
റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
13-06-2017 ചൊവ്വ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ ، قَالَ : حَدَّثَنِي عُمَرُ بْنُ الْخَطَّاب رَضِيَ اللهُ عَنْهُِ قَالَ : لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللهِ ﷺ إِلَى الْمُشْرِكِينَ وَهُمْ أَلْفٌ ، وَأَصْحَابُهُ ثَلَاثُ مِائَةٍ وَتِسْعَةَ عَشَرَ رَجُلًا ، فَاسْتَقْبَلَ نَبِيُّ اللهِ ﷺ الْقِبْلَةَ، ثُمَّ مَدَّ يَدَيْهِ ، فَجَعَلَ يَهْتِفُ بِرَبِّهِ : اَللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي ، اَللَّهُمَّ آتِ مَا وَعَدْتَنِي ، اَللَّهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الْإِسْلَامِ ، لَا تُعْبَدْ فِي الْأَرْضِ فَمَا زَالَ يَهْتِفُ بِرَبِّهِ ، مَادًّا يَدَيْهِ مُسْتَقْبِلَ الْقِبْلَةِ ، حَتَّى سَقَطَ رِدَاؤُهُ عَنْ مَنْكِبَيْه ِ، فَأَتَاهُ أَبُو بَكْرٍ رَضِيَ اللهُ عَنْهُ فَأَخَذَ رِدَاءَهُ ، فَأَلْقَاهُ عَلَى مَنْكِبَيْهِ ، ثُمَّ الْتَزَمَهُ مِنْ وَرَائِهِ ، وَقَالَ : يَا نَبِيَّ اللهِ ، كَفَاكَ مُنَاشَدَتُكَ رَبَّكَ ، فَإِنَّهُ سَيُنْجِزُ لَكَ مَا وَعَدَكَ ، فَأَنْزَلَ اللهُ عَزَّ وَجَلَّ: إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُمْ بِأَلْفٍ مِنَ الْمَلَائِكَةِ مُرْدِفِينَ {الأنفال:٩} فَأَمَدَّهُ اللهُ بِالْمَلَائِكَةِ (رواه مسلم)
✿═════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഉമറു ബ്ൻ ഖത്വാബ് (റ) എന്നോട് പറഞ്ഞു: ബദ്ർ യുദ്ധ ദിവസമായപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ മുശ്രിക്കുകളിലേക്ക് നോക്കി, അവർ ആയിരം പേരുണ്ടായിരുന്നു തിരു നബി ﷺ യുടെ അനുചരന്മാർ മുന്നൂറ്റി പത്തൊമ്പത് പേർ മാത്രവും അപ്പോൾ തിരു നബി ﷺ ഖിബ്ലയിലേക്ക് മുന്നിട്ട് ഇരുകൈകളും നീട്ടി രക്ഷിതാവിനോട് പ്രാർത്ഥിക്കാൻ തുടങ്ങി: അല്ലാഹുവേ നീ എനിക്ക് നൽകിയ വാഗ്ദാനം നിറവേറ്റണേ... നീ നൽകിയ വാഗ്ദാനം എനിക്ക് നൽകണേ.. അല്ലാഹുവേ ഇസ്ലാം മതത്തിൽ നിന്നുള്ള ഒരു ചെറു സംഘത്തെ നീ നശിപ്പിക്കുകയാണെങ്കിൽ (ഇനി ഈ ഭൂലോകത്ത്) നിന്നെ ആരാധിക്കാൻ ആരും ഉണ്ടാവില്ല ഇരു കരങ്ങളും നീട്ടി ഖിബ്ലയിലേക്ക് മുന്നിട്ട് തിരു നബി രക്ഷിതാവിനോട് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു അങ്ങിനെ മേൽതട്ടം അവിടുത്തെ ചുമലിൽ നിന്ന് താഴേക്ക് വീണു ഉടൻ അബൂബക്കർ (റ) വന്നു അവിടുത്തെ മേൽമുണ്ടെടുത്ത് ചുമലിൽ വെച്ച് കൊടുത്തു പിന്നിൽ നിലയുറപ്പിച്ചു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ പ്രവാചകരേ, രക്ഷിതാവിനോട് സംവദിച്ചത് മതി, നിശ്ചയം അവൻ അങ്ങയോട് ചെയ്ത വാഗ്ദാനം നിറവേറ്റും അപ്പോൾ അല്ലാഹു ആയത്തിറക്കി {നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി} (അൻഫാൽ:9) അങ്ങിനെ അല്ലാഹു തിരു നബി ﷺ യെ മാലാഖമാരെ കൊണ്ട് സഹായിച്ചു (മുസ്ലിം)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment