Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 3, 2017

റമളാൻ മസ്അലകൾ ഭാഗം 8

             
          ✿══════════════✿
  റമളാൻ മസ്അലകൾ ഭാഗം 8
                3-06-2017 ശനി
          ✿══════════════✿
                      ഗീബത്ത്

ആത്മീയ പുരോഗതിയും ഭൗതിക ഭ്രമം കുറിച്ച് കൊണ്ട് വരലും നോമ്പിന്റെ വലിയ ലക്ഷ്യങ്ങളിൽ പെട്ട കാര്യങ്ങളാണ്. ചെയ്ത് കൊണ്ടിരിക്കുന്ന തെറ്റുകൾ തിരുത്തി നല്ല ശീലങ്ങൾ സ്വജീവിതത്തിൽ കൊണ്ട് വരുന്നത് ഓരോ ഇബേദത്തോകളും സ്വീകരിക്കപ്പെട്ടുവൊ എന്നതിൻറെ തെളിവാണ്. തെറ്റുകൾ രണ്ടു ഇനമായി നമുക്ക് തിരിക്കാം.
1. സ്രഷ്ടാവുമായി ബന്ധപ്പെട്ട തെറ്റുകൾ
2. സൃഷ്ടികളുമായി ബന്ധപ്പെട്ട തെറ്റുകൾ

ഇതിൽ ഒന്നാമത്തേത് പൊറുക്കപ്പെടാൻ അല്ലാഹുവിനോട് നിശ്കപട മനസ്സോടെ തൗബ ചെയ്യുക വഴി പൊറുക്കപ്പെട്ടേക്കാം എന്നാൽ രണ്ടാമത്തെ ഇനമായ സൃഷ്ടികളുമായി ബന്ധപ്പെട്ട തെറ്റുകൾ പൊറുക്കപ്പെടാൻ തൗബ ചെയ്യുന്നതോടൊപ്പം സൃഷ്ടികളോട് പൊരുത്തം തേടലും നിബന്ധനയായി വരും.
    സൃഷ്ടികളുമായി ബന്ധപ്പെട്ട തെറ്റുകൾ
1.ഗീബത്ത്
സഹോദരന്റെ അഭാവത്തിൽ അവശിഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുക
2.നമീമത്ത്
തൻറെ സഹോദരനെ സംബന്ധിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തുക

      ഗീബത്തിൻറെ പരിണിതഫലം
        വൈയക്തികം
1. അല്ലാഹുവിൻറെ കൊപത്തിന് ഇരയാകുന്നു
2. ഗീബത്താണെന്ന് തെളിയിക്കപ്പെടുക വഴി സൃഷ്ടികളുടെ വെറുപ്പിന് കാരണമാകുന്നു
3. ഗീബത്ത് പറയുന്നവരിൽ നിന്ന് ജനങ്ങൾ അകലുന്നു
4. തൻറെ സംസാരത്തിന്  സ്വീകാര്യത നഷ്ടപ്പെടുന്നു

           സാമൂഹികം
1. സാമൂഹിക ജീവിതം വഷളാകുന്നു
2. പരസ്പര വിദ്വേഷവും പകയും ഉടലെടുക്കുന്നു
3. കുടുംബ ബന്ധങ്ങൾ ചിന്നിച്ചിതറുന്നു
4. ഒരാളെ മറ്റൊരാൾക്ക് വിശ്വസിക്കാൻ പറ്റാത്ത വിധം താളം തെറ്റുന്നു
5. സാമൂഹിക അധഃപതനത്തിന് ഹേതുവാകുന്നു

يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَحِيمٌ (سورة الحجرات : ١٢)
സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
       ഗീബത്ത് പറയാൻ പറ്റും എപ്പോൾ?
ഇസ്ലാം ഏറെ വെറുത്ത പ്രവർത്തിയാണല്ലോ ഗീബത്ത് എന്നാൽ ചില സന്ദർഭങ്ങളിൽ ഗീബത്ത് അനുവദനീയമെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു
1. അക്രമിയുടെ അക്രമം ഭരണകർത്താക്കൾ ഖാളി എന്നിവരോട് പറയൽ
2. ദുശ് ചെയ്തിയിൽ നിന്ന് ഒരാളെ മാറ്റിയെടുക്കാൻ (ഒരാൾ ഇന്ന ദുശ്ചെയ്തി ചെയ്യുന്നുവെന്ന് മറ്റൊരാളോട് പറയുക) തെറ്റുകൾ മാറ്റിയെടുക്കുകയെന്ന ലക്ഷ്യം ഇല്ലാത്ത പക്ഷം ഇത് ഹറാമാകുന്നതാണ്
3. ചില മസ്അലകൾ പണ്ഡിതന്മാരോട് ചോദിക്കുമ്പോൾ ( ചെയ്ത തെറ്റ് വിവരിച്ചു കൊടുത്തു ചോദിക്കുക) ഇവിടെ വ്യക്തിയെ പ്രത്യേകം പറയാതിരിക്കലാണ് സൂക്ഷ്മത
4. കുഴപ്പത്തിൽ അകപ്പെടാതിരിക്കാൻ മറ്റുള്ളവരെ ബോധവാന്മാരാക്കാൻ (കല്യാണം ആലോചിക്കുമ്പോൾ വധൂവരന്മാരുടെ പോരായ്മകൾ പറയുക
5. പുത്തനാശയവും തെമ്മാടിത്തരങ്ങളും പരസ്യമാക്കുന്നവനെ കുറിച്
6. വ്യക്തിയെ തിരിച്ചറിയാൻ വേണ്ടി ( മുടന്തൻ,അന്ത്യ തുടങ്ങിയ പരിചയപ്പെടുത്തൽ)


ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667

© #IlyasSaquafi | *Read more*


Download My Official App

No comments: