Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 29, 2017

ഹദീസ് പാഠം 357

........................................................

                 ഹദീസ് പാഠം 357
                  30-06-2017 വെള്ളി
........................................................
 وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ ، عَنْ رَسُولِ اللَّهِ ﷺ أَنَّهُ قَالَ : خُذُوا الْعِلْمَ قَبْلَ أَنْ يَذْهَبَ قَالُوا : وَكَيْفَ يَذْهَبُ الْعِلْمُ يَا نَبِيَّ اللَّهِ وَفِينَا كِتَابُ اللَّهِ ؟ قَالَ : فَغَضِبَ ثُمَّ قَالَ : ثَكِلَتْكُمْ أُمَّهَاتُكُم ْ، أَوَلَمْ تَكُنِ التَّوْرَاةُ وَالْإِنْجِيلُ فِي بَنِي إِسْرَائِيلَ، فَلَمْ يُغْنِيَا عَنْهُمْ شَيْئًا ؟ إِنَّ ذَهَابَ الْعِلْمِ أَنْ يَذْهَبَ حَمَلَتُهُ، إِنَّ ذَهَابَ الْعِلْمِ أَنْ يَذْهَبَ حَمَلَتُهُ (رواه الدارمي)


അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: വിജ്ഞാനം നീങ്ങി പോകുന്നതിന് മുമ്പ് നേടിയെടുക്കുക അവർ (അനുചരന്മാർ) ചോദിച്ചു: ഓ അല്ലാഹുവിന്റെ പ്രവാചകരേ അല്ലാഹുവിന്റെ വേദഗ്രന്ഥം ഞങ്ങളുടെ പക്കലുണ്ടായിരിക്കെ വിജ്ഞാനം എങ്ങനെ നീങ്ങി പോകും? അദ്ദേഹം പറഞ്ഞു: അപ്പോൾ തിരു നബി ﷺ ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു: നാശം!! തൗറാത്തും ഇഞ്ചീലും ബനൂ ഇസ്റാഈൽ സമുദായക്കാരിലുണ്ടായിരുന്നില്ലെ.. അതു രണ്ടും ഉണ്ടായിരിക്കെ തന്നെ അവർക്ക് വല്ലതും ചെയ്തോ?? വിജ്ഞാനം നീങ്ങി പോകുമെന്ന് പറഞ്ഞത് വിജ്ഞാന വാഹകർ നീങ്ങി പോകുമെന്നാണ്, വിജ്ഞാനം നീങ്ങി പോകുമെന്ന് പറഞ്ഞത് വിജ്ഞാന വാഹകർ നീങ്ങി പോകുമെന്നാണ് (സുനനു ദ്ദാരിമി)

➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

+971 559302667

© #IlyasSaquafi | Read more

Download My Official App


No comments: