Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, May 31, 2017

റമളാൻ മസ്അലകൾ ഭാഗം 6

       


         ✿══════════════✿

   റമളാൻ മസ്അലകൾ ഭാഗം 6
        ✿══════════════✿
         റമളാനിലെ പ്രാർത്ഥന

സത്യ വിശ്വാസികൾ എപ്പോഴും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്നവരും ദുർ നടപടികളിൽ നിന്ന് പൂർണമായും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അല്ലാഹുവിലേക്ക് അടുക്കാൻ പറ്റുന്ന ഏതൊരു അവസരവും അവൻ പാഴാക്കില്ല. തെറ്റുകൾ പെരുകുമ്പോഴാണ് അടിമ അല്ലാഹുവിൽ നിന്ന് അകലുന്നത്. അകൽച്ച ഇല്ലായ്മ ചെയ്യാൻ തെറ്റിൽ നിന്നും പൂർണ്ണമായും വിട്ടു നിന്നു കൊണ്ട് തൗബ ചെയ്യേണ്ടതുണ്ട്. നിരന്തരം അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാർത്ഥിക്കുകയും പാരത്രിക മോക്ഷത്തിന് ദുആ ചെയ്തു കൊണ്ടിരിക്കുകയും വേണം.

പ്രാർത്ഥന വിശ്വാസിയുടെ വജ്രായുധമാണ്

وَعَنْ أَبِي هُرَيْرَةُ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ ﷺ الدُّعَاءُ سِلَاحُ المُؤَمِّنِ وَعِمَادُ الدِّينِ وَنُورُ السَّمَوَاتِ وَالأَرْضِ (رَوَاهُ الحَاكِمُ)

അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: പ്രാർത്ഥന വിശ്വാസിയുടെ വജ്രായുധമാണ്, മതത്തിന്റെ നെടും തൂണുമാണ്, ആകാശ ഭൂമികളുടെ പ്രകാശവുമാണ്(ഹാകിം)

ഏതു ആപൽഘട്ടങ്ങളിലും വിശ്വാസിയുടെ കയ്യിലുള്ള ആയുധമാണ് പ്രാർത്ഥന. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളെ തേടിപ്പിടിക്കുകയെന്നത് ഉത്തരം ലഭിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും ചെയ്യുന്ന അല്ലെങ്കിൽ ചെയ്യേണ്ട കാര്യമാണ്. എല്ലാ സമയങ്ങളും ഒരുപോലെയല്ല. വിശുദ്ധ റമളാൻ ദുആക്ക് ഉത്തരം ലഭിക്കാൻ ഏറ്റവും സാധ്യതയുള്ള മാസമാണ്.

ദുആക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങൾ


1.നോമ്പുകാരനായിരിക്കുമ്പോൾ

وَعَنْ أَبِي هُرَيْرَةُ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ ﷺ : ثَلَاثُ دَعَوَاتٍ مُسْتَجَابَاتٍ: دَعْوَةٌ الصَّائِمُ، وَدَعْوَةٌ المَظْلُومُ وَدَعْوَةُ المُسَافِرِ

അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുന്നതാണ്; നോമ്പുകാരന്റെ പ്രാർത്ഥന, ആക്രമിക്കപ്പെട്ടവൻറെ പ്രാർത്ഥന,യാത്രക്കാരന്റെ പ്രാർത്ഥന


2.രാത്രിയിലെ അവസാന ഘട്ടത്തിൽ

وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ ( رواه البخاري)

അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: രാത്രിയുടെ അവസാന ഭാഗത്തെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയത്ത് അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ മാലാഖമാർ ഒന്നാനാകാശത്തേക്ക് ഇറങ്ങി വരും അല്ലാഹു പറയും ആരാണ് എന്നോട് പ്രാർത്ഥിക്കുന്നത് ഞാൻ അവന് ഉത്തരം നൽകും, ആരാണ്​എന്നോട് ആവശ്യങ്ങൾ പറയുന്നത് ഞാൻ അവന് നൽകും, ആരാണ് പാപമോചനം തേടുന്നത് ഞാൻ അവന് പൊറുത്തു കൊടുക്കും(ബുഖാരി)

