
നീ വരുമോ ..നീ വന്നെൻ
ജീവിത സഖിയായ് തീരുമ്പോൾ
പാടാനായൊരു ഗാനം ഞാൻ
ഈ വീണയിലെന്നും സൂക്ഷിക്കാം"
എവിടെയോ കേട്ടു മറന്ന കവിതപോലെ..
പക്ഷേ അവ അവന്റെ മനസ്സിന്റെ   ഹൃദയത്തിന്റെ അടിത്തെട്ടിലെവിടെയോ വിരിഞ്ഞ സ്നേഹത്തിന്റെ കുസുമങ്ങളാായിരുന്നു.
അവൾ ഓരോ പേജുകളും മറിച്ചു..
വേദനിപ്പിക്കുന്ന പല വരികളും അതിലുണ്ടായിരുന്നു..
കാലം എനിക്കായ് നൽകിയ ഏറ്റവും വലിയ ശാപം ഞാനൊരു പക്ഷേ ഈ കുടുംബത്തിൽ പിറന്നു വീണു എന്നുള്ളതാവും..ഒരിക്കലും എന്റെ ഉപ്പാക്കും സഹോദരങ്ങൾക്കും എന്നെ സ്നേഹിക്കാൻ കഴിഞ്ഞെന്ന് വരില്ല..അല്പമെങ്കിലും സ്നേഹത്തിൽ ചാലിച്ച വാക്കുകൾ ലഭിക്കുന്നത് ഉമ്മാന്റെ ഭാഗത്ത് നിന്നു മാത്രം..ഒരു അധ്യാപകന്റെ മകനായി പിറന്നെന്നു കരുതി ആ ജീവനാന്തം വിജയിക്കുവാനുള്ള സർട്ടിഫിക്കറ്റായിരുന്നോ അത്..ഇക്കായുടെയും സഹോദരിമാരുടെയും അവജ്ഞയും പരിഹാസവുമാണെന്റെ ജീവിതത്തെ തകർത്തെറിഞ്ഞത്..എന്റെ അഭിരുചികളെ മനസ്സിലാക്കാൻ അവർക്കാർക്കും സാധിക്കുന്നില്ലാ..കുത്തുവാക്കുകളും വേദനിപ്പിക്കലും എന്റെ മനസ്സിൽ ഈ വീട്ടുകാരുമായൊരു അകലം തീർത്തിരിക്കുന്നു..ഉപ്പയോ സഹോദരങ്ങളോ എന്നോട് മിണ്ടാറില്ല..ഞാനെന്തെങ്കിലും സംസാരിക്കാൻ പോയാൽ പുച്ഛിച്ചു കൊണ്ടുള്ള സംസാരവും..മടുത്തു..
 വിട്ടുപോയ പട്ടം പോലെ ലക്ഷ്യമില്ലാതെ ഒഴുകികൊണ്ടിരുന്ന എന്നിലെ ഇരുളടഞ്ഞ ജീവിതത്തിലേക്ക് പ്രകാശംചൊരിഞ്ഞുകൊണ്ടായിരുന്നു എന്റെ ഷാനി കടന്നു വന്നത്..
നാളുകളായി എന്റെ സ്വപ്നത്തിൽ വിരുന്നെത്തിയ ആ മാലാഖക്കുട്ടി ഷാനിയായിരുന്നെന്നറിഞ്ഞത് അന്നാദ്യമായവളെ കണ്ടപ്പോഴായിരുന്നു..നോവറിഞ്ഞ ഓരോ പകലുകൾക്കും വിരാമമിട്ടുകൊണ്ട് നിദ്രയെന്നെ തഴുകിയെത്തുമ്പോൾ സ്വപ്നത്തിലെന്നെ ആശ്വസിപ്പിക്കാനും തലോടാനുമായി എത്തിയിരുന്നത് ആ മുഖമായിരുന്നു..
സ്വപ്നങ്ങൾ അതിരു ലംഘിച്ചു യാഥാർത്യ ജീവിതത്തിന്റെ പടികടന്നെത്തിയപ്പോഴേക്കും അവളുടെ ഹൃദയത്തിൽ ഞാനൊരു ഹിറ്റ്ലറിന്റെ വേഷമണിഞ്ഞിരുന്നു..
(" തിരിച്ചറിയോ ഷാനീ..എന്നെങ്കിലുമെന്നെ..മറക്കാൻ കഴിയുന്നില്ലാ നിന്നെ..അത്രക്ക് ഇഷ്ടപ്പെട്ടുപോയി...എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതായിപ്പോയ ഈ ഞാൻ...ഈ ഹിഷാം എന്ന നിർഭാഗ്യവാൻ.. നിറംകെട്ടുപോയ ഈ ജീവിതത്തിൽ നിന്നേയും കാത്തിരിക്കുന്നു..എന്നെങ്കിലുമൊരിക്കൽ നീയെന്റേതാവുമെന്ന പ്രതീക്ഷയോടെ..ആ സുന്ദര  നിമിഷത്തിനു വേണ്ടി‌..")
പ്രത്യേകമായി അണ്ടർലൈൻ ചെയ്തുവെച്ച വരികളായിരുന്നു അത്...
തൊട്ടടുത്ത നിമിഷം നടുക്കുന്ന മറ്റൊരു സത്യത്തിന്റെ ഏടുകളിലേക്ക് അവളുടെ മിഴികളുടക്കി...
(തുടരും...)
shas

No comments: