"നാദിറ.."
പുഞ്ചിരിക്കുമ്പോ മുത്തുപൊഴിക്കുന്ന ആ മൊഞ്ചത്തിക്കുട്ടിയെ നോക്കാൻ എല്ലാരും മത്സരിച്ചു..
"ഇനി ഇന്റർവെൽ സമയത്ത് കൂടുതൽ പരിചയപ്പെടാട്ടോ..ബാബുസാറിന്റെ ക്ലാസിൽ ശ്രദ്ധിക്കാഞ്ഞാ പിന്നെ ബെഞ്ചിന്റെ മോളിൽ കുത്തനെ നിക്കേണ്ടി വരും.. "
അതും പറഞ്ഞു ഞാൻ ക്ലാസിൽ നല്ല കുട്ടിയായി..
ബാബുസാറിന്റെ ക്ലാസിൽ എല്ലാരും നല്ല കുട്ടികളാ..പക്ഷേ ശരീരം മാത്രേ ക്ലാസിലുണ്ടാവൂ എന്ന് മാത്രം..ചെക്കന്മാരെല്ലാം പുതിയ അതിഥിയെ കണ്ണുകൾ കൊണ്ട് സ്വീകരിച്ചോണ്ടിരിക്കയായിരുന്നു...അങ്ങനെ ഒന്നും രണ്ടും പിരീഡ് കഴിഞ്ഞു .ഇന്റർവെൽ ആയി..
എങ്ങനൊക്കോ പുറത്ത് ചാടിയ ഞങ്ങളെ ചെക്കന്മാര് അവിടേം വെറുതേ വിട്ടില്ലാ..
ഒളിഞ്ഞ് നോക്ക്ണ പിള്ളേരെ ബഹളം..
"ടാ..ഓള് ന്നെ നോക്ക്ണടാ."
"പോടാ.....അന്റെ കണ്ണെന്താ കോങ്കണ്ണാണോ..ഓള് ന്നെയാ നോക്ക്ണേ.."
"അല്ലടാ പൊട്ടാ..ഓള് ന്നെ ന്നാ നോക്ക്ണേ...
എന്താ ഇവടെ ഒരു ബഹളം എന്നും ചോദിച്ച് വന്ന നാസർമാഷിന്റെ അലർച്ച കേട്ട് വായിനോക്കി ചെക്കൻമാർ ഓടിയൊളിച്ചു..
ഞാൻ ഷാനിയെ കൂടുതൽ പരിചയപ്പെട്ടു..
ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരേ അവൾ പഠിച്ചത് അവളുടെ ഉമ്മാന്റെവീടിനടുത്തുള്ള സ്ക്കൂളിൽ പോയിട്ട് അവിടെ നിന്നായിരുന്നു പഠിച്ചേ..
എവിടാ അറിയോ ഇമ്മച്ചിയേ..
"എവിടാ..നാദി.."
ഒരു കഥ കേൾക്ക്ണ ത്രില്ലിൽ ലയിച്ചിരിക്കാണ് റസിയത്താ..
ചോറ് ഊറ്റിയിടുന്നതിനിടയിൽ ചോദിച്ചു
"ഉമ്മച്ചിന്റെ നാട്ടിലാാ ചേന്ദമംഗല്ലൂർ..പിന്നെ ഓളെ വല്ലിമ്മാക്ക് സുഖല്ലാതായപ്പോ അവൾടെ വീടിനടുത്തേക്ക് മാറ്റി..അങ്ങനാ അവളീ മലപ്പുറം ജില്ലേലെ സ്ക്കൂളിലെത്തിയേ..വീട്ടിൽ 4 പെൺകുട്ടികളിൽ മൂത്തത് ഇവളാ.."
മൊഞ്ചിന്റെ കാര്യത്തിൽ മാത്രല്ല..പഠനത്തിന്റെ കാര്യത്തിലും ഷാാനി മുന്നിലായിരുന്നു..ചുറ്റുമുള്ളതൊന്ന് നടക്ക്ണതറിയാതെ ഷാനി പഠനത്തിന്റെ ലോകത്ത് ഒതുങ്ങി..ഷാനി വന്നതിനു ശേഷം ക്ലാസിൽ ഒരൊറ്റ ബോയ്സും ആബ്സെന്റാവാറില്ലെയ്നു..ഒരാളൊഴികെ..അന്ന് അപ്രതീക്ഷിതമായാണ് ആ മുഖം വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്....
അവനാ ഈ കഥയിലെ കഥാപാത്രം ..
പേര് ഹിഷാം..
ഷാനി എന്ന അടിപൊളി ചരക്ക് പുതിയ അഡ്മിഷനുമായി വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞത് കേട്ടിട്ട് കാണാൻ വന്നതാ ആള്..
അവനെ കുറിച്ച് പറയാണേൽ കുറച്ചേറെ പറയാനുണ്ട് മ്മച്ചിയേ.. സ്ക്കൂളിൽ തരികിട എന്ന സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയ പയ്യനാ..ഓന് വര്ണതും ഉറങ്ങാൻ വേണ്ടിയാ..കണ്ണടയും വെച്ചു അവനുറങ്ങ്ണതു കണ്ടാ സാറമ്മാർക്കെന്നല്ലാ..അടുത്തിരിക്ക്ണ കുട്ടികൾക്ക് പോലും തിരിയൂല ഉറങ്ങാന്നുള്ളത്..
പക്ഷേ ഒരീസം അത് പിടിക്കപ്പെട്ടു..എങ്ങനെന്നറിയോ..
സോഷ്യൽ സയൻസിന്റെ ക്ലാസിൽ അബ്ദുസാറ് ക്ലാസെടുത്തോണ്ടിരിക്കാ..ഉച്ചക്ക് ശേഷമുള്ള ചടപ്പിക്കിണ ക്ലാസ്..കണ്ണു തുറന്നുറങ്ങുന്നോരും കണ്ണടച്ചുറങ്ങുന്നോരും ഒക്കെ ഉറക്കം തൂങ്ങി എടുക്ക്ണ സാറിന്റെ വായിലോട്ട് വായും പൊളിച്ചിരിക്കാ..
എല്ലാരേം ഉറക്കികിടത്ത്ണ നിശബ്ദത..
പെട്ടെന്ന് എല്ലാരേം ഉറക്കിനു ബ്രേക്കിട്ടോണ്ട്..പിൻ ബെഞ്ചിൽ നിന്നൊരു കൂർക്കം വലി ശബ്ദം മുഴങ്ങി കേട്ടത്..
എല്ലാരും അന്തം വിട്ട് പുറകിലോട്ട് നോക്കുമ്പോണ്ട് നമ്മളെ ഹിഷാം ഡെസ്ക്കിൽ കിടന്ന് സുഖാായി ഉറങ്ങ്ണ്..എല്ലാരും കണ്ണുമിഴിച്ച് അടുത്ത നിമിഷത്തിലെന്തു സംഭവിക്കുമെന്നറിയാതെ ആകാംക്ഷയോടെ കാത്തിരുന്ന്..
അബ്ദു സാർ മെല്ലെ അടുത്തു വന്നു...
"മോനേ...ഹിഷാമേ .. എണീക്ക്..ഇജ്ജ് പോയി മൂത്രയിച്ച് കെടന്നോ..ഇല്ലേൽ ഇബടൊക്കെ മുള്ളി നാശാക്കും.."
പറയ്ണത് ഓന്റെ മ്മെച്ചിയാന്ന് കരുതി ഓൻ നല്ല മറുപടിയാ കൊടുത്തേ..
"ഇല്ല.. മ്മാ ..ഇന്ന് ഞാനെന്തായാലും കിടക്കേൽ മുള്ളൂലാന്ന്.."
ആർത്തു ചിരിക്ക്ണ ചിരിയുടെ ഒച്ച കേട്ടാ ഓൻ ഉണർന്നേ..സ്ഥല കാല ബോധം വന്ന ഓൻ ചമ്മി ചളായി.. അന്നു മുതൽ ഓനൊരു പേരും കിട്ടി കിടക്കേൽ മുള്ളി..
അതോണ്ടൊന്നും മൂപ്പർക്ക് ഒരു കൂസലുമില്ലാ..
ന്റെ മൂന്ന് വർഷത്തെ സീനിയറാ..പ്ലസ്2 കഴിയേണ്ടതാ ഓന്...
ഓന്റെ മടികാരണം ഒരു വർഷം വൈകിയാ ചേർത്തിയെ..പിന്നെ
മൂന്നാം ക്ലാസിന്ന് മഞ്ഞപ്പിത്തം വന്ന് കുറേ ലീവായപ്പോ മൂന്നിൽ തോറ്റു..പിന്നെ ഒമ്പതാം ക്ലാസിൽ അവനു തോന്നുമ്പോഴേ വരൂ..മൊബൈൽ വാങ്ങാൻ വേണ്ടി പണിക്ക് പോവലേയ്നോലെ..
പിന്നെ ഒരു കൊല്ലം പൊട്ടാൻ മറ്റൊരു കാരണമുണ്ടായിരുന്നു..അതോടെ സ്ക്കൂളിൽ ഓന്റെ പേരിനൊപ്പം മറ്റൊരു പേരും കൂടി ചേർക്കപ്പെട്ടു..
(തുടരും..)
shas
No comments:
Post a Comment