പ്രാർത്ഥനക്കുള്ള ഉത്തരം എങ്ങിനെ?
وَعَنْ أَبِي سَعِيدرَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ: مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ، وَلَا قَطِيعَةُ رَحِمٍ، إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا قَالُوا: إِذًا نُكْثِرُ، قَالَ: اللَّهُ أَكْثَرُ (رواه أحمد)

അബൂ സഈദ് (റ) ൽ നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: വല്ല മുസ്ലിമും കുടുംബ ബന്ധങ്ങളെ മുറിക്കുന്നതും തെറ്റായ കാര്യങ്ങൾ​കൊണ്ടുള്ള പ്രാർത്ഥനയല്ലാത്ത വല്ലതും ചോദിച്ചാൽ അവന് അല്ലാഹു മൂന്നാലൊരു കാര്യം നൽകുന്നതാണ്; ഒന്നുകിൽ തന്റെ പ്രാർത്ഥനക്കുള്ള ഉത്തരം ഉടനടി നൽകും അല്ലെങ്കിൽ പാരത്രിക ലോകത്തേക്ക് സൂക്ഷിപ്പ് സ്വത്തായി നിലനിറുത്തും അതുമല്ലെങ്കിൽ തത്തുല്യമായ പ്രയാസങ്ങൾ അവനെ തൊട്ടു അകറ്റിക്കളയും അപ്പോൾ അവർ (അനുചരന്മാർ) പറഞ്ഞു: എന്നാൽ ഞങ്ങൾ പ്രാർത്ഥന അധികരിപ്പിക്കും തിരു നബി ﷺ പറഞ്ഞു: അല്ലാഹു അധികരിപ്പിക്കുന്നതാണ് (അഹ്മദ്)

ഉത്തരം ലഭിക്കുന്നില്ലെന്ന പരിഭവം?

قَالَ اِبْنُ عَطَاءِ اللهِ السِّكَنْدَرِي رَحِمَهُ اللهُ لَا يَكُنْ تَأَخُّرُ أَمَدِ العَطَاءِ مَعَ الإِلْحَاحِ فِي الدُّعَاءِ موجبَاً لِيَأْسِكَ فَهُوَ ضَمِنَ لَكَ الإِجَابَةَ فِيمَا يَخْتَارُهُ لَكَ لَا فِيمَا تَخْتَارُهُ لِنَفْسِكَ وَفِي الوَقْتِ الَّذِي يُرِيدُ لَا فِي الوَقْتِ الَّذِي تُرِيدُ (الحكم)

പ്ശസ്ത സൂഫി പണ്ഡിതൻ അല്ലാമ ഇബ്നു  അത്വാഇല്ലാഇല്ലാഇ സ്സികന്തരി (റ) പറയുന്നു: അധികമായി പ്രാർത്ഥിച്ച് ഉത്തരം പിന്തുന്നത് നിന്നെ നിരാശനാക്കരുത്; കാരണം അല്ലാഹു നിനക്ക് ഉത്തരം നൽകുമെന്ന് ഏറ്റെടുത്തിട്ടുള്ളത് അവന് നിനക്ക് തിരഞ്ഞെടുത്ത് വെച്ച കാര്യത്തിനാണ് നീ നിനക്ക് വേണ്ടി തിരഞ്ഞെടുത്ത കാര്യത്തിനല്ല ; അവൻ ഉദ്ധേശിച്ച സമയത്താണ് നീ ഉദ്ദേശിച്ച സമയത്തല്ല (ഹികം)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

+971 559302667

© #IlyasSaquafi | Read more


Download My Official App

No comments: